ഹോട്ട് ലുക്കിൽ പുകവലിച്ച് ഞെട്ടിച്ച് പ്രിയ പ്രകാശ് വാര്യര്‍, ഇത്തവണ ട്രോളന്മാര്‍ മൂഞ്ചുകയേയുള്ളു!!

ഒരൊറ്റ കണ്ണീറുക്കലിലൂടെ ലോകം മുഴുവന്‍ അറിയപ്പെട്ട പുതുമുഖ നടിയാണ് പ്രിയ പ്രകാശ് വാര്യര്‍. ഒമര്‍ ലുലുവിന്റെ സംവിധാനത്തിലെത്തുന്ന ഒരു അഡാറ് ലവ്വിലെ പാട്ടിലൂടെയായിരുന്നു പ്രിയ ശ്രദ്ധിക്കപ്പെടുന്നത്. ചിത്രത്തിലെ പാട്ട് വൈറലായതോടെ പ്രിയയെ തേടി ആളുകളെത്തി. ലോകത്തിലുള്ള പല പ്രമുഖ താരങ്ങളുടെയും ഇന്‍സ്റ്റാഗ്രാമിലെ ഫോളോവേഴ്‌സിന്റെ എണ്ണത്തെ അതിവേഗം പ്രിയ മറികടന്നിരുന്നു.

പ്രിയ നായികയായി അഭിനയിക്കുന്ന ചിത്രം ഇതുവരെ റിലീസ് ചെയ്തിട്ടില്ലെങ്കിലും ഒരുപാട് ഓഫറുകളാണ് നടിയെ തേടി എത്തിയിരുന്നത്. പരസ്യ ചിത്രങ്ങളിലും ബോളിവുഡ് സിനിമകളിലേക്കുമെല്ലാം പ്രിയയ്ക്ക് അവസരങ്ങള്‍ ലഭിച്ചിരുന്നു. ഒടുവില്‍ രണ്‍വീര്‍ സിംഗിനൊപ്പം അഭിനയിക്കാനുള്ള തയ്യാറെടുപ്പിലാണ് നടിയിപ്പോള്‍. ശ്രീദേവി ബംഗ്ലാവ് എന്ന് പേരിട്ടിരിക്കുന്ന സിനിമയില്‍ നിന്നും ടീസര്‍ പുറത്ത് വന്നിരിക്കുകയാണ്. പ്രിയ പ്രകാശ് വാര്യര്‍ ലേശം ഹോട്ട് ലുക്കിലാണ് ടീസറില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. അതിനാല്‍ സോഷ്യല്‍ മീഡിയയില്‍ ട്രോളന്മാരുടെ വക അടപടലം ട്രോളുകളാണ്.

 ശ്രീദേവി ബംഗ്ലാവ്

ശ്രീദേവി ബംഗ്ലാവ്

പ്രിയ പ്രകാശ് വാര്യര്‍ ബോളിവുഡിലേക്ക് അരങ്ങേറ്റം കുറിക്കുന്ന സിനിമയാണ് ശ്രീദേവി ബംഗ്ലാവ്. മലയാളിയായ പ്രശാന്ത് മാമ്പുള്ള സംവിധാനം ചെയ്യുന്ന സിനിമയാണിത്. നേരത്തെ മോഹന്‍ലാലിന്റെ ഭഗവാന്‍ എന്ന ചിത്രം സംവിധാനം ചെയ്തിരുന്നത് പ്രശാന്തായിരുന്നു. ചിത്രത്തില്‍ രണ്‍വീര്‍ സിംഗാണ് നായകന്‍. മുംബൈയില്‍ വെച്ച് നടന്ന പ്രത്യേക ചടങ്ങിലായിരുന്നു ടീസര്‍ ലോഞ്ച് ചെയ്തത്. 70 ഓളം കോടി രൂപ മുതല്‍ മുടക്കിലാണ് സിനിമ നിര്‍മ്മിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഒരു അഡാറ് ലവിന് ക്യാമറ കൈകാര്യം ചെയ്ത സീനു സിദ്ധാര്‍ത്താണ് ശ്രീദേവി ബംഗ്ലാവിന്റെ ഛായാഗ്രഹണം.

ടീസര്‍ വൈറല്‍

പൂര്‍ണമായും ഇംഗ്ലണ്ടില്‍ നിന്നുമായിരുന്നു ഈ സിനിമയുടെ ഷൂട്ടിംഗ്. വരുന്ന ഏപ്രിലോട് കൂടി ചിത്രം തിയറ്ററുകളിലേക്ക് എത്തുമെന്നാണ് സൂചന. ശ്രീദേവി ബംഗ്ലാവിന്റെ പുറത്ത് വന്ന ടീസര്‍ മിനുറ്റുകള്‍ക്കുള്ളില്‍ തരംഗമായി മാറിയിരുന്നു. ലഹരി നുണഞ്ഞും പുകവലിച്ചും ഹോട്ട് ആന്‍ഡ് ഗ്ലാമറസായിട്ടാണ് ടീസറില്‍ പ്രിയ പ്രത്യക്ഷപ്പെടുന്നത്. പ്രിയയുടെ ഹോട്ട് ലുക്ക് ഇതിനകം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുകയാണ്.

 വ്യാപകമായി ഡിസ്‌ലൈക്കുകള്‍

വ്യാപകമായി ഡിസ്‌ലൈക്കുകള്‍

നേരത്തെ ഒരു അഡാറ് ലവില്‍ നിന്നും പുറത്ത് വന്ന ഫ്രീക്ക് പെണ്ണേ എന്ന ഗാനം ഹിറ്റായത് ഡിസ്‌ലൈക്കുകളിലൂടെ ആയിരുന്നു. പ്രിയ കാരണമായിരുന്നു പാട്ടിന് ഡിസ്‌ലൈക്ക് ലഭിക്കുന്നതെന്നായിരുന്നു ആരാധകര്‍ പറഞ്ഞിരുന്നത്. ഇപ്പോള്‍ ബോളിവുഡ് ചിത്രത്തിന്റെ അവസ്ഥയും ഇത് തന്നെയാണ്. ശ്രീദേവി ബംഗ്ലാവിന്റെ ടീസറിന് ലൈക്കിനെക്കാള്‍ കൂടുതല്‍ ഡിസ്‌ലൈക്കുകളാണ് വന്ന് കൊണ്ടിരിക്കുന്നത്.

 ട്രോളന്മാര്‍ രംഗത്ത്

ട്രോളന്മാര്‍ രംഗത്ത്

സോഷ്യല്‍ മീഡിയ ആണ് പ്രിയയെ ഉയരങ്ങളില്‍ എത്തിച്ചിരുന്നത്. എന്നാല്‍ പ്രിയയുടെ പതനത്തിന് കാരണവും ഇതൊക്കെ തന്നെയാവുമെന്നാണ് ചിലര്‍ ആരോപിക്കുന്നത്. ബോളിവുഡ് ചിത്രത്തിനെയും പ്രിയയുടെ ലുക്കിനും ഇതുവരെ ലഭിക്കാത്ത അത്രയും ട്രോളുകളാണ് വന്ന് കൊണ്ടിരിക്കുന്നത്. ടീസറിന് മാത്രമല്ല മുംബൈയില്‍ സംഘടിപ്പിച്ച ചടങ്ങിലെത്തിയതിനും പ്രിയയെ ആരാധകര്‍ ട്രോളിയിരിക്കുകയാണ്. പ്രിയ ധരിച്ച വസ്്ത്രമായിരുന്നു ഇതിന് കാരണം. ദീപിക പദുക്കോണ്‍ ഒരിക്കല്‍ ധരിച്ച വസ്ത്രവുമായി ഇതിന് സാമ്യമുണ്ടെന്നായിരുന്നു ആരോപണം.

നടന്മാര്‍ക്ക് മാത്രമല്ല

നടന്മാര്‍ക്ക് മാത്രമല്ല

സിനിമയില്‍ ഇതുവരെ കണ്ടിരുന്നത് നായകന്മാര്‍ അവര്‍ സിഗരറ്റ് കൊണ്ട് മാസ് കാണിക്കുന്നതായിരുന്നു,. എന്നാല്‍ ഈ രംഗം നടിമാരെ കൊണ്ടും പറ്റുമെന്ന് കാണിച്ച് തന്നിരിക്കുകയാണ് പ്രിയ പ്രകാശ് വാര്യര്‍.

പൂരപ്പറമ്പാക്കും...

പൂരപ്പറമ്പാക്കും...

പ്രിയയുടെ ശ്രീദേവി ബംഗ്ലാവ് തിയറ്ററുകളിലേക്ക് എത്തിയാല്‍ പൂരപ്പറമ്പാക്കാന്‍ പോവുന്നത് പ്രിയയുടെ സിഗരറ്റ് വലിക്കുന്ന രംഗമായിരിക്കുമെന്നാണ് ട്രോളന്മാര്‍ പറയുന്നത്.

ബോളിവുഡ് എന്‍ട്രി

ബോളിവുഡ് എന്‍ട്രി

പ്രിയ അഭിനയിച്ച ഒരു പരസ്യങ്ങള്‍ പരാജയപ്പെട്ടപ്പോഴും ഒരു പാട്ടിന് ഡിസ്‌ലൈക്കുകള്‍ കിട്ടിയപ്പോഴും പ്രിയയുടെ ഭാവി തീര്‍ന്നു എന്ന് പറഞ്ഞവര്‍ക്കുള്ള മറുപടിയായിരുന്നു പ്രിയ കുട്ടൂസിന്റെ ബോളിവുഡിലേക്കുള്ള എന്‍ട്രി.

ബിജിഎം കിടുക്കി

ബിജിഎം കിടുക്കി

സിഗരറ്റ് വലിക്കുന്ന ആളായിട്ട് കണ്ടിട്ട് തോന്നുകയില്ലെങ്കിലും ബിജിഎം അടക്കം പ്രിയ മിന്നിച്ചിരിക്കുകയാണ്.

മൂധേവിയോ?

മൂധേവിയോ?

നേരത്തെ പ്രിയയുടെ മേക്കപ്പിനെ കളിയാക്കി ഒരുപാട് ട്രോളുകള്‍ വന്നിരുന്നു. ഇപ്പോള്‍ ശ്രീദേവി ബംഗ്ലാവ് എന്ന് സിനിമയുടെ പേര് വന്നതോടെ ശ്രീദേവി എന്നായിരിക്കില്ലെന്നും മൂധേവി ആയിരിക്കുമെന്നും പറഞ്ഞ് പരിഹസിക്കുന്നവരും കൂട്ടത്തിലുണ്ട്.

ഡിസ്‌ലൈക്കുകള്‍

ഡിസ്‌ലൈക്കുകള്‍

തന്റെ പുതിയ സിനിമയുടെ ട്രെയിലര്‍ ഇറങ്ങിയിട്ട് ഒരു മണിക്കൂര്‍ ആയിട്ടില്ലെങ്കിലും ചറപറന്നാണ് ഡിസ് ലെക്കുകള്‍ വാങ്ങി കൂട്ടിയിരിക്കുകയാണ് പ്രിയ പ്രകാശ് വാര്യര്‍.

അടുത്ത ലേഡി സൂപ്പര്‍ സ്റ്റാര്‍

അടുത്ത ലേഡി സൂപ്പര്‍ സ്റ്റാര്‍

മലയാളത്തില്‍ നിന്നും ഇത്രയും പ്രധാന്യത്തോടെ മറ്റൊരു നടിയും ബോളിവുഡിലേക്ക് എത്തിയിട്ടില്ല. പ്രിയ അഭിനയിച്ച സിനിമകള്‍ റിലീസിനെത്തുന്നതോടെ മലയാളത്തിലെ അടുത്ത ലേഡി സൂപ്പര്‍ സ്റ്റാര്‍ ആരായിരിക്കുമെന്ന കാര്യത്തില്‍ ഒരു തീരുമാനമാവും.

 ഇതാണല്ലോ അവസ്ഥ

ഇതാണല്ലോ അവസ്ഥ

ഫ്രീക്ക് പെണ്ണേ എന്ന പാട്ടിന് 88 കെ ഡിസ്‌ലൈക്ക്. തെലുങ്കില്‍ അഭിനയിച്ച പാട്ടിന് 28 കെ ഡിസ്‌ലൈക്ക്. പുതിയ ബോളിവുഡ് സിനിമയ്ക്കും ഡിസ്‌ലൈക്ക ആണെന്ന് അറിഞ്ഞ പ്രിയയുടെ അവസ്ഥയെ ചിലര്‍ എടുത്ത് പറയുന്നുണ്ട്.

പെര്‍ഫെക്ട് സീന്‍

പെര്‍ഫെക്ട് സീന്‍

മോഹന്‍ലാല്‍ മമ്മൂട്ടി തുടങ്ങിയവരുടെ പുകവലിക്കുന്ന സീനുകളില്‍ ഏതാണ് മികച്ചതെന്ന് ചോദിച്ചാല്‍ മമ്മൂട്ടിയുടെ നല്ലതാണെന്ന് പറഞ്ഞാല്‍ പെര്‍ഫെക്ട് സീന്‍ പ്രിയ പ്രകാശിന്റേതാണെന്ന് പറഞ്ഞ് പോവും.

 ട്രോളുന്നവരേ മൂഞ്ചുകയുള്ളു..

ട്രോളുന്നവരേ മൂഞ്ചുകയുള്ളു..

കഴിവുള്ളവര്‍ കണ്ണിറുക്കി കാണിക്കുകയും അഭിനയിക്കുകയും ചിലപ്പോള്‍ ബോളിവുഡ് അടക്കം പ്രശസ്തികളിലേക്ക് എത്തും. എന്നാല്‍ അവരെ ട്രോളി കൊണ്ടിരിക്കുന്നവര്‍ക്ക് എക്കാലവും അത് മാത്രമേ ചെയ്യാന്‍ ഉണ്ടാവുകയുള്ളു.

പ്രിയ മിന്നിക്കും

പ്രിയ മിന്നിക്കും

പ്രിയയുടെ ശ്രീദേവി ബംഗ്ലാവ് ചുമ്മാ വരുന്നതല്ല. 70 മുതല്‍ 80 കോടി രൂപ വരെയാണ് ബജറ്റ്. ഇത്തവണ പ്രിയ മിന്നിക്കുമെന്നാണ് ആരാധകര്‍ പറയുന്നത്.

 മണ്ടന്മാര്‍ ഒന്നും അറിയുന്നില്ല..

മണ്ടന്മാര്‍ ഒന്നും അറിയുന്നില്ല..

ടീസറിനോ പോസ്റ്ററുകള്‍ക്കോ ട്രോളുകള്‍ ഉണ്ടാക്കി പ്രിയയെ ഒരു വിഭാഗം ആളുകള്‍ ട്രോളി കൊണ്ടിരിക്കുകയാണ്. എന്നാല്‍ ഉയരങ്ങള്‍ താണ്ടി നടി ബോളിവുഡില്‍ എത്തിയതൊന്നും ഈ മണ്ടന്മാര്‍ അറിയുന്നില്ല.

 ഇതാണ് വിസ്മയം

ഇതാണ് വിസ്മയം

ഇതുവരെ അഭിനയിച്ച ഒരു സിനിമ പോലും ഇറങ്ങിയില്ലെങ്കിലും സോഷ്യല്‍ മീഡിയയില്‍ സജീവമായ പ്രിയയെ 6.3 മില്യണ്‍ ആളുകളാണ് ഇന്‍സ്റ്റാഗ്രാം വഴി ഫോളോ ചെയ്യുന്നത്. ഗോള്‍ വേട്ടയില്‍ രണ്ടാമതായി ഇന്ത്യയുടെ അഭിമാനമായി മാറിയ താരങ്ങളെ ഫോളോ ചെയ്യുന്നവരുടെ എണ്ണം 1 മില്യണ്‍ പോലുമില്ലെന്നുള്ളതാണ് ശ്രദ്ധേയം.

 ഇത് പ്രിയ തന്നെയാണോ?

ഇത് പ്രിയ തന്നെയാണോ?

ബോളിവുഡ് സിനിമയിലേക്ക് എത്തിയതോടെ ഇതുവരെ ആരും കാണാത്ത ഗെറ്റപ്പിലാണ് പ്രിയ ഉള്ളത്. ശ്രീദേവി ബംഗ്ലാവിന്റെ ടീസര്‍ കാണുന്ന മലയാളികള്‍ക്ക് ഇത് പ്രിയ തന്നെയാണോ? എന്ന സംശയം വന്നിരിക്കുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X