മുടി ഒരു ഭാരമായിട്ടാ തോന്നുന്നത്... പ്രിയ വാര്യരുടെ വീഡിയോ വൈറലാകുന്നു

ആദ്യ ചിത്രത്തിലെ ഒറ്റ കണ്ണിറുക്കത്തിലൂടെ ലോകമെമ്പാടും ആരാധകരെ സൃഷ്ടിച്ച താരമാണ് പ്രിയ വാര്യര്‍. ഇന്നും നടി അറിയപ്പെടുന്നത് ആ കണ്ണിറുക്കത്തിലൂടെയാണ്. 2019 ൽ പുറത്തിറങ്ങിയ ഒമർ ലുലു ചിത്രമായ ഒരു അഡാറ് ലവിലൂടെ വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിച്ച പ്രിയ, ചിത്രം പുറത്തിറങ്ങും മുൻപ് തന്നെ പ്രേക്ഷകരുടെ പ്രിയങ്കരിയാവുകയായിരുന്നു. മലയാളത്തിൽ മാത്രമല്ല ഇന്ത്യൻ സിനിമയിലും താരത്തിന് കൈനിറയെ ആരാധകരാണ്. താരങ്ങളുടെ ഇടയിൽ തന്നെ പ്രിയക്ക് ആരാധകരുണ്ടായിരുന്നു. അന്തരിച്ച ബോളിവുഡ് താരം ഋഷി കപൂർ പ്രിയ വാര്യരുടെ വലിയ ആരാധകനായിരുന്നു.

സോഷ്യൽ മീഡിയയിൽ സജീവമാണ് പ്രിയ. ദിനംപ്രതി രസകരമായ ടിക് ടോക്ക് വീഡിയോയുമായി താരം എത്താറുണ്ട്. ഇതെല്ലാം സോഷ്യൽ മീഡിയയിൽ ട്രെന്റിങ്ങാകാറുമുണ്ട് മലയാളി പ്രേക്ഷകർ മാത്രമല്ല തമിഴിലും തെലുങ്കിലും ബോളിവുഡിലും വരെ താരത്തിന്റെ ടിക് ടോക്ക് വീഡിയോകൾക്ക് ആരാധകരുണ്ട്. ഇപ്പോഴിത പ്രിയയുടെ പുതിയ വീഡിയോ സോഷ്യൽ മീഡിയയിൽ ട്രെന്റിങ്ങാവുകയാണ്.ശ്രീകൃഷ്ണപുരത്ത് നക്ഷത്രത്തിളക്കം എന്ന സിനിമയിലെ ബിന്ദു പണിക്കരുടെ രസകരമായ ഡയലോഗുമായിട്ടാണ് പ്രിയ എത്തിയിരിക്കുന്നത്. 'കുന്തമോ.. ' എന്നുളള ബിന്ദു പണിക്കരുടെ ക്ലാസ് ഡയലോഗ് ഇപ്പോഴും ഹിറ്റാണ്. നിരവധി ക്ലാസ് ഡയലോഗുകൾ ഈ ചിത്രത്തിലുണ്ട്.

priya varrier

മികച്ച അഭിപ്രായമാണ് പ്രിയയ്ക്ക് ലഭിച്ചിരിക്കുന്നത്. രസകരമായിരിക്കുന്നു എന്നുള്ള കമന്റുകളാണ് താരത്തിന്റെ ടിക് ടോക്ക് വീഡിയോയ്ക്ക് ലഭിച്ചിരിക്കുന്നത്. മലയാളികൾ മാത്രമല്ല പ്രിയയുടെ തെന്നിന്ത്യൻ ബോളിവുഡ് ആരാധകരും താരത്തെ പിന്തുണച്ച് എത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം താരത്തിനോട് ഹിന്ദിയിൽ ടിക് ടോക്ക് ചെയ്യണമെന്ന് അഭ്യർഥിച്ചു കൊണ്ട് ആരാധകർ എത്തിയിരുന്നു. ഭാഷ മനസ്സിലാകുന്നില്ലെന്നായിരുന്നു ഇവർ പറഞ്ഞത്.

ഒരു ഇടവേളയ്ക്ക് ശേഷം പ്രിയ വീണ്ടും സിനിമയിൽ സജീവമാകുകയാണ്. കന്നഡ ചിത്രത്തിലൂടെയാണ് താരം എത്തുന്നത്.വിഷ്ണു പ്രിയ എന്ന് പേരിട്ടിരിക്കുന്ന സിനിമ മലയാളി സംവിധായകന്‍ വികെ പ്രകാശാണ് ഒരുക്കുന്നത്. സാന്‍ഡല്‍വുഡിലെ യുവതാരം ശ്രേയസ് കെ മഞ്ജു ചിത്രത്തില്‍ നായകനാവുന്നു. സിനിമയിടെ ഷൂട്ടിങ് പുരോഗമിച്ചു കൊണ്ട് ഇരിക്കുകയാണ്. ഒരു റൊമാന്റിക്ക് ചിത്രമായിരിക്കും വിഷ്ണു പ്രിയ എന്നാണ് സൂചന . ഒരു യഥാര്‍ത്ഥ സംഭവകഥയെ ആസ്പദമാക്കികൊണ്ടാണ് ചിത്രം ഒരുങ്ങുന്നതത്രെ. ശ്രേയസ് കെ മഞ്ജുവിന്റെ പിതാവ് കെ മഞ്ജുവാണ് ചിത്രം നിര്‍മ്മിക്കുന്നത്. പ്രിയ വാര്യരുടെ ബോളിവുഡ് ചിത്രം ശ്രീദേവി ബംഗ്ലാവ് പ്രദർശനത്തിനായി തയ്യാറെടുക്കുകയാണ്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X