For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  കണ്ണിറുക്കൽ തരം​ഗമായപ്പോഴേക്കും ഹേറ്റ് കമന്റുകൾ; അന്ന് ഒന്നും മനസ്സിലാക്കാൻ പറ്റിയില്ല; പ്രിയ

  |

  കണ്ണിറുക്കലിലൂടെ പ്രേക്ഷക മനസ്സിൽ ഇടം പിടിച്ച നായിക നടി ആണ് പ്രിയ പി വാര്യർ. അഡാർ ലവ് എന്ന സിനിമയ്ക്ക് ശേഷമാണ് സിനിമയേക്കാളധികം ജനശ്രദ്ധ പ്രിയ വാര്യറിന് ലഭിച്ചത്. ഒമർ ലുലു സംവിധാനം ചെയ്ത സിനിമയിൽ നായിക വേഷമായിരുന്നില്ല പ്രിയക്ക് ആദ്യം ലഭിച്ചത്. എന്നാൽ പ്രിയ ദേശീയ തലത്തിൽ തരം​ഗം ആയതോടെ സിനിമയിലെ കേന്ദ്ര കഥാപാത്രമായി പ്രിയയെ മാറ്റുകയും ചെയ്തെന്നാണ് അന്ന് പുറത്ത് വന്ന റിപ്പോർട്ടുകൾ.

  സിനിമയിറങ്ങുന്നതിന് മുമ്പ് വൻ പ്രശസ്തി നേടിയെങ്കിലും സിനിമ വലിയ തോതിൽ ശ്രദ്ധിപ്പെട്ടില്ല. ഇടവേളയ്ക്ക് ശേഷം പ്രിയയുടെ ഫോർ ഇയേർസ് എന്ന സിനിമ പുറത്തിറങ്ങാനിരിക്കുകയാണ്, സർജാനോ ഖാലിദ് ആണ് സിനിമയിലെ നായകൻ.

  Also Read: ആ നടിയെ അയാള്‍ അറിയാത്തത് പോലെ തട്ടി, അതുകണ്ട് ലാലേട്ടന്‍ ചൂടായി; ഇതുവരെ ആരും കാണാത്തൊരു മുഖം!

  തനിക്ക് കരിയറിൽ സംഭവിച്ച ഉയർച്ചയെയും താഴ്ചയെയും പറ്റി മനോരമയുമായുള്ള അഭിമുഖത്തിൽ സംസാരിച്ചിരിക്കുകയാണ് പ്രിയ വാര്യർ ഇപ്പോൾ. 'നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷം ലഭിക്കുന്ന സിനിമ ആണ് ഫോർ ഇയേർസ്. നല്ല സൂചന ആയി കാണുന്നു'

  'പ്രൂവ് ചെയ്യാൻ ചാൻസ് കിട്ടുന്നതിന് മുമ്പേ ജഡ്ജ് ചെയ്യപ്പെട്ട ആളാണ് ഞാനെന്നത് 200 ശതമാനവും ശരിയാണ്. എന്നെയോ എന്റെ വർക്കിനോയോ മനസ്സിലാക്കാൻ പ്രേക്ഷകർക്ക് അവസരം ലഭിച്ചിട്ടില്ല. ആദ്യ സിനിമ അഭിനയത്തിന്റെ എബിസിഡി അറിയാതെ ചെയ്തതാണ്. അന്ന് ശ്രദ്ധ നേടിയത് എന്റെ കഴിവ് കാരണമാണെന്ന് വിശ്വസിക്കുന്നില്ല. അതൊരു ഭാ​ഗ്യം ആയിരുന്നു'

  Also Read: തമിഴ് സിനിമയിൽനിന്ന് ക്ഷണം വന്നപ്പോൾ പ്രണവ് ചെയ്യുന്നില്ലെന്ന് പറഞ്ഞു, കാരണമിതാണ്!; വിനീത് ശ്രീനിവാസൻ പറയുന്നു

  കണ്ണിറുക്കൽ തരം​ഗമായതും അതിന് ശേഷം വന്ന വീഴ്ചയും പ്രോസസ് ചെയ്ത് മനസ്സിലാക്കാൻ സമയം എനിക്ക് കിട്ടിയിട്ടില്ല. കാരണം ഹൈപ്പ് പ്രോസസ് ചെയ്ത് വരുമ്പോഴേക്കാണ് പെട്ടെന്ന് നെ​ഗറ്റിവിറ്റിയും ഹേറ്റ് കമന്റ്സും വന്ന് തുടങ്ങിയത്. പ്രേക്ഷകർക്ക് എന്നോടുള്ള മനോഭാവത്തിൽ മാറ്റം വന്നതായി തോന്നുന്നു.

  അഭിമുഖങ്ങളും മറ്റും ആളുകൾ കാണുകയും എന്നെ വിലയിരുത്തുകയും ചെയ്യുന്നുണ്ടെന്നാണ് വിശ്വാസം. മുമ്പ് വിഷമങ്ങൾ സംസാരിക്കാൻ ബുദ്ധിമുട്ടായിരുന്നു. എല്ലാം ഒറ്റയ്ക്കായിരുന്നു നേരിട്ടിരുന്നത്. ഇപ്പോൾ അങ്ങനെ അല്ല, വിഷമമുണ്ടെങ്കിൽ സുഹൃത്തുക്കളോടോ കുടുംബത്തോടോ പറയും. എല്ലാം ഒറ്റയ്ക്ക് നേരിടേണ്ടതില്ലെന്ന് മനസ്സിലാക്കി.

  മാതാപിതാക്കളുടെ ഭാ​ഗത്ത് നിന്നും വലിയ പിന്തുണ ലഭിക്കുന്നുണ്ട്. അവർ ഇന്ന് എന്റെ പേരിൽ അറിയപ്പെടുന്നതിൽ അഭിമാനമുണ്ട്. എന്റെ സ്വപ്നങ്ങളെ സ്വന്തം സ്വപ്നങ്ങളെ പോലെ കരുതുന്നവരാണ് അവർ. നല്ല സിനിമകളുടെ ഭാ​ഗമാവാനാണ് ഇഷ്ടം. വലിയ സിനിമകളുടെ ചെറിയ ഭാ​ഗം ആവാൻ പറ്റുന്നതും വളരെ നല്ലതാണ്.

  എല്ലാ സിനിമയും ഓരോ പാഠമാണ്. ഇക്കാലയളവിനിടയിൽ എനിക്ക് വ്യക്തിയെന്ന നിലയിൽ വന്ന മാറ്റവും വളർച്ചയും കാണിക്കാനുള്ള പ്ലാറ്റ്ഫോം സിനിമ ആണ്. നല്ല കഥാപാത്രങ്ങൾ കിട്ടിയാൽ കഴിവ് തെളിയിക്കാൻ പറ്റുമെന്ന് തോന്നുന്നെന്നും പ്രിയ പി വാര്യർ പറഞ്ഞു.

  കണ്ണിറുക്കൽ സോഷ്യൽ മീഡിയയിൽ ട്രെൻഡ് ആയി കുറച്ച് നാളുകൾക്കുള്ളിൽ പ്രിയക്ക് നേരെ വ്യാപക സൈബർ ആക്രമണവും നടന്നിരുന്നു. ട്രോൾ പേജുകളിൽ പ്രിയ സ്ഥിരം വിഷയമായി. എന്നാൽ ഇതിനോടൊന്നും നടി പ്രതികരിച്ചില്ല. സിനിമകളിലും പ്രിയയെ പിന്നീട് അധികം കണ്ടിട്ടില്ല. മറുഭാഷാ സിനിമകളിൽ അഭിനയിച്ചെങ്കിലും മലയാളത്തിൽ നിന്നും നടി നീണ്ട ഇടവേള എടുത്തിരുന്നു.

  Read more about: priya p warrier
  English summary
  Priya P Varrier Open Up About The Social Media Sensation And Down Fall In Career; Says Want To Prove Herself
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X