പ്രിയ വാര്യരും റോഷനും പ്രണയത്തിലാണോ? ഒടുവില്‍ ആരാധകര്‍ കാത്തിരുന്ന ചോദ്യത്തിന് ഉത്തരം പറഞ്ഞ് നടി

ഒന്ന് കണ്ണ് അടച്ച് കാണിച്ചതോടെ ജീവിതം മുഴുവന്‍ മാറി മറിഞ്ഞ താരമാണ് പ്രിയ പ്രകാശ് വാര്യര്‍. ഒരു അഡാര്‍ ലവ് എന്ന ചിത്രത്തിലൂടെ ഒമര്‍ ലുലു ആണ് പ്രിയയെ സിനിമാലോകത്തേക്ക് എത്തിച്ചത്. ഒരു സിനിമയേ മലയാളത്തില്‍ ചെയ്തിട്ടുള്ളു എങ്കിലും ബോളിവുഡില്‍ വരെ എത്തി നില്‍ക്കുന്ന നടിയെ കുറിച്ചുള്ള വിശേഷങ്ങള്‍ക്ക് കാത്തിരിക്കുകയായിരുന്നു ആരാധകര്‍.

കഴിഞ്ഞ ദിവസം നടത്തിയ ഫോട്ടോഷൂട്ട് വൈറലായിരുന്നു. പ്രിയയ്‌ക്കൊപ്പം ഒരു അഡാറ് ലവിലെ നായകന്‍ റോഷനും ഉണ്ടായിരുന്നു. അടുത്തിടെ ഡിഫോര്‍ ഡാന്‍സ് ഫെയിം സുഹൈദ് കുക്കുവിന്റെ വിവാഹത്തിനും ഇരുവരും എത്തിയിരുന്നു. ഇത് മാത്രമല്ല നേരത്തെ മുതല്‍ താരങ്ങള്‍ തമ്മിലുള്ള സൗഹൃദത്തിന് അപ്പുറം പ്രണയമുണ്ടോ എന്ന് ആരാധകരും അന്വേഷിച്ച് കൊണ്ടിരിക്കുകയായിരുന്നു.

പ്രിയ വാര്യര്‍ പറയുന്നതിങ്ങനെ

സിനിമാ വിശേഷങ്ങളുമായി നടി ഒരുപാട് അഭിമുഖങ്ങളില്‍ പങ്കെടുക്കാറുണ്ടെങ്കിലും കൂടുതല്‍ വെളിപ്പെടുത്തലുകളൊന്നും പ്രിയ ഇതുവരെ നടത്തിയിട്ടില്ല. ഇപ്പോഴിതാ യൂട്യൂബ് ചാനലായ ബി ഇറ്റിന് നല്‍കിയ അഭിമുഖത്തില്‍ മനസ് തുറന്നിരിക്കുകയാണ്. ആരാധകര്‍ ചോദിച്ച പല ചോദ്യങ്ങള്‍ക്കും ഉത്തരമായിരുന്നു നടി പറഞ്ഞത്. 'തുടക്കത്തില്‍ എനിക്ക് കിട്ടിയ പബ്ലിസിറ്റി എന്തിനായിരുന്നു എന്ന് എനിക്ക് ഇപ്പോഴും മനസിലായിട്ടില്ല. നല്ല ട്രോളുകള്‍ കാണുമ്പോള്‍ അതിന് പിന്തുണയ്ക്കാറുണ്ട്. എന്നാല്‍ വ്യക്തിപരമായി ആക്രമിക്കുമ്പോള്‍ വിഷമം തോന്നാറുണ്ട്. എന്ത് കൊണ്ട് ഇങ്ങനെ വരുന്നു എന്ന് ചിന്തിക്കാറുണ്ടെന്നും നടി പറയുന്നു.

പ്രിയ വാര്യര്‍ പറയുന്നതിങ്ങനെ

സിനിമയില്‍ എനിക്ക് ചെയ്യാനാകാത്ത കാര്യം നീന്തലും ഡ്രൈവിങും ആണെന്നാണ് പ്രിയ വാര്യര്‍ പറയുന്നത്. ഗായികയായ പ്രിയയ്ക്കാണ് കൂടുതല്‍ പിന്തുണ കിട്ടിയിട്ടുള്ളത്. നടി എന്ന നിലയില്‍ തന്നെ വിലയിരുത്താന്‍ ആദ്യ ചിത്രം മാത്രമാണ് പുറത്തിറങ്ങിയിട്ടുള്ളത്. ബാക്കി ചിത്രങ്ങള്‍ ഈ വര്‍ഷം പുറത്തിറങ്ങിയേക്കുമെന്നും നടി പറയുന്നു. ഞാന്‍ പാടുമെന്ന് പലര്‍ക്കും അറിയില്ലായിരുന്നു. അതിനാല്‍ തന്റെ ഗാനം പുറത്തിറങ്ങിയത് വളരെ അപ്രതീക്ഷിതമായിരുന്നതിനാല്‍ ഗാനത്തിന് വലിയ പിന്തുണയാണ് ലഭിച്ചത്.

 പ്രിയ വാര്യര്‍ പറയുന്നതിങ്ങനെ

താന്‍ വാങ്ങിയ ഏറ്റവും കൂടുതല്‍ പ്രതിഫല തുകയെ പറ്റിയുള്ള ചോദ്യത്തിന് അതെ പറ്റി പുറത്ത് പറായന്‍ പറ്റില്ലെന്നും എന്നാല്‍ എല്ലാവരും കേട്ടത് പോലെ അത് മൂന്ന് കോടിയൊന്നുമല്ലെന്നും പ്രിയ വെളിപ്പെടുത്തി. ബോളിവുഡില്‍ ആദ്യമായി അഭിനയിച്ച ശ്രീദേവി ബംഗ്ലാവ് എന്ന സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായി. ഏപ്രിലോട് കൂടി ചിത്രം തിയറ്ററുകളിലേക്ക് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

 പ്രിയ വാര്യര്‍ പറയുന്നതിങ്ങനെ

തന്റെ ലുക്കില്‍ ഇടയ്ക്ക് ഇടയ്ക്ക് മാറ്റങ്ങള്‍ വരുത്തുന്നതാണ് തന്റെ ശീലം. ചെറുപ്പം മുതല്‍ താന്‍ അങ്ങനെയാണ് ശീലിച്ചിട്ടുള്ളതെന്നും പ്രിയ പറയുന്നു. അഡാറ് ലവിന് ശേഷം മലയാളത്തില്‍ ഒരു സിനിമ ചെയ്യാത്തതിനും കാരണമുണ്ട്. തിരിച്ച് വരവ് വലിയൊരു മടങ്ങി വരവ് ആകണം എന്ന് നിര്‍ബന്ധം ഉള്ളത് കൊണ്ടാണ്. അതിനാല്‍ അടിപൊളിയായിട്ടുള്ള ഒരു സ്‌ക്രിപറ്റ് വന്നാല്‍ മാത്രമേ മലയാളത്തില്‍ സിനിമകള്‍ ചെയ്യുകയുള്ളു എന്നും പ്രിയ വാര്യര്‍ പറയുന്നു.

Recommended Video

ലാലേട്ടന്റെ ആ ഹിറ്റ് ഗാനത്തിന് അടിപൊളി റീമിക്‌സ് വരുന്നു | filmibeat Malayalam
പ്രിയ വാര്യര്‍ പറയുന്നതിങ്ങനെ

പ്രിയ പ്രകാശ് വാര്യരും റേഷനും തമ്മില്‍ ഡേറ്റിങ്ങിലാണോ എന്ന ചോദ്യത്തിനും രസകരമായ രീതിയിലുള്ള മറുപടിയായിരുന്നു പ്രിയ നല്‍കിയത്. ഇത്ര നേരമായിട്ടും ഈ ചോദ്യം എന്താണ് വരാത്തത് എന്ന് വിചാരിച്ച് ഇരിക്കുകയായിരുന്നു. നാഷണല്‍ മീഡിയയില്‍ പോലും ഞങ്ങളത് വെളിപ്പെടുത്തിയിട്ടില്ല. പിന്നെയാണോ ഇവിടെ എന്നായിരുന്നു നടിയുടെ ഉത്തരം.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X