പൂര്‍ണിമയെ വെല്ലാന്‍ അനിയത്തി പ്രിയ മോഹന്‍! യൂട്യൂബ് ചാനലിന് തുടക്കമായി! വിശേഷങ്ങള്‍ ഇങ്ങനെ!
പുതിയ ചുവടുവെപ്പുമായെത്തിയിരിക്കുകയാണ് പ്രിയ മോഹന്‍. മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയായി മാറിയ അഭിനേത്രികളിലൊരാളായിരുന്ന പ്രിയ വിവാഹത്തോടെയാണ് സീരിയലില്‍ നിന്നും മാറിനിന്നത്. കുഞ്ഞതിഥിയായ വേദുവിനെ ചുറ്റിയാണ് ഇവരുടെ ലോകം ഇപ്പോള്‍ കറങ്ങുന്നത്. വേദുവിന്‍രെ വിശേഷങ്ങള്‍ പങ്കുവെച്ച് ഇന്ദ്രജിത്തും പൂര്‍ണിമയും പ്രാര്‍ത്ഥനയുമൊക്കെ പോസ്റ്റുകളുമായി എത്താറുണ്ട്. അടുത്തിടെയായിരുന്നു വര്‍ധാനെന്ന വേദുവിന്റെ ഒന്നാം പിറന്നാളാഘോഷം. ആഘോഷത്തിനിടയിലെ ചിത്രങ്ങളും വീഡിയോയുമൊക്കെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു. പുതിയൊരു സര്‍പ്രൈസുമായി തങ്ങളെത്തുന്നുണ്ടെന്ന് വ്യക്തമാക്കിയായിരുന്നു പ്രിയയും നിഹാലും എത്തിയത്.
കാത്തിരിപ്പിനൊടുവിലായി ആ സന്തോഷം പങ്കുവെച്ച് ഇരുവരും എത്തിയിരുന്നു. ഒരു ഹാപ്പി ഫാമിലി എന്നാണ് ചാനലിന് പേര് നല്‍കിയിട്ടുള്ളതെന്നും വേദുവിന്റെ പിറന്നാളാഘോഷവും അതിനിടയിലെ ഒരുക്കങ്ങളുമൊക്കെയാണ് ആദ്യ വ്‌ളോഗിലുള്ളതെന്നും നിഹാല്‍ വ്യക്തമാക്കിയിരുന്നു. തന്നെ വീട്ടിലെല്ലാവരും ദില്ലുവെന്നാണ് വിളിക്കാറുള്ളതെന്നും ഇനിയങ്ങോട്ട് ഈ പേരായിരിക്കും നിങ്ങളും കേള്‍ക്കാന്‍ പോവുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇന്‍ട്രോ വീഡിയോയും ഇവര്‍ പോസ്റ്റ് ചെയ്തിരുന്നു. മുന്‍പേ ആലോചിച്ചതാണെങ്കിലും ഇപ്പോഴാണ് അതിന് സമയമായതെന്ന് ഇരുവരും പറയുന്നു.

ഒരു ഹാപ്പി ഫാമിലി
പോസിറ്റീവായ കാര്യങ്ങളാണ് ഈ ചാനലിലൂടെ തങ്ങള്‍ പങ്കുവെക്കാനുദ്ദേശിക്കുന്നത്്. യാത്ര, ഭക്ഷണം, ഫാഷന്‍, കുടുംബത്തിലെ ആഘോഷം തുടങ്ങിയ വിശേഷങ്ങള്‍ പങ്കുവെക്കാനായാണ് തങ്ങള്‍ ഈ ചാനലിനെ ഉപയോഗിക്കാന്‍ പോവുന്നത്. റംസാനും ക്രിസ്മസും ഓണവും എന്നുവേണ്ട എല്ലാ ഫെസ്റ്റിവലും തങ്ങള്‍ ആഘോഷിക്കാറുണ്ട്. കുടുംബസമേതമായാണ് എല്ലാ ആഘോഷവും. വേദുവിനൊപ്പമുള്ള ആദ്യ വീഡിയോ കൂടിയാണിത്. വേദുവിന്റെ പിറന്നാളാഘോഷത്തിനിടയിലെ വിശേഷങ്ങളടങ്ങിയ വീഡിയോയാണ് ആദ്യം കാണിക്കുന്നത്.

ആദ്യത്തെ കാഴ്ച
ചാനലിന് വേണ്ടിയുള്ള ഇന്‍ട്രോയ്ക്ക് പിന്നിലെ കാഴ്ചകളാണ് ആദ്യം ഇരുവരും കാണിച്ചത്. കിടക്കയിലിരുന്ന കുസൃതി കാണിക്കുന്ന വേദുവിനേയാണ് വീഡിയോയില്‍ കാണിക്കുന്നത്. ഇന്‍ട്രോ ഷൂട്ടിനായി ഒരുങ്ങുന്ന പ്രിയയേയും ദില്ലു കാണിച്ചിരുന്നു. രണ്ട് മണിക്കൂറായി പ്രിയ ഒരുങ്ങുകയാണെന്നും ഇത് കഴിഞ്ഞ് വേണം തങ്ങള്‍ക്ക് ഷൂട്ട് ചെയ്യാനെന്നുമായിരുന്നു അദ്ദേഹത്തിന്റെ കമന്റ്. ഇത് കേട്ടതും പരിഭവത്തോടെ ഭര്‍ത്താവിനെ നോക്കുന്ന പ്രിയയേും വീഡിയോയില്‍ കാണാം.

മൊത്തം ഷൂട്ടായിരുന്നു
ഇന്‍ട്രോ വീഡിയോയുമായി ബന്ധപ്പെട്ട തിരക്കുകളിലായിരുന്നു ഇന്ന്. മുഴുവനും ഷൂട്ടായിരുന്നു. ക്ഷീണം കാരണം വേദു ഉറങ്ങിപ്പോയെന്നും ഇരുവരും പറഞ്ഞിരുന്നു. ഇകിന് പിന്നാലെയായാണ് ആദ്യ വ്‌ളോഗ് പോസ്റ്റ് ചെയ്തത്. വേദുവിന്റെ പിറന്നാളാഘോഷത്തിനിടയിലെ ഒരുക്കങ്ങളായിരുന്നു വീഡിയോയിലുണ്ടായിരുന്നത്. ബ്രൂയിങ് കമ്പനി എന്ന കഫേയില്‍ വെച്ചായിരുന്നു പിറന്നാള്‍ ആഘോഷിച്ചത്. ഡെക്കറേഷന്‍സും മര്ര് കാര്യങ്ങളുമൊക്കെ ചെയ്തത് തങ്ങള്‍ തന്നെയായിരുന്നു. പ്രിയ ഡെക്കറേഷന്‍ ചെയ്തപ്പോള്‍ താന്‍ ഭക്ഷണത്തിന്‍രെ ചുമതല ഏറ്റെടുക്കുുകയായിരുന്നുവെന്ന് ദില്ലു പറയുന്നു.

നീലയും വെള്ളയും
ഈ കഫേ തിരഞ്ഞെടുത്തതിന് പിന്നിലെ പ്രധാന കാരണങ്ങളിലൊന്ന് കളറായിരുന്നു. നീലയും വെള്ളയുമാണ് പരിപാടിയുടെ തീം. പ്രാര്‍ത്ഥനയും നക്ഷത്രയുമൊക്കെ ഡെക്കറേഷന്‍ ചെയ്യാന്‍ സജീവമായിരുന്നു. കുഞ്ഞനിയന് വേണ്ടി സ്വന്തമായി വരച്ച പെയിന്റിംഗുമായാണ് നച്ചു എത്തിയത്. കഫേയിലെ ഒരുക്കങ്ങള്‍ കഴിഞ്ഞതിന് പിന്നാലെയായാണ് നിഹാല്‍ വീട്ടിലേക്ക് പോയത്. വേദുവിനെ ഒരുക്കുന്നതിന് വേണ്ടി പോയതും അദ്ദേഹമായിരുന്നു.

പാട്ടും ആഘോഷവും
വേദുവിന്റെ പിറന്നാളാഘോഷത്തിനിടയില്‍ പാട്ടുമായാണ് പൂര്‍ണിമയും ഇന്ദ്രജിത്തും മക്കളുമെത്തിയത്. അമ്പിളിയിലെ ഗാനമായിരുന്നു പ്രാര്‍ത്ഥന പാടിയത്. പൂങ്കാറ്റിനോടും എന്ന ഗാനമായിരുന്നു ഇന്ദ്രജിത്ത് പാടിയത്. മല്ലിക സുകുമാരനും ആഘോഷത്തില്‍ പങ്കെടുത്തിരുന്നു. ചേച്ചിമാര്‍ക്കൊപ്പം കളിചിരിയുമായി നില്‍ക്കുന്ന വേദുവായിരുന്നു വീഡിയോയില്‍ നിറഞ്ഞുനിന്നത്.

വേദുവിനുള്ള സമ്മാനം
8 ദിവസം പോലും തനിക്ക് വേദുവിനൊപ്പം കഴിയാനായിട്ടില്ലെന്നായിരുന്നു ദില്ലു പറഞ്ഞത്. എന്നാല്‍ ആദ്യ സ്‌കാനിംഗ് മുതല്‍ ജനിച്ചതിന് ശേഷം ഇന്നുവരെ എല്ലാ ദിവസവും അവന്‍രെ ഒരു ഫോട്ടോയും വീഡിയോയും താന്‍ പകര്‍ത്താറുണ്ടായിരുന്നുവെന്ന് അദ്ദേഹം പറയുന്നു. അങ്ങനെ പകര്‍ത്തിയ ചിത്രങ്ങളും വീഡിയോയുമൊക്കെ എല്ലാവരേയും കാണിച്ചിരുന്നു. ക്യൂട്ട് ചിത്രങ്ങളും വീഡിയോയുമായിരുന്നു ദില്ലു കാണിച്ചത്.


Click it and Unblock the Notifications