അല്ലു അർജുനെ നേരിൽ കണ്ടപ്പോൾ ആദ്യം ചോദിച്ചത് ഇത്!! വിവാദങ്ങളെ കുറിച്ച് മനസ് തുറന്ന് പ്രിയ
തന്റെ പ്രിയപ്പെട്ട താരത്തെ നേരിൽ കണ്ടതിന്റെ എക്സൈറ്റ്മെന്റിനെ കുറിച്ച് താരം പറഞ്ഞു
ചിത്രം റിലീസാകുന്നതിനു മുൻപ് ആഗോളതലത്തിൽ ക്രഷായി മാറിയ താരമാണ് പ്രിയ പ്രകാശ് വാര്യർ. ഒമർ ലുലുവിന്റെ ഏറ്റവും പുതിയ ചിത്രമായ ഒരു അഡാറ് ലവ് എന്ന ചിത്രമാണ് പ്രിയയുടെ പേര് ആഗോള തലത്തിലേയ്ക്ക് ഉയർത്തിയത്. മലയാളത്തിൽ കൂടാതെ തമിഴ്, തെലുങ്ക് എന്നിങ്ങനെ തെന്നിന്ത്യൻ ഭാഷയിലും ചിത്രം റിലീസിനെത്തുകയാണ്. സാധരണ ജനങ്ങൾ മാത്രമല്ല സിനിമ താരങ്ങൾ വരെ പ്രിയയുടെ ഫാൻസ് ലിസ്റ്റിലുണ്ട്.

ബോളിവുഡിലും കോളിവുഡിലും , ടോളിവുഡിലും വരെ താരങ്ങൾ ആരാധകരുണ്ട്. പ്രണയ ദിനത്തിനോടനുബന്ധിച്ചാണ് ചിത്രം പ്രദർശനത്തിനെത്തുന്നത്. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ തെലുങ്ക് പതിപ്പായ ലൗവേഴ്സ് ഡേയുടെ ഓഡിയോ ലോഞ്ച് നടന്നിരുന്നു. അല്ലു അർജുനായിരുന്നു മുഖ്യാഥിതി. അല്ലു അർജുന് നേരെയുളള താരത്തിന്റെ കിസ്സിങ് ഗൗൺ ഷൂട്ട് വൈറലായിരുന്നു. അല്ലു അർജുനുമായുളള എക്സ്പീരിയൻസും ചിത്രത്തിന് നേരെ ഉയർന്നു വന്ന വിവാദങ്ങളെ കുറിച്ചു താരം മനസ്സു തുറക്കുകയാണ്.
തന്റെ പ്രിയപ്പെട്ട താരത്തെ നേരിൽ കണ്ടതിന്റെ എക്സൈറ്റ്മെന്റിനെ കുറിച്ച് താരം പറഞ്ഞു. തന്റെ പ്രിയപ്പെട്ട താരമാണെന്നും അദ്ദേഹത്തെ ആദ്യമായി നേരിൽ കണ്ടപ്പോൾ ഹലോ എന്നു മാത്രമാണ് ആദ്യമായി സംസാരിച്ചതെന്നും താരം പറഞ്ഞു. തന്റെ ചിത്രത്തിന് നേരെ ഉയർന്ന വിവാദങ്ങൾ അനാവശ്യമായിരുന്നു എന്നും അത് കോടതി ഇടപെട്ട് ഒത്ത് തീർപ്പാക്കിയെന്നും താരം ഫിൽമീ ബീറ്റിനോട് പറഞ്ഞു.


Click it and Unblock the Notifications