പ്രിയ വാര്യരുടെ പ്രണയം കണ്ടിട്ടുണ്ടോ? ആ യാത്രയ്ക്ക് ഇനിയും കാത്തിരിക്കണം, ചിത്രം പുറത്ത് വിട്ട് നടി
ഒരു കണ്ണിറുക്കല്‍ കൊണ്ട് ജീവിതം മാറി മറിഞ്ഞ നടിയാണ് പ്രിയ പ്രകാശ് വാര്യര്‍. ഒരു അഡാറ് ലവിലൂടെ വെള്ളിത്തിരയിലെത്തിയ പ്രിയ ഇപ്പോള്‍ ബോളിവുഡിലടക്കം അഭിനയിച്ച് തിളങ്ങി നില്‍ക്കുകയായിരുന്നു. സോഷ്യല്‍ മീഡിയയില്‍ നടിയെ ഫോളോ ചെയ്യുന്ന ആളുകളുടെ എണ്ണം റെക്കോര്‍ഡ് ആയതോടെയാണ് നടിയുടെ പോസ്റ്റുകള്‍ കൂടുതല്‍ ശ്രദ്ധേയാവുന്നത്.
ഇപ്പോഴിതാ ഇന്‍സ്റ്റാഗ്രാം പേജിലൂടെ നടി തന്നെ പുറത്ത് വിട്ട ചിത്രം കണ്ട് ആരാധകരും സംശയത്തിലായിരിക്കുകയാണ്. വിഷ്ണുവിന്റെയും പ്രിയയുടെയും മനോഹരമായ യാത്രയെ കുറിച്ച് കൂടുതല്‍ അറിയാന്‍ കാത്തിരിക്കൂ... എന്നായിരുന്നു ചിത്രത്തിന് താഴെ ക്യാപ്ഷന്‍ കൊടുത്തത്. അതിനൊപ്പം ഉമ്മ വയ്ക്കാന്‍ തയ്യാറെടുക്കുന്ന പ്രിയയുടെയും വിഷ്ണുവിന്റെയും ചിത്രവുമുണ്ട്.

ചിത്രത്തിന് പിന്നിലെ രസകരമായ കാര്യം ഇത് വികെ പ്രകാശ് സംവിധാനം ചെയ്യുന്ന പുതിയ സിനിമയുടെ ലൊക്കേഷനില്‍ നിന്നുള്ളതാണെന്നാണ്. നവ്യ നായര്‍ ആണ് ഒരുത്തീ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ നായികയായിട്ടെത്തുന്നത്. ചിത്രത്തില്‍ നവ്യയ്‌ക്കൊപ്പം പ്രിയ പ്രകാശ് വാര്യരും പ്രധാന റോളിലെത്തുന്നുണ്ട്. ചിത്രീകരണം പൂര്‍ത്തിയായി കൊണ്ടിരിക്കുന്ന ലൊക്കേഷനില്‍ നിന്നുള്ള ഫോട്ടോസ് നിരന്തരം പുറത്ത് വന്ന് കൊണ്ടിരിക്കുകയാണ്.


Click it and Unblock the Notifications