»   » പ്രിയ ഒരു സംഭവം തന്നെ! ഇന്‍സ്റ്റാഗ്രാമില്‍ നിന്ന് പ്രിയ സമ്പാദിക്കുന്നത് എത്രയാണെന്ന് അറിയാമോ?

പ്രിയ ഒരു സംഭവം തന്നെ! ഇന്‍സ്റ്റാഗ്രാമില്‍ നിന്ന് പ്രിയ സമ്പാദിക്കുന്നത് എത്രയാണെന്ന് അറിയാമോ?

Written By:
Subscribe to Filmibeat Malayalam

ഒരു ഒറ്റ ചോദ്യം മതി ജീവിതം മാറാൻ എന്നു സുരേഷ് ഗോപി പറഞ്ഞതു പോലെ ഒരു ഒറ്റ സൈറ്റടി കൊണ്ട് ജീവിതം മാറിയ താരമാണ് പ്രിയ പ്രകാശ്. ഒമർ ലുലുവിന്റെ അണിയറയിൽ ഒരുങ്ങുന്ന ഏറ്റവും പുതിയ ചിത്രമാണ് ഒരു അഡാറ് ലവ്. അതിലെ ഒരു നായികയാണ് പ്രിയ. ചിത്രം പുറത്തിറങ്ങും മുൻപ് തന്നെ മികച്ച പ്രേക്ഷക പ്രതികരണമാണ് ഈ യുവതാരത്തിന് ലഭിക്കുന്നത്.

priya

ഇർഫാൻ ഖാൻ ഗുരുതരാവസ്ഥയിൽ? തലച്ചോറിൽ ക്യാൻസർ, പ്രചരിക്കുന്ന വാർത്തകളെക്കുറിച്ച് സുഹൃത്ത് പറയുന്നത്


നവാഗതര യുവ താരങ്ങളെ അണിനിരത്തി ഒമർ ലുലു സംവിധാനം ചെയ്യുന്ന ചിത്രമാണ് ഒരു അഡാറ് ലവ്. ഒരേയൊരു പാട്ടും ടീസറുമാണ് പുറത്തിറങ്ങിയത് പുറത്തിറങ്ങിയത്. ഇതിനോടകം തന്നെ ചിത്രത്തിന് അഡാറ് അഭിപ്രായമാണ് ലഭിച്ചിരിക്കുന്നത്.


എന്നോടു കളി വേണ്ട!! റിമി ടോമിയെ വെല്ലുവിളിച്ച് കൺമണിയുടെ പാട്ട്, വീഡിയോ വൈറൽ


ബിഗ് ഫോളോവേഴ്സ്

സോഷ്യൽ മീഡിയയിൽ പ്രിയയുടെ ചിത്രങ്ങൾക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ അമ്പത് ലക്ഷത്തോളം ആളുകളാണ് പ്രിയയെ പിന്തുടരുന്നത്. യുവ താരം എന്ന നിലയിൽ പ്രിയയ്ക്ക് ലഭിക്കുന്ന ഏറ്റവും വലിയ പ്രേക്ഷക അംഗീകാരമാണ്.


ലക്ഷങ്ങൾ

കൂടാതെ ഇൻസ്റ്റഗ്രാമിലൂടെ പ്രിയയ്ക്ക് പണം ലഭിക്കുന്നുണ്ടെന്നാണ് ഇപ്പോൾ പുറത്തു വരുന്ന റിപ്പോർട്ട്. കൂടാതെ താരത്തിന്റെ ഇൻസ്റ്റാഗ്രം അക്കൗണ്ട് പ്രമോട്ട് ചെയ്യാൻ നിരവധി വൻകിട കമ്പനികൾ രംഗത്തെത്തിയിട്ടുണ്ട്. താരത്തിന്റെ ഒരു പോസ്റ്റിന് എട്ട് ലക്ഷം രൂപവരെ പ്രതിഫലം നൽകാൻ അവർ തയ്യാറാണെന്നാണ് പുറത്തു വരുന്ന സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ


സോഷ്യൽ മീഡിയ ക്രഷ്

പ്രിയ പ്രകാശ് വാര്യർ നാഷണൽ ക്രഷായി മാറിയിരിക്കുകയാണ്. സോഷ്യൽ മീഡിയയിലും താരം തരംഗമാകുകയാണ്.. ഇൻസ്റ്റാഗ്രാം ഫോളേവേഴ്സിന്റെ എണ്ണത്തിൽ ഫേസ്ബുക്ക് സ്ഥാപകൻ സുക്കൻ ബർഗിനെപ്പോലും പിന്തള്ളി പ്രിയ റെക്കോർഡ് സൃഷ്ടിച്ചിരിക്കുകയാണ്. സക്കൻ ബർഗിനെ മാത്രമല്ല പല പ്രമുഖ സിനിമ താരങ്ങളേയും പ്രിയ പിന്നിലാക്കിയിട്ടുണ്ട്.


ദുല്‍ഖര്‍ സല്‍മാന്റെ റെക്കോര്‍ഡ്

മലയാളത്തിൽ ഏറ്റവുമധികം ആളുകള്‍ ഫോളോ ചെയ്തിരുന്ന ദുല്‍ഖറിന്റെ റെക്കോര്‍ഡായിരുന്നു പ്രിയ ആദ്യ ദിവസങ്ങളില്‍ തന്നെ മറികടന്നത്. 1.9 മില്യണ്‍ ആളുകളായിരുന്നു ദുല്‍ഖറിന്റെ ഫോളോവേഴ്‌സ്.ഋഷി കപൂറിന്റെ ക്രഷ്

പ്രിയയ്ക്ക് അഭിനന്ദവുമായി ബോളിവുഡ് താര രാജാവ് ഋഷി കപൂർ രംഗത്തെത്തിയിരുന്നു. നാളത്തെ മികച്ച താരമാകും ഈ പെൺകുട്ടി എന്ന് ആരംഭിച്ചു കൊണ്ടാണ് ഇദ്ദേഹം ട്വിറ്റ് ആരംഭിച്ചത്. മനോഹരമായ മുഖഭാവങ്ങളും കളങ്കനില്ലാത്ത് ചിരിയുമാണ് പ്രിയയുടെ ഏറ്റവും വലിയ പ്രത്യേകത. എന്റെ കാലത്ത് എന്തു കൊണ്ട് നീ വന്നില്ലെന്നും അദ്ദേഹം ഹാസ്യ രൂപേണേ ചോദിക്കുന്നുണ്ട്. പ്രിയ പുരികം ചുളുക്കി കണ്ണടക്കുന്ന ചിത്രവും അദ്ദേഹം പങ്കുവെച്ചിരുന്നു


English summary
priya prakash varrier viral in instagram

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam