ഇടയ്ക്ക് ഒരു പൊട്ടിത്തെറി ഉണ്ടാവുമെന്ന് റോഷന്‍! അത് സ്‌നേഹമുള്ളവരുടെ അടുത്ത് മാത്രമാണെന്ന് പ്രിയയും
ഒരു അഡാറ് ലവിലൂടെ ഒമര്‍ ലുലു വെള്ളിത്തിരയിലെത്തിച്ച താരങ്ങളാണ് പ്രിയ പ്രകാശ് വാര്യരും റോഷന്‍ അബ്ദുള്‍ റൗഫും. കണ്ണിറുക്കല്‍ രംഗത്തിലൂടെയായിരുന്നു ഇരുവരും ജനപ്രീതി നേടുന്നത്. പിന്നീട് വലിയ അവസരങ്ങളായിരുന്നു താരങ്ങളെ തേടി എത്തിയിരുന്നത്. പ്രിയ ബോളിവുഡ് വരെ അഭിനയിക്കാന്‍ പോയിരുന്നു. റോഷനും കൈനിറയെ അവസരങ്ങളാണ്.
പിന്നാലെ ഇരുവരും പ്രണയത്തിലാണോ എന്ന് വരെ ഗോസിപ്പുകള്‍ പ്രചരിച്ചിരുന്നു. ഇപ്പോഴിതാ പരസ്പരമുള്ള സൗഹൃദത്തെ കുറിച്ചും സിനിമയിലെ വിശേഷങ്ങളെ കുറിച്ചുമെല്ലാം താരങ്ങള്‍ വെളിപ്പെടുത്തിയിരിക്കുകയാണ്. ഒരു അഭിമുഖത്തിനിടെയായിരുന്നു താരങ്ങള്‍ രസകരമായ ഓര്‍മ്മകള്‍ പങ്കുവെച്ചത്.

കഥാപാത്രം വളര്‍ന്ന് വരുന്ന സാഹചര്യത്തില്‍ സോഷ്യല്‍ മീഡിയയുടെ സ്വാധീനം വളരെ വലുതാണ്. ഏതൊരു കാര്യത്തിലും പോസീറ്റീവും നെഗറ്റീവുമുണ്ട്. സോഷ്യല്‍ മീഡിയയിലെ നെഗറ്റീവ് ട്രോളുകള്‍ കണ്ട് ആദ്യം വിഷമം തോന്നി. പിന്നെ മനസില്‍ അതൊന്നും സൂക്ഷിക്കരുത് എന്ന പക്ഷക്കാരിയാണ് ഞാന്‍. ഈ ട്രോളുകളും അധ്വാനിച്ച് ഉണ്ടാക്കിയതല്ലേ? ആ രീതിയില്‍ കണ്ടാല്‍ മതി. നമ്മള്‍ കഠിനാധ്വാനം ചെയ്ത് മുന്നേറുക. എന്റെ സമയവും വരും എന്ന് തന്നെയാണ് വിശ്വാസമെന്ന് പ്രിയ പറയുന്നു.

സോഷ്യല്‍ മീഡിയയിലെ ട്രോളുകള്‍ കാണാറുണ്ട്. നല്ലതും ചീത്തയും അതിലുണ്ടാകും. അതില്‍ നല്ലത് മാത്രം സ്വീകരിച്ചാല്‍ പോരോ? മോശമായ കാര്യങ്ങള്‍ അവഗണിക്കുന്നതാണ് നല്ലത്. നമുക്കൊരു ലക്ഷ്യം ഉണ്ടായാല്‍ മതി അത് കൈവരിക്കാന്‍ പ്രയത്‌നിക്കുക. ബാക്കി നെഗറ്റീവ് കാര്യങ്ങളൊക്കെ മറികടക്കാന്‍ കഴിയണമെന്നും റോഷന്‍ പറയുന്നു.

റോഷനെ കുറിച്ചുള്ള നല്ല കാര്യമെന്താണെന്നാണ് പ്രിയയോട് ചോദിച്ചപ്പോള്‍ രസകരമായ മറുപടിയായിരുന്നു പറഞ്ഞത്. ഒരു അഡാറ് ലവിലെ രംഗം വൈറലായതിന് പിന്നാലെ ആദ്യം അഭിമുഖത്തിന് പോയി ഇരിക്കുമ്പോള്‍ റോഷന്‍ എങ്ങനെ ഉത്തരങ്ങള്‍ പറയുന്നു. അതുപോലെ പഠിച്ച് പറയണം എന്ന് ഞാന്‍ വിചാരിച്ചിരുന്നു. അത്രയും പക്വതയോടെയാണ് അവന്‍ പറയുന്നത്. ഞാന്‍ ചിന്തിക്കുന്നത് പോലെയല്ല റോഷന്‍ ചിന്തിക്കാറുള്ളത്. ഞാന്‍ എന്ത് ഉത്തരം പറയുന്നു. അതിന്റെ വേറൊരു തലത്തില്‍ അവന് പറയാന്‍ ഉണ്ടാവും. എല്ലായിപ്പോഴും അവന്‍ പ്രചോദനമാണ്. ഇവന്റെ പോയിന്റ് കേള്‍ക്കുമ്പോള്‍ അങ്ങനെ നമുക്കും പറയാമായിരുന്നല്ലോ എന്ന് ഞാന്‍ വിചാരിക്കും.

അഡാറ് ലവ് ഇറങ്ങിയപ്പോള്‍ മാത്രമല്ല എല്ലാ സമയത്തും ഒരുപാട് വിമര്‍ശനങ്ങള്‍ നേരിട്ടിട്ടുള്ള ആളാണ് പ്രിയ. അതൊക്കെ പോസിറ്റീവായി നേരിട്ടിട്ടുള്ള ആളാണ്. ചിലപ്പോള്‍ സെറ്റിലൊക്കെ പ്രിയ ഡൗണായിട്ട് ഇരിക്കാറുണ്ട്. ആരും സപ്പോര്‍ട്ട് ചെയ്യാന്‍ നിക്കാറില്ല. എങ്കിലും എല്ലാവരോടും ചിരിച്ചാണ് നില്‍ക്കുന്നത്. എല്ലാ കാര്യത്തെയും പോസിറ്റീവായിട്ടാണ് എടുക്കുക. പക്ഷെ ഇടയ്ക്ക് ഒരു പൊട്ടിത്തെറിയുണ്ട്. പക്ഷെ അത് നല്ലതാണെന്നും റോഷന്‍ പറയുന്നു. പൊട്ടിത്തെറി സ്‌നേഹം ഉള്ളവരുടെ അടുത്ത് മാത്രമേയുള്ളു എന്നാണ് പ്രിയ അതിന് ഉത്തരം പറഞ്ഞത്. അതേ എന്നോട് മാത്രമേ അതുള്ളു എന്ന് റോഷനും ഇടയില്‍ പറയുന്നു.


Click it and Unblock the Notifications











