ഫ്‌ളൈറ്റ് മിസ്സായതില്‍ നിരാശപ്പെടാതെ പ്രിയ മോഹന്‍! വേദുവിനൊപ്പമുള്ള മനോഹര നിമിഷങ്ങള്‍ വൈറല്‍!
പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരകുടുംബങ്ങളിലൊന്നാണ് പൂര്‍ണിമ ഇന്ദ്രജിത്തിന്റേത്. പൂര്‍ണിമ മാത്രമല്ല സഹോദരിയായ പ്രിയ മോഹനും അഭിനയത്തില്‍ സാന്നിധ്യം അറിയിച്ചിരുന്നു. വിവിധ പരമ്പരകളിലൂടെയായിരുന്നു പ്രിയ മോഹന്‍ പ്രേക്ഷക മനസ്സില്‍ ഇടംപിടിച്ചത്. വിവാഹത്തോടെ താരം അഭിനയത്തില്‍ നിന്നും ഇടവേളയെടുക്കുകയായിരുന്നു. സോഷ്യല്‍ മീഡിയയില്‍ സജീവമായ പ്രിയ മോഹന്‍ അടുത്തിടെയായിരുന്നു യൂട്യൂബ് ചാനല്‍ തുടങ്ങിയത്. കുടുംബത്തിലെ സന്തോഷങ്ങളും ആഘോഷങ്ങളുമൊക്കെ പങ്കുവെക്കുന്നതിന് വേണ്ടിയാണ് തങ്ങള്‍ ചാനല്‍ തുടങ്ങുന്നതെന്ന് പ്രിയയും നിഹാലും പറഞ്ഞിരുന്നു. കുഞ്ഞതിഥിയായ വര്‍ധാനാണ് ഇവരുടെ കുടുംബത്തിലെ താരം. അടുത്തിടെയായിരുന്നു വര്‍ധാനെന്ന വേദുവിന്റെ ഒന്നാം പിറന്നാള്‍ ആഘോഷിച്ചത്. പിറന്നാളാഘോഷത്തിന് പിന്നാലെയായാണ് ഹാപ്പി ഫാമിലി ചാനല്‍ തുടങ്ങിയത്. ആദ്യം ചാനലില്‍ പോസ്റ്റ് ചെയ്ത വീഡിയോയും പിറന്നാളാഘോഷത്തിന്റേതായിരുന്നു.
പിറന്നാളാഘോഷമൊക്കെ കഴിഞ്ഞതിന് ശേഷം ബാങ്കോക്ക് യാത്രയെക്കുറിച്ചുള്ള വിശേഷങ്ങള്‍ പങ്കുവെച്ചാണ് നിഹാലും പ്രിയയും എത്തിയത്. പര്‍ച്ചേസിങ്ങിന് വേണ്ടിയാണ് തങ്ങള്‍ ബാങ്കോക്കിലേക്ക് പോയതെന്നാണ് ഇവര്‍ പറഞ്ഞത്. ഫ്‌ളൈറ്റിലെ നിമിഷങ്ങളും ബാങ്കോക്കിലേക്ക് എത്തിയതിന് ശേഷമുള്ള വിശേഷങ്ങളുമൊക്കെയാണ് ഹാപ്പി ഫാമിലിയിലൂടെ പങ്കുവെച്ചിട്ടുള്ളത്. ഹാപ്പിയായല്ല തങ്ങളുടെ തുടക്കമെന്ന് പറഞ്ഞായിരുന്നു നിഹാല്‍ എത്തിയത്. പുലര്‍ച്ചെ ഒന്നിനായിരുന്നു ഫ്‌ളൈറ്റെന്നാണ് താന്‍ കരുതിയത്. അങ്ങനെ അത് മിസ്സായി. അതിന് ശേഷമായാണ് തങ്ങള്‍ എയര്‍ ഏഷ്യയുടെ ഫ്‌ളൈറ്റ് ബുക്ക് ചെയ്തതെന്ന് നിഹാല്‍ പറയുന്നു. ഇനിയെന്ത് ചെയ്യുമെന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം. നോക്കാമെന്ന മറുപടിയുമായാണ് പ്രിയ എത്തിയത്. നിങ്ങളിലാര്‍ക്കെങ്കിലും ജീവിതത്തില്‍ ഇത്തരത്തിലുള്ള അനുഭവങ്ങളുണ്ടായിട്ടുണ്ടെങ്കില്‍ അതേക്കുറിച്ച് കമന്റ് ചെയ്യൂ. അത് കണ്ടെങ്കിലും തങ്ങള്‍ ആശ്വസിച്ചോട്ടെയെന്നും നിഹാല്‍ പറഞ്ഞിരുന്നു.

ഫ്‌ളൈറ്റ് കിട്ടാത്തതിനെക്കുറിച്ച് ഇനി ചിന്തിക്കുന്നില്ലെന്നും ഈ നിമിഷവും ആഘോഷിക്കാനാണ് തങ്ങലുടെ തീരുമാനമെന്നും പറഞ്ഞായിരുന്നു നിഹാല്‍ വീഡിയോ പകര്‍ത്തിയത്. കൊച്ചി എയര്‍പോര്‍ട്ട് ലോഞ്ച് തനിക്കേറെ പ്രിയപ്പെട്ടതാണ്. ഇവിടെ ഓരോ കാര്യങ്ങള്‍ക്കുമായി സൗകര്യമുണ്ട്. വിശ്രമിക്കാനും ഉറങ്ങാനും കുട്ടികള്‍ക്ക് കളിക്കാനും ഭക്ഷണം കഴിക്കാനുമൊക്കെയായി വേറെ വേറെ സ്ഥലങ്ങളുണ്ട്. അതൊക്കെ അദ്ദേഹം വീഡിയോയില്‍ ഉള്‍പ്പെടുത്തിയിരുന്നു. മണിക്കൂറുകള്‍ നീണ്ട കാത്തിരിപ്പിനൊടുവിലായി ഫ്‌ളൈറ്റ് എത്തിയതും ഫ്‌ളൈറ്റിനകത്തെ വിശേഷങ്ങളെക്കുറിച്ചും അദ്ദേഹം പറഞ്ഞിരുന്നു. ലെഗ് സ്‌പേസ് വളരെ കുറവാണ് എയര്‍ ഏഷ്യയെക്കെന്നും ഈ ഫ്‌ളൈറ്റ് ബുക്ക് ചെയ്യുമ്പോള്‍ ഫ്രണ്ട് റോയിലെ സീറ്റ് തന്നെ തിരഞ്ഞെടുക്കണമെന്നുള്ള നിര്‍ദേശവും അദ്ദേഹം മുന്നോട്ടുവെച്ചിട്ടുണ്ട്.


Click it and Unblock the Notifications