നീ കൂടെയില്ലാതെ കാഴ്ച്ചകൾ അത്ര മികച്ചതല്ല, നകുൽ തമ്പിയ്ക്ക് പിറന്നാൾ ആശംസയുമായി പ്രിയ വാര്യർ

കഴിഞ്ഞ ജനുവരി 5 നായിരുന്നു യുവതാരം നകുൽ തമ്പിയ്ക്ക് അപകടം സംഭവിക്കുന്നത്. കൊടൈക്കനാലിനു സമീപം കാമക്കാപട്ടിക്കടുത്തുവെച്ചാണ് അപകടം സംഭവിക്കുന്നത്. നകുലും സുഹൃത്തും സഞ്ചരിച്ചിരുന്ന കാർ ഒരു സ്വകാര്യ ബസുമായി കൂട്ടിമുട്ടിയായിരുന്നു അപകടം സംഭവിക്കുന്നത്. ഇന്ന് നകുലിന്റെ 21ാം ജന്മദിനമാണ്. പ്രിയപ്പെട്ട സുഹൃത്തിന് പിറന്നാൾ ആശസ നേർന്ന് നടി പ്രിയ വാര്യർ രംഗത്ത്.

ഇൻസ്റ്റഗ്രാമിൽ നകുലിനോടൊപ്പമുളള ചിത്രം പങ്കുവെച്ചു കൊണ്ടായിരുന്നു പ്രിയ ആശംസ നേർന്നത്. നകുലിന്റെ തിരിച്ചുവരവിനായുള്ള പ്രാർഥനകളോടെയാണ് പ്രിയ കുറിപ്പ് പങ്കുവച്ചിരിക്കുന്നത്. പ്രിയമാത്രമല്ല നടി അഹാന, ദിയ എന്നിവരും നകുലിന് പിറന്നാൾ ആശംസ നേർന്നിട്ടുണ്ട്. വാഹനാപകടത്തില്‍ ​ഗുരുതരമായി പരിക്കേറ്റ നകുൽ ഏറെ നാളായി ചികിത്സയിലാണ്.

വിശ്വസിക്കാൻ കഴിയുന്നില്ല

പ്രിയപ്പെട്ട നകുൽ, നിനക്ക് ഇന്ന് 21 വയസ്സായി. എല്ലായിപ്പോഴും എന്നോടൊപ്പം നിന്നതിന് എങ്ങനെ നന്ദി പറയണമെന്ന് എനിക്ക് അറിയില്ല.നമ്മൾ കണ്ടുമുട്ടിയിട്ട് ഒരു വർഷമാകുന്നുവെന്ന് എനിക്ക് വിശ്വസിക്കാനാവുന്നില്ല. സമയം പറന്നുകൊണ്ടിരിക്കുകയാണ്- പ്രിയ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.നീ വിചാരിച്ചത് പോലെയല്ല ഈ വർഷം കാര്യങ്ങൾ നടന്നത് എന്നെനിക്കറിയാം, പക്ഷേ സമയം മാറുന്നതിന് അനുസരിച്ച് എല്ലാം നേരെയാവുമെന്ന് ഞാൻ വിശ്വസിക്കുന്നു.പോയ വർഷം എന്റെ ജീവിതം നീ കുറച്ച് എളുപ്പമാക്കി അതിന് എത്ര നന്ദി പറഞ്ഞാലും മതിയാകില്ല.

 നീ  കൂടെയില്ലാത്ത കാഴ്ച അത്ര എളുപ്പമല്ല

ഇത് നമുക്കെല്ലാവർക്കും ഒരു ചെറിയ കാലതാമസം മാത്രമാണെന്ന് എനിക്കറിയാം. . നീ എന്നത്തേക്കാളും കരുത്തനായി തിരിച്ച് വരും. ആ സമയം അടുത്തിരിക്കുന്നു. ഭാവിയിൽ നിന്റെ ഏറ്റവും മികച്ച ദിനങ്ങളായിരിക്കും . ആ വളർച്ച കാണാനാവുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. നീ എന്നും എന്റെ പ്രാർഥനകളിലുണ്ട്.നിന്നെ എന്നെന്നും സ്നേഹിക്കുന്നുവെന്ന് മനസിലാക്കൂ.. ശാന്തമായ ജന്മദിനം നിനക്കുണ്ടാവട്ടെ. ഇത്തവണ ആഘോളങ്ങളില്ലെങ്കിലെന്താ..അടുത്ത തവണ അടിപൊളി പാർട്ടി നടത്തി ഈ കുറവ് നികത്തുമെന്ന് ഞാൻ വാ​ക്ക് തരുന്നു. നീ കൂടെയില്ലാതെ കാഴ്ച്ചകൾ അത്ര മികച്ചതല്ല. ഒരുപാട് സ്നേഹം- പ്രിയ കുറിച്ചു. ‌

Recommended Video

കിടിലൻ വായന വിദ്യയുമായി ഇക്ക | FilmiBeat Malayalam
   പിറന്നാൾ ആശംസ നേർന്ന്  അഹാനയും  ദിയയും

നകുലിന് പിറന്നാൾ ആശംസ നേർന്ന് അഹാനയും ദിയയും രംഗത്തെത്തിയിട്ടുണ്ട്. നകുലിനോടൊപ്പമുളള ചിത്രം പങ്കുവെച്ചു കൊണ്ടാണ് അഹാന പിറന്നാൾ ആശംസ നേർന്നത്. കൂടാതെ നകുലിന്റെ ഇപ്പോഴത്തെ അവസ്ഥതയെ കുറിച്ചും സഹോദരിമാർ പങ്കുവെച്ചിട്ടുണ്ട്.. സഹോദരന്റെ ഫേസ്ബുക്ക് പോസ്റ്റാണ് അഹാനയും ദിയയും പങ്കുവെച്ചിരിക്കുന്നത്.

 കാർ  അപകടം

സുഹൃത്തുക്കളോടൊപ്പം കൊടൈക്കനാലില്‍ നിന്ന് മടങ്ങുമ്പോഴാണ് നകുലിന് അപകടം സംഭവിക്കുന്നത്.ഒരു കാറില്‍ നകുലും ആദിത്യയും മറ്റൊരു കാറില്‍ മൂന്നുപേരും യാത്രചെയ്തിരുന്നു. ഇവര്‍ സഞ്ചരിച്ച കാര്‍ സ്വകാര്യബസുമായി കൂട്ടിയിടിക്കുകയായിരുന്നു.പരിക്കേറ്റ നകുലിനെയും ആദിത്യയെയും വത്തലഗുണ്ട് സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശേഷം വിദഗ്ദ്ധ ചികിത്സയ്ക്കായി മധുര വേലമ്മാള്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കു മാറ്റിയിരുന്നു..നകുലിന്റെ ചികിത്സയ്ക്കായി സഹായമഭ്യർഥിച്ച് താരങ്ങളായ അഹാന , സാനിയ എന്നിവർ രം​ഗത്തെത്തിയിരുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X