For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഇതോടെ ഭര്‍ത്താവിന് ഉമ്മ കൊടുക്കുന്നത് തന്നെ നിര്‍ത്തി; ലൈവായി നീരാളിയെ തിന്ന് നിഹാല്‍, വീഡിയോയുമായി പ്രിയ

  |

  സിനിമയിലും സീരിയലിലുമൊക്കെ സജീവമായിരുന്ന താരദമ്പതിമാരാണ് പ്രിയ മോഹനും നിഹാല്‍പിള്ളയും. വ്യത്യസ്തമായ വേഷങ്ങളിലൂടെ നിഹാല്‍ ശ്രദ്ധേയനായെങ്കിലും രണ്ടാളം അഭിനയം വിട്ട് നില്‍ക്കുകയാണ്. നിലവില്‍ യൂട്യൂബ് ചാനലിലൂടെ രസകരമായ യാത്ര വിശേഷങ്ങളാണ് താരങ്ങള്‍ പങ്കുവെക്കാറുള്ളത്.

  എല്ലായിപ്പോഴും വിദേശത്തും മറ്റുമായി യാത്ര ചെയ്യുന്നതിന്റെ വീഡിയോ യൂട്യൂബ് ചാനലിലൂടെ വരുന്നതും ശ്രദ്ധേയമാണ്. ഏറ്റവും പുതിയതായി ഇന്‍സ്റ്റാഗ്രാമിലൂടെ പ്രിയ ഒരു വീഡിയോ പങ്കുവെച്ചിരിക്കുകയാണ്. അതിന് നല്‍കിയ ക്യാപ്ഷനില്‍ ഭര്‍ത്താവിന് ഇനി മുതല്‍ ഉമ്മ കൊടുക്കുന്നത് വരെ താന്‍ നിര്‍ത്തിയെന്നാണ് നടി സൂചിപ്പിച്ചിരിക്കുന്നത്. വിശദമായി വായിക്കാം...

  Also Read: 24 വയസിന് ഇളയപെണ്‍കുട്ടിയെ വിവാഹം കഴിച്ച് മുതിര്‍ന്ന നടന്‍; അയാള്‍ക്ക് കഴിവുള്ളത് കൊണ്ടല്ലെന്ന് നടി കാജലും

  ഒത്തിരി രാജ്യങ്ങളിലൂടെ യാത്ര ചെയ്തിട്ടുള്ള പ്രിയയും നിഹാലും ഓരോ നാട്ടിലെയും വ്യത്യസ്തകള്‍ പരീക്ഷിക്കാറുണ്ട്. ഒപ്പം ഭക്ഷണത്തിലെ വൈവിധ്യം മനസിലാക്കുകയും ചെയ്യും. നിലവില്‍ കൊറിയ സന്ദര്‍ശിക്കുകയാണ് താരകുടുംബം. കൊറിയയില്‍ നിന്നുള്ള ചിത്രങ്ങളും വീഡിയോസുമൊക്കെ പങ്കുവെക്കുന്നതിനിടിയല്‍ അവിടുത്തെ സ്‌പെഷ്യല്‍ വിഭവം നിഹാല്‍ കഴിക്കുന്നതും നടി കാണിച്ചിരുന്നു. ജീവനുള്ള നീരാളിയെയാണ് നടന്‍ കഴിക്കുന്നത്.

  Also Read: പെണ്‍കുട്ടികളുടെ നടുവില്‍ നിന്നാണ് അന്ന് ദിലീപിനെ കാണുന്നത്; ശരിക്കും ഗോപാലകൃഷ്ണന്റെ സ്വഭാവമാണെന്ന് നാദിര്‍ഷ

  'കൊറിയയില്‍ നിന്നും എന്റെ ഭര്‍ത്താവ് ജീവനുള്ള നീരാളിയെ തിന്നുകയാണ്. ഇത് ചെയ്യാന്‍ നിങ്ങള്‍ ധൈര്യപ്പെടുമോ? ഇതിന് ശേഷം അദ്ദേഹത്തെ ചുംബിക്കുന്നത് പോലും ഞാനങ്ങ് നിര്‍ത്തി', എന്നുമാണ് പ്രിയ മോഹന്‍ വീഡിയോയ്ക്ക് ക്യാപ്ഷനായി കൊടുത്തിരിക്കുന്നത്. ജീവനോടെ പ്ലെയിറ്റില്‍ കിടന്ന് പിടക്കുന്ന നീരാളിയെ ചോപ്സ്റ്റിക്കില്‍ കോരി കഴിക്കുന്നതും ശേഷം യാതൊരു ഭാവവ്യത്യാസവുമില്ലാതെ ഇരിക്കുകയും ചെയ്യുന്ന നിഹാലിനെയാണ് വീഡിയോയില്‍ പ്രിയ കാണിക്കുന്നത്.

  നിഹാല്‍ ഒരു കില്ലാടി തന്നെയെന്നാണ് വീഡിയോ കണ്ട് ആരാധകര്‍ പറയുന്നത്. ഇങ്ങനെ ചെയ്യുന്ന ഭര്‍ത്താവിനെ അഭിനന്ദിക്കുകയാണ് വേണ്ടതെന്ന് ചിലര്‍ പറയുമ്പോള്‍ അദ്ദേഹത്തില്‍ നിന്നും ഇത് പ്രതീക്ഷിച്ചില്ലെന്നാണ് മറ്റ് ചിലരുടെ അഭിപ്രായം. ഇങ്ങനെ പോയാല്‍ ഡിവോഴ്‌സ് വാങ്ങിക്കേണ്ട അവസ്ഥ വരുമോ? ഇതൊക്കെ എങ്ങനെ സാധിക്കുന്നു... എന്ന് തുടങ്ങ് നൂറ് കണക്കിന് കമന്റുകളാണ് പ്രിയയുടെ വീഡിയോയുടെ താഴെ വരുന്നത്. എന്തായാലും യാത്രകളില്‍ വേറിട്ട അനുഭവം നേടുന്നത് നല്ലതാണെന്നാണ് ആരാധകര്‍ക്കും പറയാനുള്ളത്.

  ഏറെ കാലം പ്രണയിച്ച് വിവാഹിതരായവരാണ് നിഹാല്‍ പിള്ളയും പ്രിയ മോഹനും. പ്രിയ സീരിയലുകളിലും നിഹാല്‍ സിനിമയിലും അഭിനയിച്ചിരുന്നു. വിവാഹം കഴിഞ്ഞ് മകന്‍ കൂടി ജനിച്ചതിന് ശേഷം യൂട്യൂബ് ചാനലിലേക്ക് സജീവമാവുകയായിരുന്നു താരങ്ങള്‍. നാട്ടിലും വിദേശ രാജ്യങ്ങളിലുമൊക്കെ കുടുംബത്തോടൊന്നിച്ചാണ് ഇരുവരും യാത്ര ചെയ്യുന്നത്. കൂട്ടിന് മകന്‍ വേദുവും പ്രിയയുടെ മാതാപിതാക്കളും ഉണ്ടാവാറുണ്ട്. കൊറിയയിലേക്കുള്ള യാത്രയിലും താരകുടുംബം ഒരുമിച്ചുണ്ടായിരുന്നു.

  Read more about: nihal pillai
  English summary
  Priya Mohan Shared Funny Video With Hubby Nihal Pillai And Says She Stopped Kissing Him After That
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X