ഈ വാക്കുകൾ കേള്‍ക്കുമ്പോള്‍ റൊമാന്റിക് ആയി തോന്നുന്നു, പ്രിയ വാര്യരോട് ഒരു അഭ്യർഥന
ഒറ്റ കണ്ണിറുക്കത്തിലൂടെ ലോകമെമ്പാടും തരംഗമായി മാറിയ താരമാണ് പ്രിയ വാര്യര്‍. ഇന്ന് നടിയെ അറിയപ്പെടുന്നത് ആ കണ്ണിറുക്കത്തിലുടെയാണ്. 2019 ൽ പുറത്തിറങ്ങിയ ഒമർ ലുലു ചിത്രമായ ഒരു അഡാറ് ലവിലൂടെ വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിച്ച പ്രിയ, ചിത്രം പുറത്തിറങ്ങും മുൻപ് തന്നെ പ്രേക്ഷകരുടെ പ്രിയങ്കരിയാവുകയായിരുന്നു. മലയാളത്തിൽ മാത്രമല്ല ഇന്ത്യൻ സിനിമയിലും താരത്തിന് കൈനിറയെ ആരാധകരാണ്.

സോഷ്യൽ മീഡിയയിൽ സജീവമാണ് പ്രിയ. ലോക്ക് ഡൗൺ കാലം കൂടുതൽ സജീവമായിരിക്കുകയാണ് താരം. ഇപ്പോാൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് താരത്തിന്റെ ടിക് ടോക്ക് വീഡിയോയാണ്. മലയാളത്തിൽ മാത്രമല്ല ബോളിവുഡിലും ആരാധകരുള്ള താരത്തിന്‌റെ ടിക്ക് ടോക്ക് കണ്ട് വലഞ്ഞിരിക്കുകയാണ് പ്രേക്ഷകർ. ഇപ്പോഴിത താരത്തിനോട് ഒരു അഭ്യർഥനയുമായി ആരാധകർ രംഗത്ത്. ഇനി മുതല്‍ ഹിന്ദിയിലും ടിക് ടോക് ചെയ്യണം, മലയാളം കേട്ട് മനസ്സിലാകുന്നില്ല എന്നാണ് ആരാധകർ പറയുന്നത്.
"ഈ വാക്കുകള്‍ എനിക്ക് മനസ്സിലാക്കാന്‍ സാധിച്ചിരുന്നെങ്കില്‍, കേള്‍ക്കുമ്പോള്‍ റൊമാന്റിക് ആയി തോന്നുന്നു" എന്നായിരുന്നു മറ്റൊരു കമന്റ്. "പ്രിയാ നീ എന്നെ ഓര്‍ക്കുന്നുണ്ടോ...അന്‍സാര്‍ ഫോണില്‍ വിളിച്ച് പരിചയപ്പെടുത്തിയിരുന്നു...എന്തായാലും ഇനി ഹിന്ദിയില്‍ ടിക് ടോക് ചെയ്താ മതി" എന്നാണ് മറ്റൊരു കമന്റ്. ഹിന്ദിയിൽ മാത്രമല്ല തെലുങ്കിലും തമിഴിലും ടിക് ടോക് ചെയ്യാനായും ആരാധകര്‍ ആവശ്യപ്പെടുന്നുണ്ട്. മികച്ച പ്രേക്ഷക സ്വീകാര്യതയാണ് താരത്തിന്റെ വീഡിയോയ്ക്ക് ലഭിക്കുന്നത്.
ഒരു ഇടവേളയ്ക്ക് ശേഷം പ്രിയ വീണ്ടും സിനിമയിൽ സജീവമാകുകയാണ്. കന്നഡ ചിത്രത്തിലൂടെയാണ് താരം എത്തുന്നത്.വിഷ്ണു പ്രിയ എന്ന് പേരിട്ടിരിക്കുന്ന സിനിമ മലയാളി സംവിധായകന്‍ വികെ പ്രകാശാണ് ഒരുക്കുന്നത്. സാന്‍ഡല്‍വുഡിലെ യുവതാരം ശ്രേയസ് കെ മഞ്ജു ചിത്രത്തില്‍ നായകനാവുന്നു. സിനിമയിടെ ഷൂട്ടിങ് പുരോഗമിച്ചു കൊണ്ട് ഇരിക്കുകയാണ്. ഒരു റൊമാന്റിക്ക് ചിത്രമായിരിക്കും വിഷ്ണു പ്രിയ എന്നാണ് സൂചന . ഒരു യഥാര്‍ത്ഥ സംഭവകഥയെ ആസ്പദമാക്കികൊണ്ടാണ് ചിത്രം ഒരുങ്ങുന്നതത്രെ. ശ്രേയസ് കെ മഞ്ജുവിന്റെ പിതാവ് കെ മഞ്ജുവാണ് ചിത്രം നിര്‍മ്മിക്കുന്നത്. പ്രിയ വാര്യരുടെ ബോളിവുഡ് ചിത്രം ശ്രീദേവി ബംഗ്ലാവ് പ്രദർശനത്തിനായി തയ്യാറെടുക്കുകയാണ്.


Click it and Unblock the Notifications











