For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  കുമ്മായത്തില്‍ മുങ്ങിയ പ്രിയ കുട്ടുസനെ ട്രോളി കൊന്ന് സോഷ്യല്‍ മീഡിയ! സത്യത്തില്‍ പുട്ടിയല്ല!!

  |

  ഒരു ഒറ്റ രാത്രി കൊണ്ട് തലവര മാറുമെന്ന് പറയുന്നത് ഇതാണ്. ആദ്യമായി അഭിനയിക്കുന്ന സിനിമയില്‍ നിന്നും പുറത്ത് വന്ന പാട്ടായിരുന്നു പ്രിയ പ്രകാശ് വാര്യര്‍ എന്ന പുതുമുഖ നടി കേരളത്തില്‍ അഭിമാനമായി മാറിയതിന് കാരണം. പാട്ടിലെ പ്രിയയുടെ കണ്ണിറുക്കലായിരുന്നു ശ്രദ്ധിക്കപ്പെട്ടിരുന്നത്.

  ആര്യ ചതിച്ചതല്ല, എങ്ക വീട്ടു മാപ്പിളൈ പെണ്‍കുട്ടികള്‍ക്ക് കിട്ടിയത് നല്ല അവസരമെന്ന് സീതാലക്ഷ്മി!

  പ്രിയ വൈറലായതോടെ ആരാധകരുടെ എണ്ണം ദിനംപ്രതി വര്‍ദ്ധിച്ചിരുന്നു. ഇന്‍സ്റ്റാഗ്രാമില്‍ ലോകത്തുള്ള പ്രമുഖരായ പലരുടെയും റെക്കോര്‍ഡുകളാണ് പ്രിയ മറികടന്നിരുന്നത്. 5.8 മില്യണ്‍ ആളുകളാണ് പ്രിയയെ ഫോളോ ചെയ്യുന്നത്. ഇതോടെ ഇന്‍സ്റ്റാഗ്രാമിലുണ്ടായിരുന്ന പഴയ ഫോട്ടോസ് നടി കളഞ്ഞെന്ന് പറഞ്ഞ് ട്രോളന്മാര്‍ രംഗത്തെത്തിയിരിക്കുകയാണ്.

  പ്രിയയുടെ വിജയം

  പ്രിയയുടെ വിജയം

  കുറഞ്ഞ സമയത്തിനുള്ളിലായിരുന്നു പ്രിയ പ്രകാശ് വാര്യര്‍ എന്ന പുതുമുഖ നടി ലോകം മുഴുവന്‍ അറിയപ്പെടുന്ന നിലവാരത്തിലേക്ക് ഉയര്‍ന്നത്. ഇന്റര്‍നെറ്റിലെ സെന്‍സേഷനായി മാറിയ പ്രിയയെ തേടിയെത്തിയ ആരാധകരുടെ എണ്ണം ഞെട്ടിക്കുന്നതായിരുന്നു. ഇന്‍സ്്റ്റാഗ്രാം പോലെയുള്ള സോഷ്യല്‍ മീഡിയയിലൂടെ പല പ്രമുഖരുടെയും റെക്കോര്‍ഡായിരുന്നു പ്രിയ തകര്‍ത്തത്. ആരാധകര്‍ സ്‌നേഹത്തോടെ പ്രിയ കുട്ടൂസ് എന്നായിരുന്നു നടിയെ വിളിച്ചിരുന്നത്. 5.8 മില്യനോളം ഫോളോവേഴ്‌സുള്ള പ്രിയയെ തേടി പ്രമുഖ ബിസിനസ് ബ്രാന്‍ഡുകളെല്ലാം പിന്നാലെയുണ്ട്. ഒരു പരസ്യ ചിത്രത്തിലും പ്രിയ അഭിനയിച്ചിരുന്നു.

  പരസ്യ ചിത്രം

  പരസ്യ ചിത്രം

  പ്രിയ വാര്യര്‍ അഭിനയിച്ച ആദ്യ പരസ്യ ചിത്രം കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പായിരുന്നു പുറത്ത് വന്നിരുന്നത്. മലയാളം, തമിഴ്, ഹിന്ദി, മറാഠി, കന്നഡ, ബംഗാളി എന്നീ ഭാഷകളിലായി നിര്‍മ്മിച്ച നെസ്‌ലേ മഞ്ചിന്റെ പരസ്യത്തിലാണ് പ്രിയ അഭിനയിച്ചത്്. ഞാന്‍ വലിച്ചെറിഞ്ഞ സാധാനം തിരിച്ചെടുക്കാറില്ലെന്ന് പറഞ്ഞ് വലിയ ആറ്റിറ്റിയൂഡുകാരിയായിട്ടാണ് പരസ്യത്തില്‍ പ്രിയ പ്രത്യക്ഷപ്പെടുന്നത്. പരസ്യം വൈറലായി മാറിയതിനൊപ്പം പ്രിയയെ ട്രോളാനും പലരും മറന്നില്ല. പരസ്യത്തില്‍ ലേശം ഗ്ലാമറസായിട്ടാണ് പ്രിയ അഭിനയിച്ചത്. ഇതോടെ ഇത് അവര്‍ക്ക് ഒട്ടും ചേരുന്നില്ലെന്നും പറഞ്ഞായിരുന്നു ട്രോളന്മാരെത്തിയത്...

  കുമ്മായത്തില്‍ മുങ്ങിയോ?

  കുമ്മായത്തില്‍ മുങ്ങിയോ?

  അരകോടിയോളം ആരാധകര്‍ ഫോളോ ചെയ്യുന്നതിനാല്‍ ഇന്‍സ്റ്റാഗ്രാമില്‍ നിന്നും പ്രിയയുടെ പഴയ ഫോട്ടോസ് ഒന്നും കാണുന്നില്ല. എല്ലാം ഓരോ ദിവസം കഴിയുംതോറും അപ്രത്യക്ഷിതമാവുകയാണെന്നാണ് ആരാധകര്‍ പറയുന്നത്. മാത്രമല്ല അതിന് പകരം നിരവധി ഗ്ലാമറസ് ചിത്രങ്ങളും നടി ആരാധകര്‍ക്കായി പങ്കുവെക്കുന്നുണ്ട്. എന്നാല്‍ അതിലെല്ലാം മേക്കപ്പ് കൂടുതലാണെന്നാണ് ആരോപണം. ഇതോടെ പ്രിയ കുമ്മായത്തില്‍ മുങ്ങിയിരിക്കുകയാണെന്നും പറഞ്ഞ് അറഞ്ചം പുറഞ്ചം ട്രോളിയിരിക്കുകയാണ്. മറ്റ് പല നടിമാരെയും ഇതിനൊപ്പം ചേര്‍ത്തിട്ടുണ്ട്.

   ഹാക്ക് ചെയ്‌തോ?

  ഹാക്ക് ചെയ്‌തോ?

  ഇപ്പോള്‍ പ്രിയ വാര്യരുടെ അക്കൗണ്ടില്‍ നിന്നും വരുന്ന പോസ്റ്റുകളൊന്നും അവള്‍ ചെയ്യുന്നതല്ലെന്നും പ്രിയയുടെ അക്കൗണ്ട് ഹാക്ക് ചെയ്തിരിക്കുകയാണെന്നും പറയുന്നു. പ്രിയ കുട്ടൂസിന്റെ അക്കൗണ്ട് ഹാക്ക് ആയതറിഞ്ഞ് ചങ്ക് പൊട്ടി കരയുന്ന ആരാധകരുമുണ്ട്.

  പുതിയ നായിക...

  പുതിയ നായിക...

  മലയാളികളുടെ പുതിയ നായികയായ പ്രിയ പ്രകാശ് വാര്യര്‍ ചില ഫോട്ടോകളില്‍ ക്യൂട്ട് സുന്ദരിയായിട്ടാണുള്ളത്. അക്കാര്യം എടുത്ത് പറയാനും ട്രോളന്മാര്‍ മറന്നിട്ടില്ല.

  പുട്ടിയിട്ടതാണോ?

  പുട്ടിയിട്ടതാണോ?

  പ്രിയ കുട്ടൂസിന്റെ പഴയ ഇന്‍സ്റ്റാഗ്രാം ഫോട്ടോസും ഇപ്പോഴത്തെ ഫോട്ടോസും കാണുന്ന ട്രോളന്മാര്‍ പണ്ട് മുഖത്ത് പുട്ടിയടിക്കാത്ത ഫോട്ടോ ഉണ്ടായിരുന്നല്ലോ അതൊക്കെ എവിടെ പോയെന്ന് ചോദിക്കുന്നു.. സത്യം പറയാലോ അതൊന്നും ഇപ്പോള്‍ പ്രിയയ്ക്കും ഓര്‍മ്മയില്ല.

  മേക്കപ്പ് സാധാനങ്ങള്‍..

  മേക്കപ്പ് സാധാനങ്ങള്‍..

  ഇപ്പോള്‍ പ്രിയ കുട്ടൂസിന്റെ വീട്ടിലെ അവസ്ഥ. പെയിന്റ് എല്ലാം വീടിനുള്ളില്‍ കാണുന്നതിന് ശേഷം ഇതാരാ ഇവിടെ കൊണ്ട് വെച്ചതെന്ന്് ചോദിക്കുന്ന അച്ഛന്‍. അയ്യോ അച്ഛ അത് പെയിന്റല്ല എന്റെ മേക്കപ്പ് സാധാനങ്ങളാണെന്നാണ് പ്രിയ പറയുന്നത്.

   ലിജോ ജോസ്

  ലിജോ ജോസ്

  നാച്വറല്‍ ലുക്കിലു ലിജോ മോള്‍ ജോസ് സുന്ദരിയാണെന്ന് പറയുന്ന ആരാധകര്‍. നിന്റെ ഇഷ്ടനടിയുണ്ടല്ലോ മുഖത്ത് കുമ്മായം അടിച്ച് വരുന്നത് അത് ആരായിരുന്നു. അത് അഡാര്‍ ലവ്വിലെ എന്ന് മാത്രം പറയുന്നതിനുള്ളില്‍ അതിനെ ദാരിദ്ര്യമാക്കി കളഞ്ഞു.

  അതാണ് അവസ്ഥ

  അതാണ് അവസ്ഥ

  താരങ്ങളോടുള്ള ആരാധന മൂത്ത് മരിക്കാന്‍ വരെ തയ്യാറായവരെ കണ്ടിട്ടുണ്ട്. അതുപോലെ പ്രിയ കുട്ടൂസ് പറഞ്ഞാല്‍ വീട്ടുകാര പ്രെട്രോള്‍ ഒഴിച്ച് കത്തിക്കാന്‍ മടിയില്ലാത്ത ആരാധകരും ഇവിടെയുണ്ട്.

  സിംപിള്‍ ആവണം..

  സിംപിള്‍ ആവണം..

  യാഥാര്‍ത്ഥ്യം പറയുകയാണെങ്കില്‍ ഞങ്ങള്‍ ലോ ക്ലാസായ 90% ആണ്‍കുട്ടികളും ഇഷ്ടപ്പെടുന്നത് സിംപിളായ മേക്കപ്പൊന്നുമില്ലാതെ ജാഡ കാണിക്കാതെ വലിയ ഫാഷനൊന്നുമില്ലാതെ നടക്കുന്ന അപര്‍ണ ബാലമുരളി, ലിജോ മോള്‍ ജോസ് എന്നിവരെ പോലെയുള്ളവരെയാണ്. അല്ലാതെ മുഖത്ത് പുട്ടിയിട്ട് വെളുപ്പിച്ച അനുപമ പരമേശ്വരനോ പ്രിയ വാര്യരോ അല്ലെന്നാണ് ട്രോളന്മാര്‍ പറയുന്നത്.

  കോമഡി സ്കിറ്റുകളുടെ മധുരവും ജയറാമിന്റെ കയ്പ്പുമായി ഏകവർണ്ണതത്ത.. (ഏതോ ഒരു പറവ) ശൈലന്റെ റിവ്യൂ

  English summary
  Priya Prakash Varrier's makeup troll viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X