അഡാറ് ലുക്കിൽ ഞെട്ടിപ്പിക്കുന്ന മേക്കോവറുമായി പ്രിയ വാര്യർ!! പ്രിയയെ സുന്ദരിയാക്കിയത് പൂർണിമ
സിനിമ പുറത്തിറങ്ങുന്നതിനു മുൻപ് തന്നെ പ്രിയ ആഗോള തലത്തിൽ താരമായി മാറിയിരിക്കുകയാണ്.
ഒറ്റ കണ്ണിറുക്കൽ കൊണ്ട് ജീവിതം മാറി മറിഞ്ഞ താരമാണ് പ്രിയ പ്രകാശ് വാര്യർ. ഒമർ ലുലു സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമായ ഒരു അഡാറ്‍ ലവാണ് പ്രിയയുടെ പേര് ആഗോള തലത്തിൽ ഉയർത്തിയത്. ഷാൻ റഹ്മാൻ ഇണം നൽകി വിനീത് ശ്രീനിവാസൻ ആലപിച്ച മാണിക്യ മലരായ പൂവി എന്ന ഗാനത്തിലെ മിനിറ്റുകൾ മാത്രം ദൈർഘ്യമുളള ആ കണ്ണിറുക്കലായിരുന്നു പ്രിയയുടെ തലവര തന്നെ മാറ്റി മറിച്ചത്.
സിനിമ പുറത്തിറങ്ങുന്നതിനു മുൻപ് തന്നെ പ്രിയ ആഗോള തലത്തിൽ താരമായി മാറിയിരിക്കുകയാണ്. പ്രിയുടെ സൈറ്റടിയും ഇന്റർനാഷണൽ ലെവലിൽ തന്നെ ശ്രദ്ധിക്കപ്പെട്ടിരുന്നു. നാഷണൽ ക്രഷ് എന്നുളള വിശേഷണവും പ്രിയയെ തേടിയെത്തി. ഇപ്പോഴിത താരത്തിന്റെ മേക്കോവർ സോഷ്യൽ മീഡിയയിലും ഫാഷൻ ലോകത്തും ശ്രദ്ധ നേടിയിരിക്കുകയാണ്. ഒരുപ സ്വകാര്യ ചടങ്ങിനെത്തിയപ്പോഴാണ് പ്രിയ ഞെട്ടിപ്പിക്കുന്ന മേക്കോവറിലെത്തിയത്.

പ്രിയയുടെ അഡാറ് ലുക്ക്
പ്രിയയുടെ മേക്ക് ഓവറാണ് ഫാഷൻ ലോകത്തെ പ്രധാന ചർച്ച വിഷയം. പുതിയ ഗെറ്റപ്പ് പ്രേക്ഷകരെ ഞെട്ടിപ്പിച്ചിട്ടുണ്ട്. ഒരു സ്വകാര്യ ചടങ്ങിനെത്തിയപ്പോഴാണ് പുതിയ ലുക്കിൽ താരം പ്രത്യക്ഷപ്പെട്ടത്. എന്തായാലും താരത്തിന്റെ ലുക്ക് പ്രേക്ഷകർക്കിടയിൽ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. പ്രിയയുടെ പുതിയ ലുക്കിനു പിന്നിൽ പ്രവർത്തിച്ചത് ആരാണെന്നുളള ചോദ്യമാണ് എല്ലാവരുടേയും മനസ്സിൽ

ആപ്പിൾ ഗ്രീൻ നിറം
ആപ്പിൽ ഗ്രീൻ നിറത്തിലുളള ലഹങ്ക ധരിച്ചാണ് പ്രിയ ചടങ്ങിനെത്തിയത്. വസ്ത്രം പോലെ ആക്സ്സറീസും മോയ്ക്കപ്പും ഒരു പോലെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ആപ്പിൾ ഗ്രീൻ നിറത്തിലുളള ലെഹങ്കയ്ക്കൊപ്പം ഓഫ് ഷോൾഡർ ഡ്രോപ് ബ്ലൗസാണ് ഉപയോഗിച്ചിരിക്കുന്നത്. സ്കർട്ടിനോടൊപ്പം സ്റ്റേറ്റ്മെന്റുമുണ്ട്. ഇതോ മാത്യകയിൽ തന്നെ ഡ്രേപ് ബ്ലൗസിൽ ബ്രൂച്ചും നൽകിയിട്ടുണ്ട്. ഡ്രാമാറ്രിക് ലുക്ക് നൽകുന്ന ഈ ലഹങ്ക അമിതമായ അലങ്കാരങ്ങൾ ഒഴിവാക്കിയാണ് ശ്രദ്ധനേടുന്നത്.

ഗെറ്റപ്പിനു പിന്നിൽ പൂർണ്ണിമ
പ്രിയയയുടെ പുതിയ മേക്ക് ഓവറിനു പിന്നിൽ നടിയും ഫാഷൻ ഡിസൈനറുമായ പർണ്ണിമ ഇന്ദ്രജിത്താണ്. പൂർണ്ണിമയുടെ പ്രാണയാണ് പ്രിയയ്ക്ക് ഈ വസ്ത്രം ഡിസൈൻ ചെയ്ത് നൽകിയത്. സെലിബ്രിറ്റി ഡിസൈനറായ പൂർണ്ണിമയുടെ എല്ലാ വർക്കുകൾക്കും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഇന്ത്യയിൽ തന്നെ പൂർണ്ണിമയുടെ ബ്രാന്റ് പ്രശംസ നേടിയിട്ടുണ്ട്. ഇപ്പോഴിത പൂർണ്ണിമയുടെ പുതിയ വർക്കിൽ പ്രിയയുടെ അഡാറ് ഗെറ്റപ്പ് താരംഗമായിട്ടുണ്ട്.

താരങ്ങളുടെ പ്രിയപ്പെട്ട ഡിസൈനർ
മലയാള താരങ്ങളുടെ പ്രിയപ്പെട്ട ഡിസൈനറാണ് പൂർണ്ണിമ. ഭൂരിഭാഗം താരങ്ങളും വിവാഹത്തിനും മറ്റും പൂർണ്ണിമ ഡിസൈൻ ചെയ്ത വസ്ത്രങ്ങളെയാണ് ഉപയോഗിക്കാറുളളത്. കല്യാണങ്ങൾക്ക് മാത്രമല്ല അവാർഡ് ഷോ കളിലും മറ്റും താരങ്ങളെ ഹൈലൈറ്റ് ചെയ്യുന്നത് പ്രാണയിലെ വസ്ത്രങ്ങളായിരിക്കും. മികച്ച പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. മലയാളം തമഴ് സിനിമയിൽ സജീവമായിരിക്കുന്ന കാലഘട്ടത്തിലായിരുന്നു പൂർണിമ -ഇന്ദ്രജിത്ത് വിവാഹ. പിന്നീട് സിനിമ മേഖലയിൽ നിന്ന് ബ്രേക്ക് എടുത്ത് ഫാഷൻ മേഖലയിലേയ്ക്ക് തിരിയുകയായിരുന്നു. അഭിനയ ജീവിതത്തിൽ നിന്ന് മാത്രമാണ് പൂർണ്ണിമ ബ്രേക്ക് എടുത്തത്. അവതരിക എന്നി നിലയിൽ താരം തിളങ്ങി നിന്നിരുന്നു.


Click it and Unblock the Notifications











