ഗ്ലാമറസ് ചിത്രങ്ങള്‍ പങ്കുവെച്ച് പ്രിയാ വാര്യര്‍! നടിയുടെ എറ്റവും പുതിയ ഫോട്ടോഷൂട്ട് വൈറല്‍

By Prashant V R

ഒരു അഡാറ് ലവ് എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ ശ്രദ്ധേയയായ താരമാണ് പ്രിയ പ്രകാശ് വാര്യര്‍. ഒമര്‍ ലുലു സംവിധാനം ചെയ്ത സിനിമയിലെ ഗാനരംഗമാണ് നടിയുടെ കരിയറില്‍ വലിയ വഴിത്തിരിവായത്. അഡാറ് ലവിലെ മാണിക്യ മലരായ പൂവീ എന്ന ഗാനരംഗം ലോകമെമ്പാടുമായി തരംഗമായിരുന്നു. ജിമിക്കി കമ്മലിനു ശേഷം യൂടൂബില്‍ തരംഗമുണ്ടാക്കിയ മലയാളം പാട്ടായിരുന്നു ഇത്. പാട്ടിന്റെ രംഗത്തിലെ പ്രിയയുടെ കണ്ണിറുക്കലും പുരികം ചുളിക്കലുമായിരുന്നു സിനിമാ പ്രേമികളുടെ മനസ് കീഴടക്കിയിരുന്നത്.

പാട്ട് പുറത്തിറങ്ങിയ അന്ന് തന്നെ പ്രിയയെ ഇന്‍സ്റ്റഗ്രാമില്‍ ഫോളോ ചെയ്യുന്നവരുടെ എണ്ണം ആറുലക്ഷം കവിഞ്ഞിരുന്നു. മലയാള സിനിമയിലെ മുന്‍നിര താരങ്ങളെയെല്ലാം കടത്തിവെട്ടിക്കൊണ്ടായിരുന്നു പ്രിയ ഇന്‍സ്റ്റഗ്രാമില്‍ മുന്നേറിയിരുന്നത്. ഗാനം പുറത്തിറങ്ങി ഒറ്റരാത്രികൊണ്ടാണ് ഇന്‍സ്റ്റഗ്രാമിലെ വലിയ സെലിബ്രിറ്റികളില്‍ ഒരാളായി നടി മാറിയത്. അഡാറ് ലവിന് പിന്നാലെ ബോളിവുഡിലും കന്നഡത്തിലുമെല്ലാം അഭിനയിച്ചിരുന്നു താരം. പ്രിയ വാര്യരുടെതായി വരാറുളള സോഷ്യല്‍ മീഡിയ പോസ്റ്റുകളെല്ലാം നിമിഷനേരംകൊണ്ടാണ് വൈറലാകാറുളളത്.

തന്റെ എറ്റവും പുതിയ

തന്റെ എറ്റവും പുതിയ ചിത്രങ്ങളും വീഡിയോകളുമൊക്കെ നടി ഇന്‍സ്റ്റഗ്രാം പേജിലൂടെ പങ്കുവെക്കാറുണ്ട്. ഇന്‍സ്റ്റഗ്രാമില്‍ ഏഴ് മില്യണിലധികം ഫോളോവേഴ്‌സുളള താരം കൂടിയാണ് പ്രിയ. അതേസമയം പ്രിയ വാര്യരുടെ വന്ന പുതിയ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ തരംഗമായിരുന്നു. വീട്ടില്‍ നിന്നുളള ഗ്ലാമറസ് ചിത്രങ്ങളാണ് നടിയുടെതായി പുറത്തുവന്നിരിക്കുന്നത്.

ഇടയ്ക്കിടെ തന്റെ

ഇടയ്ക്കിടെ തന്റെ എറ്റവും പുതിയ ചിത്രങ്ങള്‍ പ്രിയ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെക്കാറുണ്ട്. അടുത്തിടെ ഓണം സമയത്തും നടിയുടെ പുതിയ ചിത്രങ്ങള്‍ പുറത്തുവന്നിരുന്നു. അന്ന് മലയാളത്തിലെ മറ്റ് നായികമാര്‍ക്കൊപ്പമുളള ചിത്രങ്ങളായിരുന്നു പ്രിയയുടെതായി വന്നത്. മലയാളത്തില്‍ വികെ പ്രകാശ് സംവിധാനം ചെയ്യുന്ന ഒരു നാല്‍പ്പതുകാരന്റെ ഇരുപത്തൊന്നുകാരിയാണ് പ്രിയയുടെ പുതിയ സിനിമ.

അഡാറ് ലവിന് പിന്നാലെ

പ്രിയയ്ക്കു മുന്നേ ദുല്‍ഖര്‍ സല്‍മാനായിരുന്നു ഇന്‍സ്റ്റഗ്രാമില്‍ കൂടുതല്‍ ഫോളോവേഴ്‌സുണ്ടായിരുന്നത്. എന്നാല്‍ പാട്ടിന്റെ തരംഗത്തില്‍ പ്രിയ താരത്തെ മറികടന്നിരുന്നു. അഡാറ് ലവിന് പിന്നാലെ ബോളിവുഡിലും അരങ്ങേറ്റം കുറിച്ചിരുന്നു പ്രിയാ വാര്യര്‍. ശ്രീദേവി ബംഗ്ലാവ് എന്ന ചിത്രത്തിലായിരുന്നു നടി ബോളിവുഡില്‍ അഭിനയിച്ചത്.

കൂടാതെ മോഡലിംഗ്

കൂടാതെ മോഡലിംഗ് രംഗത്തും സജീവമായിരുന്നു താരം. നിരവധി കമ്പനികളുടെ പരസ്യങ്ങളിലും പ്രിയ വാര്യര്‍ പ്രത്യക്ഷപ്പെട്ടിരുന്നു. മലയാളി സംവിധായകന്‍ വികെ പ്രകാശ് സംവിധാനം ചെയ്യുന്ന റൊമാന്റിക്ക് ചിത്രം വിഷ്ണു പ്രിയയിലൂടെയാണ് നടി കന്നഡത്തില്‍ എത്തുന്നത്. ശ്രേയ്സ് മഞ്ജു നായകനാവുന്ന ചിത്രം ഒരു പ്രണയ കഥയാണ് പറയുന്നത്. ഗോപി സുന്ദറാണ് ചിത്രത്തിലെ പാട്ടുകള്‍ ഒരുക്കുന്നത്.

Recommended Video

പ്രണയ വിവാഹമാണോ ? മിയ പറയുന്നു | FilmiBeat Malayalam
ഇടയ്ക്ക് ഗായികയായും

ഇടയ്ക്ക് ഗായികയായും പ്രിയ വാര്യര്‍ മലയാളത്തില്‍ തിളങ്ങിയിരുന്നു. രജിഷ വിജയന്‍ നായികയായ ഫൈനല്‍സ് എന്ന ചിത്രത്തിന് വേണ്ടിയായിരുന്നു മുന്‍പ് പ്രിയ പാടിയത്. കൈലാസ് മേനോന്റെ സംഗീതത്തില്‍ പാടിയ പാട്ട് ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തിരുന്നു. സിനിമാത്തിരക്കുകള്‍ക്കിടെയിലും സോഷ്യല്‍ മീഡിയയിലും സജീവമാകാറുളള താരമാണ് പ്രിയാ വാര്യര്‍.

Read more about: priya prakash varrier
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X