»   » ആരാണ് പ്രിയ വാര്യര്‍? നോട്ടം കൊണ്ട് മലയാളികളെ പുളകം കൊള്ളിച്ച സുന്ദരിയുടെ വിശേഷങ്ങളിങ്ങനെ...

ആരാണ് പ്രിയ വാര്യര്‍? നോട്ടം കൊണ്ട് മലയാളികളെ പുളകം കൊള്ളിച്ച സുന്ദരിയുടെ വിശേഷങ്ങളിങ്ങനെ...

Written By:
Subscribe to Filmibeat Malayalam
ഇന്‍സ്റ്റാഗ്രാമില്‍ പ്രിയ കീഴടക്കിയവർ ഇവരൊക്കെ, അടുത്ത ലക്ഷ്യം ദുല്‍ഖര്‍ | filmibeat Malayalam

കഴിഞ്ഞ ഓണത്തിന് എത്തിയ ജിമിക്കി കമ്മല്‍ ലോകം മുഴുവന്‍ തരംഗമായതിന് പിന്നാലെ മറ്റൊരു പാട്ടും എത്തിയിരിക്കുകയാണ്. ഒമര്‍ ലുലു മാജിക്കില്‍ എത്തിയ ഒരു അഡാറ് ലവും പാട്ടുമാണ് ലോകവ്യാപകമായി വൈറലായിരിക്കുന്നത്. ജിമിക്കി കമ്മലിനെ കടത്തിവെട്ടിയിരിക്കുന്ന പ്രകടനമാണ് ഓരോ ദിവസം കഴിയും തോറും പാട്ടിന് കിട്ടുന്നത്.

രൂപമാറ്റത്തില്‍ മോഹന്‍ലാലിനെ കടത്തിവെട്ടുമോ? പരസ്യത്തിന് വേണ്ടി ഫഹദിന്റെ മേക്കോവര്‍ മാജിക്ക്!!

പുതുമുഖ നടിയായ പ്രിയ പ്രകാശ് വാര്യരുടെ ഒറ്റ നോട്ടമാണ് ആ പാട്ടിനെ ഇത്രയധികം ഹിറ്റാക്കിയത്. പാട്ട് പുറത്തിറങ്ങിയ ആദ്യ ദിവസങ്ങളില്‍ തന്നെ പ്രിയയെ ഇന്‍സ്റ്റാഗ്രാമിലൂടെ ഫോളോ ചെയ്യുന്നവരുടെ എണ്ണം പത്തുലക്ഷത്തില്‍ എത്തിയിരുന്നു. സോഷ്യല്‍ മീഡിയ ഏറ്റെടുത്ത സുന്ദരിയുടെ വിശേഷങ്ങളിതാ...


ഒരു അഡാറ് ലവ്

ഹാപ്പി വെഡ്ഡിങ്ങ്, ചങ്ക്‌സ് എന്നീ ഹിറ്റ് സിനിമകള്‍ക്ക് ശേഷം ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന സിനിമയാണ് ഒരു അഡാറ് ലവ്. കോളേജ് പശ്ചാതലത്തിലൊരുക്കുന്ന സിനിമയില്‍ നിന്നും പുറത്ത് വന്ന വീഡിയോ ഗാനം സൂപ്പര്‍ ഹിറ്റായിരിക്കുകയാണ്.


ആരെയും മയക്കുന്ന നോട്ടം

പുതുമുഖ താരങ്ങളും ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളുമാണ് സിനിമയില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സിനിമയിലെ നായികമാരില്‍ ഒരാളായ പ്രിയ വാര്യരെയാണ് പാട്ടിനൊപ്പം സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. പ്രിയയുടെ പ്രണയവും കുസൃതിയും കലര്‍ന്ന നോട്ടമാണ് യുവാക്കളുടെ പുളകിതരാക്കിയത്.


പ്രിയ പ്രകാശ് വാര്യര്‍

മോഡലിംഗിലൂടെ കരിയര്‍ ആരംഭിച്ച സുന്ദരിയാണ് പ്രിയ പ്രകാശ് വാര്യര്‍. തൃശൂരുകാരിയായ പ്രിയ മുന്‍പ് ഗുഡ് നൈറ്റ് ഇവന്റെസും കൈരളി ടിവിയും ചേര്‍ന്ന് സംഘടിപ്പിച്ച സൗന്ദര്യ മത്സരത്തില്‍ വിജയിയായിരുന്നു.


നായികയാക്കി

ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന ഒരു അഡാറ് ലവ് എന്ന സിനിമയില്‍ നിന്നും പുറത്ത് വന്ന പാട്ടിലൂടെയാണ് ലോകം മുഴുവന്‍ അറിയപ്പെടുന്ന നിലയിലേക്ക് പ്രിയ ഉയര്‍ന്നത്. ഒരു നടിയ്ക്ക് കിട്ടാവുന്നതില്‍ ഏറ്റവും വലിയ അംഗീകാരമാണ് പ്രിയ പ്രകാശ് വാര്യരെ തേടി എത്തിയിരിക്കുന്നത്.


ഫോളോവേഴ്‌സ്

കുറഞ്ഞ സമയത്തിനുള്ളില്‍ പ്രിയയെ ഫോളോ ചെയ്യുന്നവരുടെ എണ്ം വര്‍ദ്ധിച്ച് കൊണ്ടിരിക്കുകയാണ്. നിലവില്‍ പ്രിയയുടെ ഔദ്യോഗിക ഇന്‍സ്റ്റാഗ്രാം പേജിന് ഒരു മില്യണ്‍ ഫോളോവേഴ്‌സാണ് ആയിരിക്കുന്നത്.


വലിയ റെക്കോര്‍ഡ്

കെയ്‌ലി ജെന്നറിനും ക്രിസ്റ്റിയാനോ റോണാള്‍ഡോയ്ക്ക് ശേഷം ഇന്‍സ്റ്റാഗ്രാമില്‍ പിന്തുടരുന്നവരുടെ എണ്ണത്തില്‍ പ്രിയയാണ് പുതിയ റെക്കോര്‍ഡ് സ്വന്തമാക്കിയിരിക്കുന്നത്. ഒറ്റ ദിവസം കൊണ്ട് 6 ലക്ഷം ഫോളോവേഴ്‌സാണ് പ്രിയയെ തേടി എത്തിയത്.


താരങ്ങളെ പിന്നിലാക്കിയുള്ള യാത്ര

മലയാളത്തിലെ മുന്‍നിരയിലുള്ള പല താരങ്ങളെയും കടത്തിവെട്ടിയാണ് പ്രിയയുടെ ജൈത്രയാത്ര. നിലവില്‍ ഇന്‍സ്റ്റാഗ്രാമില്‍ ഒരു മില്യണ്‍ ഫോളോവേഴ്‌സുള്ള അജു വര്‍ഗീസ്, നൈല ഉഷ, പ്രിയമണി തുടങ്ങിയ താരങ്ങളെ മറികടന്നിരിക്കുകയാണ്.


ദുല്‍ഖര്‍ സല്‍മാന്റെ റെക്കോര്‍ഡ്


നിലവില്‍ മലയാളികളുടെ കുഞ്ഞിക്കയായ ദുല്‍ഖര്‍ സല്‍മാന്‍ 1.9 മില്യണ്‍ ഫോളോവേഴ്‌സാണുള്ളത്. എന്നാല്‍ ദുല്‍ഖറിനെയും പിന്തള്ളിയുള്ള മുന്നേറ്റം പ്രിയ വാര്യര്‍ നടത്താന്‍ സാധ്യതയുണ്ട്. കാരണം പ്രിയയ്ക്ക് 1.7 മില്യണ്‍ ഫോളോവേഴ്‌സ് ഇപ്പോള്‍ തന്നെയുണ്ട്.


വൈറലാവുന്ന വീഡിയോകള്‍

പ്രിയ വാര്യരുടെ പഴയ പല വീഡിയോകളും വാര്‍ത്തകളും സോഷ്യല്‍ മീഡിയയിലൂടെ പുറത്ത് വന്ന് ഇപ്പോള്‍ വൈറലായി കൊണ്ടിരിക്കുകയാണ്. ഒപ്പം നടിയുടെ ഗ്ലാമര്‍ ചിത്രങ്ങളുമുണ്ട്.


മാണിക്യ മലരായ പൂവി

റഫീക്ക് തലശ്ശേരിയുടെ വരികള്‍ക്ക് ഷാന്‍ റഹ്മാന്‍ സംഗീതം പകര്‍ന്ന് വിനീത് ശ്രീനിവാസന്‍ ആലപിച്ച 'മാണിക്യ മലരായ പൂവി' എന്ന് തുടങ്ങുന്ന പാട്ടാണ് ലോകം മുഴുവനും എത്തിയിരിക്കുന്നത്.


ഏട്ട് മില്യണ്‍

പാട്ട് പുറത്തിറങ്ങി ഒരു ദിവസം പൂര്‍ത്തിയാവുന്നതിനുള്ളില്‍ യൂട്യൂബിലൂടെ പാട്ട് കണ്ടവരുടെ എണ്ണം പത്ത് ലക്ഷം കവിഞ്ഞിരുന്നു. ശേഷം ഇതുവരെ പാട്ട് കണ്ടവരുടെ എണ്ണം ഏട്ട് മില്യണ്‍ മറികടന്നിരിക്കുകയാണ്.


ട്രോളുകള്‍

അടുത്തകാലത്ത് ഇത്രയധികം പോസീറ്റിവ് ട്രോളുകള്‍ കിട്ടിയ മറ്റൊരു പാട്ട് ഉണ്ടാവില്ല. പാട്ട് ചളികളായും പ്രിയയുടെ നോട്ടവും എന്നിങ്ങനെ ട്രോളുകളുടെ ചാകര ഇന്നും സജീവമായി തുടരുകയാണ്.


വാട്ട്‌സാപ്പും കൈയടക്കി

ഫേസ്ബുക്ക് മാത്രമല്ല വാട്ട്‌സാപ്പും കൈയടിക്കിയാണ് ഒരു അഡാറ് ലവിന്റെ യാത്ര. പിന്നില്‍ വന്ന് കണ്ണ്് പൊത്തം എന്ന് തുടങ്ങുന്ന പാട്ടായിരുന്നു ഇത്രയും കാലം എല്ലാവരുടെയും വാട്ട്‌സാപ്പ് സ്റ്റാറ്റസ്. എന്നാല്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ അഡാറ് ലവിലെ പാട്ട് അതും കൈയടക്കിയിരിക്കുകയാണ്.


ഗായികയായി പ്രിയ

നോട്ടവും അഭിനയവും മാത്രമല്ല, താന്‍ നന്നായി പാടുമെന്നും പ്രിയ തെളിയിച്ചിരുന്നു. ഏയ് ദില്‍ ഹേ മുഷ്‌കില്‍ എന്ന് സിനിമയിലെ ഒരു ഹിന്ദി പാട്ട് പാടിയും പ്രിയ ഞെട്ടിച്ചിരിക്കുകയാണ്. പാട്ടിന് നാല് ലക്ഷം വ്യൂസും കിട്ടിയിട്ടുണ്ട്


ഈറന്‍ മേഘം

ഹിന്ദി പാട്ട് മാത്രമല്ല മലയാളത്തിലും അതിനൊപ്പം പ്രിയയുടെ മറ്റൊരു പാട്ടുണ്ട്. 'ഈറന്‍ മേഘം പൂവും കൊണ്ട്' എന്ന് തുടങ്ങുന്ന പാട്ടും പ്രിയ പാടിയിരുന്നു. അതിനും ഒറ്റ ദിവസം കൊണ്ട് നാല് ലക്ഷം വ്യൂസാണ് കിട്ടിയിരിക്കുന്നത്.


ചിത്രീകരണം പൂര്‍ത്തിയാവുന്നു

ഒരു അഡാറ് ലവ് ചിത്രീകരണം പൂര്‍ത്തിയായി കൊണ്ടിരിക്കുകയാണ്. വാലന്റ്റൈന്‍സ് ഡേ സ്‌പെഷ്യലായി സിനിമയില്‍ നിന്നും ഇന്ന് വൈകുന്നേരം പുറത്ത് വരും.


English summary
Priya Prakash Varrier's instagram page crosses a new milestone

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam