»   » പ്രിയയുടെ നോട്ടത്തിന് മുന്നില്‍ ആരായാലും വീണുപോവില്ലേ? പിന്നെ ഇവരൊക്കെ വീണതിന് വല്ലതും പറയാനുണ്ടോ?

പ്രിയയുടെ നോട്ടത്തിന് മുന്നില്‍ ആരായാലും വീണുപോവില്ലേ? പിന്നെ ഇവരൊക്കെ വീണതിന് വല്ലതും പറയാനുണ്ടോ?

Written By:
Subscribe to Filmibeat Malayalam

ആദ്യ സിനിമയിലെ ഗാനം പുറത്തുവന്നതേയുള്ളൂ. അതിനുളളില്‍ തന്നെ താരമായി മാറിയിരിക്കുകയാണ് പ്രിയ പ്രകാശ് വാര്യര്‍. തൃശ്ശൂര്‍ സ്വദേശിയായ ഈ 18 കാരി ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു നില്‍ക്കുകയാണ്. കേവലമൊരു കണ്ണിറുക്കലിലൂടെ ആരാധക മനസ്സില്‍ ഇടിച്ചു കയറിയ പ്രിയയെ ചുറ്റിപ്പറ്റിയാണ് സോഷ്യല്‍ മീഡിയ മുഴുവനും.

ആക്ഷന്‍ ഹീറോയിനായി അമല പോള്‍, സിനിമയിലല്ല ജീവിതത്തില്‍, ധീരനിലപാടിന് ആദരവുമായി സിനിമാലോകം!


സംവിധായകന്‍റെ അലംഭാവം കാരണം അരങ്ങേറ്റ ചിത്രം വഴിമുട്ടി? താരപുത്രിക്ക് കിട്ടിയത് എട്ടിന്‍റെ പണി!


ഫേസ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലും എല്ലാം ഇപ്പോള്‍ പ്രിയയാണ് താരം. ഇതിന് മുന്‍പ് നിറഞ്ഞു നിന്നിരുന്ന പലര്‍ക്കും വെല്ലുവിളി ഉയര്‍ത്തിയാണ് പ്രിയയുടെ നില്‍പ്പ്. ഒരു കണ്ണിറുക്കലിലൂടെ പ്രേക്ഷക ഹൃദയത്തിലേക്ക് ഇടിച്ചു കയറിയ പ്രിയയെ ട്രോളര്‍മാരും വെറുതെ വിടുന്നില്ല. ട്രോള്‍ ലോകത്തെ ചില രസകരമായ കാഴ്ചകളിലൂടെ തുടര്‍ന്നുവായിക്കാം.


വീണുപോയെന്ന് അല്ലു അര്‍ജുന്‍

പ്രിയയുടെ കണ്ണിറുക്കലില്‍ താനും വീണു പോയെന്ന് അല്ലു അര്‍ജുനും സമ്മതിക്കുന്നു. ആ ക്യൂട്ടായ എക്‌സ്പ്രഷന്‍ കണ്ടാല്‍ ആരായാലും വീണുപോകില്ലേ, ഇതാണ് അല്ലുവിന്റെ ട്വീറ്റ്.


പ്രിയയുടെ ഭാവം കണ്ട മോദി

സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു നില്‍ക്കുന്ന പ്രിയ പ്രകാശ് വാര്യരുടെ കണ്ണിറുക്കിയുള്ള നോട്ടം കണ്ട മോദിയെ നോക്കൂ.


ആരായാലും വീണുപോകും

ഇതുപോലൊരു നോട്ടവുമായി എത്തിയാല്‍ ആരാണ് വീണുപോകാത്തെ, ആരുടെ ഭാവനയില്‍ വിരിഞ്ഞതാണെന്നറിയില്ലെങ്കിലും ഈ ട്വീറ്റ് നോക്കൂ.


തുപ്പാക്കി സ്‌റ്റൈലിലേക്ക് മാറ്റിയാലോ?

സോഷ്യല്‍ മീഡിയ ട്രെന്‍ഡിങ്ങില്‍ ഒന്നാം സ്ഥാനത്തുള്ള അഡാര്‍ ലവ് വിജയ് യുടെ വേര്‍ഷനില്‍ വന്നാല്‍ ഇങ്ങനെ ഇരിക്കും കാണൂ.


തല വിടുമോ

ഇളയദളപതിക്ക് പറ്റുമെങ്കില്‍ പിന്നെ തല ചെയ്യാതിരിക്കുമോ, തല വേര്‍ഷന്‍ കണ്ടുനോക്കൂ.


പവന്‍ കല്യാണ്‍ വേര്‍ഷന്‍ കാണൂ

തലയും ഇളയദളപതിയും ചെയ്തുവെങ്കില്‍ പവന്‍ കല്യാണ്‍ അടങ്ങിയിരിക്കേണ്ടതുണ്ടോ, പവന്‍ കല്യാണ്‍ വേര്‍ഷനിതാ, കാണൂ.


ശിവാജി ഗണേശനും പറ്റും

ഇന്ത്യന്‍ സിനിമയുടെ തന്നെ അഭിമാനമായ നടികര്‍ തിലകം ശിവാജി ഗണേശന്റെ വേര്‍ഷനിതാ. കണ്ട് നോക്കൂ.


പ്രിയയ്‌ക്കൊപ്പം

ഒരു നോട്ടം കൊണ്ട് ഇന്ത്യന്‍ ജനതയുടെ ഹൃദയത്തില്‍ ഇടം പിടിച്ച പ്രിയയ്‌ക്കൊപ്പമെന്ന് രാഹുലും സംഘവും. അതേ അതാവുമ്പോള്‍ പങ്കാളിത്തത്തിന് കുറവുണ്ടാവില്ല, നല്ല ആശയമാണ്.


ഈ വിഷമം ആരറിയുന്നു?

താനാണ് ബോള്‍ ചെയ്ത് ഔട്ടാക്കിയത്. പക്ഷേ ആ ക്രഡിറ്റ് മുഴുവനും മറ്റൊരാള്‍ കൊണ്ടുപോകുന്നതിന്റെ വിഷമം ആരറിയുന്നു. ആരറിഞ്ഞില്ലെങ്കിലും ഇവനിപ്പോള്‍ അനുഭവിച്ചുകൊണ്ടിരിക്കുന്നത് അതാണ്.


കണ്ണ് വയ്യാത്ത കുട്ടിയാണ്

അടുത്തയാഴ്ചയാണ് ഈ കുട്ടിയുടെ കണ്ണിന്റെ ഓപ്പറേഷന്‍. ഈ പോസ്റ്റ് ഷെയര്‍ ചെയാതല്‍ സഹായിച്ചാല്‍ ആ കുട്ടിക്ക് ഒരു രൂപ കിട്ടും സഹായിച്ചൂടെ എല്ലാവര്‍ക്കും.


കുമ്പിടിയാണോ?

ഫേസ്ബുക്കില്‍ കയറിയപ്പോ ഇവള്‍ അവിടെ
ഫേസ്ബുക്കില്‍ കയറിയപ്പോ അവിടെയുണ്ട, ഇന്‍സ്റ്റഗ്രാമില്‍ കയറിയപ്പോള്‍ അവിടെയും, ഇവള്‍ ശരിക്കും കുമ്പിടിയാണോ, ന്യായമായ സംശയം.


രാഷ്ട്രീയത്തിലും കേറിയോ?

പ്രിയയുടെ പ്രൊഫൈലിനായാണ് എല്ലാവരും സെര്‍ച്ച് ചെയ്യുന്നത്. അതിനിടയില്‍ ആരോ ഒപ്പിച്ച വെല കണ്ടോ, രാഷ്ട്രീയ പാര്‍ട്ടിയുടെ പ്രവര്‍ത്തകയാണെന്ന്, പാവം പ്രിയ ഇതു വല്ലതും അറിയുന്നുണ്ടോ, ആവോ.


നട്ടെല്ല് പണയം വെക്കാനോ?

പ്രിയയുടെ ഫേസ്ബുക്ക് പേജും ഇന്‍സ്‌ററ്റഗ്രാമില്‍ ഫോളോ ചെയ്യാത്ത നട്ടെല്ല് പണയം വെക്കാത്ത ആണ്‍കുട്ടികളുണ്ടെങ്കില്‍ വായോ എന്നൊരു വെല്ലുവിളി. അതിപ്പോ ഈ ട്രെന്‍ഡിങ്ങായ സംഭവം ലൈക്ക് ചെയ്യുന്നതിന് ഇത്ര വലിയ വെല്ലുവിളിയെന്തിനാ.


പുതിയതാണല്ലേ?

പുതിയതായി സിനിമയിലേക്കെത്തിയവര്‍ പരസ്പരം പരിചയപ്പെടുത്തുകയാണ്. വടക്കും തെക്കുമൊന്നും പറയേണ്ട, കേവലം കണ്ണിറുക്കിയാണ് തുടക്കം കുറിച്ചത്.


ചാത്തന്‍മാര്‍ വരുത്തും

അപ്പന്‍ തമ്പുരാന്റെ കണ്ണിനെ കളിയാക്കിയ പ്രിയയെ ചാത്തന്‍മാര്‍ തന്നെ അപ്പന്റെ മുന്നിലെത്തിക്കും, അപ്പന്റെ വിശ്വാസം അങ്ങനെയാണ്.


ജഗദീഷ് വേര്‍ഷന്‍

ജഗദീഷിന്റെ വേര്‍ഷന് മുന്നില്‍ ഇതൊക്കെ എന്ത്, ഈ പാട്ട് ജഗദീഷ് ഒന്ന് പാടിയാല്‍ തീരാവുന്ന പ്രശ്‌നമല്ലേയുള്ളൂ.


ശരിക്കും പ്രാക്ടീസ് ചെയ്യുകയാ

ഇവരൊക്കെ ഇങ്ങനെ കാണിക്കുന്നത് കണ്ട് കാമുകിയെ കാണിക്കുന്നതിന് വേണ്ടി പുരികമുയര്‍ത്തിയുള്ള എക്‌സ്പ്രഷന്‍ വരുത്തുകയാണ്. ശരിക്കും വരുത്തും.


English summary
Malayalam actress Priya Prakash Varrier’s wink has become the first viral sensation to come out of India in 2018.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam