»   » പ്രിയ വാര്യര്‍ക്ക് കാമുകനുണ്ട്! പ്രണയദിനത്തില്‍ അക്കാര്യം വെളിപ്പെടുത്തി നടി, ഇഷ്ടം താരപുത്രനോടാണ്..

പ്രിയ വാര്യര്‍ക്ക് കാമുകനുണ്ട്! പ്രണയദിനത്തില്‍ അക്കാര്യം വെളിപ്പെടുത്തി നടി, ഇഷ്ടം താരപുത്രനോടാണ്..

Written By:
Subscribe to Filmibeat Malayalam
പ്രണയം തുറന്നു പറഞ്ഞു പ്രിയ , ആരാണെന്ന് അറിഞ്ഞാൽ നിങ്ങൾ ഞെട്ടും | filmibeat Malayalam

വീണ്ടും കേരളത്തില്‍ പ്രിയ വാര്യരുടെ തരംഗം തുടരുകയാണ്. ഒരു അഡാറ് ലവില്‍ നിന്നും വാലന്റ്റൈന്‍സ് ദിനത്തിനോടനുബന്ധിച്ച് ഇന്നലെ പുതിയ ടീസര്‍ പുറത്ത് വന്നിരുന്നു. സിനിമയില്‍ നിന്നും ആദ്യം വന്ന പാട്ടിനെക്കാള്‍ ഹിറ്റായത് ടീസറാണെന്നാണ് ആരാധകരുടെ അഭിപ്രായം.

ചങ്ക് തുളച്ചു കയറുന്ന പ്രണയവുമായി വീണ്ടും പ്രിയ! ഒരു അഡാറ് ലവിന്റെ അഡാര്‍ ടീസര്‍ പുറത്ത്!!!

ഇന്‍സ്റ്റാഗ്രാമില്‍ ഫോളോ ചെയ്യുന്നവരുടെ എണ്ണം കൊണ്ട് ലോകത്തുള്ള പല പ്രമുഖരുടെയും റെക്കോര്‍ഡുകള്‍ പ്രിയ പ്രകാശ് വാര്യര്‍ മറികടന്നിരിക്കുകയാണ്. ഇന്ന് പ്രണയദിനം ആഘോഷിക്കുന്നവര്‍ ഏറെ കാത്തിരുന്നത് പ്രിയയ്ക്ക് കാമുകന്‍ ഉണ്ടോ എന്നതായിരുന്നു. ഒടുവില്‍ നടി അത് വെളിപ്പെടുത്തിയിരിക്കുകയാണ്.


പ്രിയയ്ക്ക് പ്രണയമുണ്ടോ?

വാലന്റ്റൈന്‍സ് ഡേയില്‍ മലയാളികള്‍ കാത്തിരുന്നത് പ്രിയ പ്രകാശ് വാര്യര്‍ക്ക് പ്രണയമുണ്ടോ എന്നതായിരുന്നു. ഒടുവില്‍ കൈരളി പീപ്പിള്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പ്രിയ അക്കാര്യം തുറന്ന് പറഞ്ഞിരിക്കുകയാണ്.


താരപുത്രനോടാണ് ഇഷ്ടം

കാമുകനും പ്രണയവും ഇഷ്ടമാണെന്നും എന്നാല്‍ തനിക്ക് പ്രണയവും ആരാധനയും തോന്നിയത് ദുല്‍ഖര്‍ സല്‍മാനോടാണെന്നാണ് പ്രിയ പറയുന്നത്. ഒപ്പം തമിഴ് നടന്‍ വിജയ് സേതുപതിയെയും പ്രിയയ്ക്ക് ഇഷ്ടമാണ്.


ഹിറ്റായ ടീസര്‍

ഒരു അഡാറ് ലവില്‍ നിന്നും ഹിറ്റായ പാട്ടിന് പിന്നാലെ ഇന്നലെ പുതിയ ടീസറും എത്തിയിരുന്നു. പാട്ടിനെക്കാള്‍ എക്‌സ്പ്രഷനോടെയായിരുന്നു ടീസര്‍ വന്നത്. അതും നിവിന്‍ പോളിയുടെ തട്ടത്തിന്‍ മറയത്തിലെ ബിജിഎം ആയിരുന്നു ടീസറിന് പശ്ചാതല സംഗീതമായി എടുത്തിരുന്നത്.


ദുല്‍ഖറിനെ പിന്നിലാക്കിയുള്ള യാത്ര

നിലവില്‍ ദുല്‍ഖര്‍ സല്‍മാന്റെ റെക്കോര്‍ഡുകളാണ് പ്രിയ തകര്‍ത്തിരിക്കുന്നത്. 1.9 മില്യണ്‍ ആരാധകരാണ് ദുല്‍ഖറിനെ ഇന്‍സ്റ്റാഗ്രാമില്‍ പിന്തുടരുന്നതെങ്കില്‍ പ്രിയയ്ക്ക് 2 മില്യണ്‍ കടന്നിരിക്കുകയാണ്. ദിനംപ്രതി ഫോളോവേഴ്‌സിന്റെ എണ്ണം കൂടി വരികയാണ്.


പാട്ട് സൂപ്പര്‍ ഹിറ്റ്

ജിമിക്കി കമ്മലിന് ശേഷം ലോകം മുഴുവന്‍ വ്യാപിച്ച പാട്ടാണ് മാണിക്യ മലരായ പൂവി. പാട്ട് പുറത്തിറങ്ങി നാല് ദിവസം കൊണ്ട് ഒരു കോടിയലധികം ആളുകളാണ് പാട്ട് കണ്ടിരിക്കുന്നത്. വരും ദിവസങ്ങളില്‍ അതിന്റെ എണ്ണം കൂടാനും സാധ്യതയുണ്ട്.
English summary
Priya Prakash Varrier saying about her lover

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam