അപ്രധാന വേഷം ചെയ്യാനില്ല, സിനിമയിൽ നിന്ന് മാറി നിൽക്കുന്നത് ഇതു കൊണ്ട്, വെളിപ്പെടുത്തി പ്രിയ രാമൻ
ഒരു കാലത്ത് മലയാള സിനിമയിൽ നിറഞ്ഞു നിന്നിരുന്ന താരമായിരുന്നു പ്രിയ രാമൻ. സൂപ്പർ സ്റ്റാറുകളുടെ ചിത്രത്തിൽ അവരുടെ നയാികയായി പ്രിയ തിളങ്ങി നിന്നിരുന്നു. മലയാളത്തിൽ മാത്രമല്ല തമിഴ്, തെലുങ്ക്, കന്നഡ എന്നിങ്ങനെ തെന്നിന്ത്യൻ സിനി ലോകത്ത് സജീവമായിരുന്നു നടി. സിനിമയിൽ സജീവമായിരുന്ന കാലത്തായിരുന്നു പ്രിയ രാമൻ വിവാഹിതയാകുന്നത്. പിന്നീട് സിനിമയിൽ നിന്ന് ഒരു ഇടവേളയെടുക്കുകയായിരുന്നു.

ബിഗ് സ്ക്രീനിൽ തിളങ്ങി നിന്നിരുന്ന താരത്തെ ഒരു ഇടവേളയ്ക്ക് ശേഷം മിനി സ്ക്രീനിലാണ് പ്രേക്ഷകർ കാണുന്നത്. സിനിമയിൽ നിന്ന് വിട്ട് സീരിയലുകളിൽ താരം ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു. എന്നാൽ പിന്നീട് സിനിമയിലേയ്ക്ക് മടങ്ങി പോയതുമില്ല. ഒരു ഇടവേളയ്ക്ക് ശഷം പഴയ നടിമാർ സിനിമയിൽ സജീവമാകുന്ന കാഴ്ചയാണ് കാണുന്നത്. എന്നാൽ ഇതിൽ നിന്ന് വ്യത്യസ്തമായ പാതയിലൂടെയാണ് പ്രിയ നീങ്ങിയത്. രണ്ടാം വരവിൽ സിനിമ ഒഴിവാക്കിയതിനെ കുറിച്ച് നടി.
ഇനി സിനിമയില്‍ അപ്രധാന വേഷങ്ങളില്‍ അഭിനയിക്കാനില്ലെന്നാണ് പ്രിയാ രാമൻ. സിനിയിൽ സജീവമായിരുന്ന കാലത്ത് ഒരു പിടി മികച്ച കഥാപാത്രങ്ങൾ പ്രേക്ഷകർക്ക് നൽകിയിരുന്നു. വർഷങ്ങൾ കഴിഞ്ഞിട്ടും ഇപ്പോഴും എന്റെ ചിത്രങ്ങൾ പ്രേക്ഷകരുടെ മനസ്സിലുണ്ട്. അപ്രധാന വേഷങ്ങഴൾ ചെയ്ത് അതു കളയേണ്ട എന്നാണ് തന്റെ തീരുമാനമെന്ന് പ്രിയ രാമൻ പറഞ്ഞു. പ്രണയവും വിവാഹ മോചനവുമായി ഒരു കാലത്ത് താൻ വാർത്തകളിൽ നിറഞ്ഞു നിന്നിരുന്നു.. രഞ്ജിത്തുവുമായുള്ള വിവാഹശേഷമാണ് ഞാൻ സിനിമയില്‍ നിന്ന് ഇടവേളയെടുത്തത്. അഭിപ്രായ ഭിന്നതകൾ ജീവിതത്തിന്റെ താളം തെറ്റിച്ചപ്പോഴാണ് വിവാഹ മോചനം തേടുന്നത്. തങ്ങൾക്ക രണ്ട് മക്കളുണ്ടെന്നും രണ്ടു പേരു തന്നോടൊപ്പമാണെന്നും പ്രിയ രാമൻ കൂട്ടിച്ചേർത്തു


Click it and Unblock the Notifications











