പ്രിയ വാര്യരുടെ ചില കാര്യങ്ങള്‍ ഒരിക്കലും മാറില്ല! കേരള സാരിയില്‍ പ്രിയയുടെ ക്യൂട്ട്‌നസ് കിടുക്കി!!
ആദ്യ സിനിമയിലൂടെ തന്നെ ശ്രദ്ധേയരായി മാറുന്ന ഒത്തിരിയധികം പുതുമുഖങ്ങള്‍ മലയാളത്തിലുണ്ട്. ആദ്യ സിനിമയില്‍ മാത്രം മിന്നുന്ന പ്രകടനം കാഴ്ച വെച്ച് പലരും പിന്നോട്ട് പോവുന്നതും ഇതിനകം മലയാള സിനിമാ പ്രേമികള്‍ കണ്ട് കഴിഞ്ഞിരിക്കുകയാണ്. എന്നാല്‍ ഒറ്റ ദിവസം കൊണ്ട് ലോകം മുഴുവന്‍ അറിയപ്പെടുന്ന തരത്തിലേക്ക് ഉയര്‍ന്നൊരു നടി മലയാളത്തിലുണ്ട്.
ഒമര്‍ ലുലു തന്റെ പുതിയ സിനിമയിലേക്ക് തിരഞ്ഞെടുത്ത പ്രിയ പ്രകാശ് വാര്യരാണ് ഒറ്റദിവസം കൊണ്ട് ആഗോള ശ്രദ്ധ നേടിയത്. പ്രിയയുടെ ആദ്യ സിനിമയായ ഒരു അഡാറ് ലവിലെ പാട്ടും അതിലെ കണ്ണീറക്കലുമായിരുന്നു നടിയെ തേടി സൗഭാഗ്യമെത്താനുള്ള കാരണം. ഓണ്‍ലൈനില്‍ സജീവമായിരിക്കുന്ന പ്രിയ ഇപ്പോള്‍ വീണ്ടും വാര്‍ത്തകളില്‍ നിറഞ്ഞിരിക്കുകയാണ്.

പ്രിയ വാര്യരുടെ രാജയോഗം
ഒമര്‍ ലുലുവിന്റെ സംവിധാനത്തിലെത്തുന്ന ചിത്രത്തിലേക്ക് പുതുമുഖങ്ങളെയായിരുന്നു ക്ഷണിച്ചിരുന്നത്. ഓഡിഷനെ കുറിച്ചുള്ള കാര്യങ്ങളെല്ലാം സോഷ്യല്‍ മീഡിയയിലൂടെ സംവിധായകന്‍ തന്നെ പുറത്ത് വിട്ടിരുന്നു. അങ്ങനെ ഒരു അഡാറ് ലവ്വിലേക്ക് നിരവധി പുതുമുഖങ്ങളാണ് തിരഞ്ഞെടുക്കപ്പെട്ടത്. സ്‌കൂള്‍ പശ്ചാതലത്തിലൊരുക്കുന്ന ചിത്രത്തില്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന താരങ്ങള്‍ ഒരുപാടണ്. സിനിമയില്‍ നിന്നും പുറത്ത് വന്ന ആദ്യ പാട്ടിലൂടെയാണ് പ്രിയ പ്രകാശ് വാര്യരുടെ രാജയോഗം തെളിഞ്ഞത്.

മാണിക്യ മലരായ പൂവി..
ഫെബ്രുവരിയിലായിരുന്നു ഒരു അഡാറ് ലവ്വില്‍ നിന്നും ആദ്യ വീഡിയോ ഗാനം പുറത്ത് വരുന്നത്. ് പഴയൊരു മാപ്പിള പാട്ടായിരുന്ന 'മാണിക്യ മലരായ പൂവി' എന്ന് തുടങ്ങുന്ന പാട്ടായിരുന്നു പുറത്ത് വിട്ടത്. റഫീക്ക് തലശ്ശേരിയുടെ വരികള്‍ക്ക് ഷാന്‍ റഹ്മാന്‍ സംഗീതം പകര്‍ന്നപ്പോള്‍ വിനീത് ശ്രീനിവാസനായിരുന്നു ആലപിച്ചത്. റിലീസ് ചെയ്ത ഉടനെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയ പാട്ട് ആഗോളതലത്തില്‍ ശ്രദ്ധ നേടാന്‍ സഹായകമായത് പ്രിയ പ്രകാശ് വാര്യരിലൂടെയായിരുന്നു.

പ്രിയ വാര്യരുടെ കണ്ണിറുക്കല്‍
'മാണിക്യ മലരായ പൂവി' ഹിറ്റാവനുള്ള പ്രധാന കാരണം പ്രിയ പ്രകാശ് വാര്യരുടെ കണ്ണിറുക്കലായിരുന്നു. ഇതുവരെ അത്തരത്തിലൊരു കണ്ണീറുക്കല്‍ ശ്രദ്ധിക്കപ്പെട്ടിരുന്നില്ല. അതിനാല്‍ തന്നെ നിമിഷ നേരം കൊണ്ടാണ് പ്രിയ വാര്യര്‍ ഇന്റര്‍നെറ്റില്‍ തരംഗമായി മാറിയത്. പലരും ഇത് അനുകരിക്കാനും തുടങ്ങിയിരുന്നു. പ്രിയ വാര്യരെ ഇന്‍സ്റ്റാഗ്രാമില്‍ ഫോളോ ചെയ്യുന്നവരുടെ എണ്ണം ലോകത്തിലെ പല പ്രമുഖരെയും കടത്തിവെട്ടുന്ന തരത്തിലേക്ക് ഉയര്‍ന്നിരുന്നു.

പ്രിയയ്ക്ക് ലഭിച്ച അനുഗ്രഹം
ആദ്യ സിനിമ റിലീസിനെത്തുന്നതിന് മുന്‍പ് തന്നെ വലിയൊരു അംഗീകാരം തേടി എത്തിയതോടെ പ്രിയയുടെ ജീവിതവും മാറി. ബോളിവുഡ് അടക്കം നിരവധി സിനിമാ ഇന്‍ഡസ്ട്രികളില്‍ നിന്നും വലിയ ഓഫറുകള്‍ പ്രിയയെ തേടി എത്തിയിരുന്നു. ഒരു അഡാറ് ലവ് ചിത്രീകരണം പൂര്‍ത്തിയാക്കിയതിന് ശേഷമേ മറ്റ് സിനിമ ഏറ്റെടുക്കുയുള്ളു എന്നായിരുന്നു നടിയുടെ തീരുമാനം.

പുതിയ ചിത്രം വൈറല്‍
ഇന്‍സ്റ്റാഗ്രാമില്‍ ഫോളോവേഴ്‌സ് 6.4 മില്ല്യണ്‍ കഴിഞ്ഞതോടെ പ്രിയയുടെ പോസ്റ്റുകള്‍ക്ക് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. ചില പരസ്യ കമ്പനികള്‍ ഇത് ലക്ഷ്യം വെച്ചും എത്തിയിരുന്നു. അത്തരത്തില്‍ നെക്‌സ്ലേ മഞ്ചിന്റെ പരസ്യത്തില്‍ പ്രിയ അഭിനയിച്ചിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ പ്രിയ പങ്കുവെക്കുന്ന ചിത്രങ്ങള്‍ക്ക് ലക്ഷക്കണക്കിന് ലൈക്കുകളും ഷെയറുകളുമാണ് ലഭിക്കുന്നത്. ഇപ്പോള്‍ മറ്റൊരു ചിത്രം കൂടി വൈറലായി മാറിയിരിക്കുകയാണ്.

ഓണം സ്‌പെഷ്യല്‍
പരമ്പരാഗതമായ കേരള സ്‌പെഷ്യല്‍ സാരിയുടുത്ത് നില്‍ക്കുന്ന ഫോട്ടോസാണ് പ്രിയ കഴിഞ്ഞ ദിവസം പങ്കുവെച്ചത്. 'ചില കാര്യങ്ങള്‍ ഒരിക്കലും മാറില്ലെ'ന്ന തലക്കെട്ടും അതിന് കൊടുത്തിരിക്കുകയാണ്. സാരിയില്‍ അതീവ സുന്ദരിയായിരിക്കുന്നെന്നും മറ്റും നിരവധി കമന്റുകളാണ് പ്രിയയുടെ ചിത്രങ്ങള്‍ക്ക് ലഭിക്കുന്നത്.

സിനിമ ഉടനില്ലേ..?
ലോകശ്രദ്ധ നേടിയ പാട്ടും നായികയുമെല്ലാം ഉള്ള സിനിമ ആയതിനാല്‍ ഒരു അഡാര്‍ ലവിന് വേണ്ടി പ്രതീക്ഷയോടെയാണ് പ്രേക്ഷകര്‍ കാത്തിരിക്കുന്നത്. ചിത്രീകരണം ആരംഭിച്ചിരുന്നെങ്കിലും ഷൂട്ടിംഗ് പല പ്രതിസന്ധികളിലൂടെയും തകര്‍ക്കങ്ങളിലൂടെയുമാണ് കടന്ന് പോയത്. അടുത്ത കാലത്തായി സിനിമയെ കുറിച്ച് കൂടുതല്‍ വിവരങ്ങളൊന്നും പുറത്ത് വരുന്നില്ലായിരുന്നു. എന്നാൽ നവംബറില്‍ റിലീസ് ഉണ്ടെന്നാണ് സംവിധായകൻ ഒമര്‍ ലുലു അടുത്തിടെ പറഞ്ഞിരിക്കുന്നത്.


Click it and Unblock the Notifications