Don't Miss!
- Automobiles
ഭയം വേണ്ട ജാഗ്രത മതി; ഓടുന്ന വണ്ടിക്ക് തീപിടിച്ചാല്‍ എന്തുചെയ്യണം? ഒപ്പം കാരണങ്ങളും
- News
ലോട്ടറി അടിക്കാനുള്ള കാരണം തുറന്നുപറഞ്ഞ് 56 കാരി; അമ്പരപ്പും അത്ഭുതവും
- Sports
അടിയോടടി, കണ്ണുതള്ളി യൂസുഫ്! ഭാഗ്യം 'സ്റ്റുവര്‍ട്ട് ബ്രോഡായില്ല', വീഡിയോ വൈറല്‍
- Finance
കേരള ബജറ്റ് 2023; നികുതി നിരക്കുകള്‍ ഉയര്‍ത്തി; മദ്യത്തിനും ഇന്ധനത്തിനും വില കൂടും; ജീവിത ചെലവുയരും
- Lifestyle
ലക്ഷണങ്ങള്‍ ഉണ്ടാകില്ല, തിരിച്ചറിയാന്‍ പ്രയാസം; ഈ 5 തരം കാന്‍സര്‍ കുട്ടികളില്‍ വില്ലന്‍
- Technology
നമ്മളെല്ലാം ഒരു കുടുംബമല്ലേ നെറ്റ്ഫ്ലിക്സേ! പാസ്വേഡ് ഷെയറിങ്ങിൽ പുതിയ നിയന്ത്രണവുമായി നെറ്റ്ഫ്ലിക്സ്
- Travel
വിവാഹം പൊടിപൊടിക്കാം.. സ്വപ്നസാഫല്യത്തിന് കേരളത്തിലെ ഡെസ്റ്റിനേഷൻ വെഡ്ഡിങ്
ചുംബന രംഗം മറ്റെല്ലാം സീനുകളെയും പോലെ; എന്താണ് വ്യത്യാസമെന്ന് പ്രിയ വാര്യർ
മലയാള സിനിമയിൽ പുതുമുഖങ്ങളിൽ ശ്രദ്ധേയയാണ് നടി പ്രിയ വാര്യർ. മലയാളത്തിൽ രണ്ട് സിനിമ മാത്രമേ പ്രിയയുടേതായി ഇതുവരെ പുറത്തിറങ്ങിയിട്ടുള്ളൂ. ഫോർ ഇയേർസ് എന്ന സിനിമ കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്. ആദ്യ സിനിമ അഡാർ ലൗവിലെ ഗാനരംഗമാണ് പ്രിയ ദേശീയ തലത്തിൽ പ്രശസ്ത ആക്കിയത്.
മാണിക്യ മലരായ പൂവി എന്ന ഗാനം വളരെ പെട്ടെന്ന് തന്നെ ഹിറ്റായി. പ്രിയയുടെ കണ്ണിറുക്കൽ രംഗത്തിന് വിദേശത്ത് വരെ ആരാധകർ ഉണ്ടായി. അന്താരാഷ്ട്ര മാധ്യമങ്ങൾ വരെ പ്രിയയെ തേടി വന്നു. എന്നാൽ ഉയർച്ച പോലെ തന്നെ താഴ്ചയും പ്രിയയുടെ കരിയറിൽ സംഭവിച്ചു.

സോഷ്യൽ മീഡിയയിൽ വ്യാപക ട്രോളുകൾക്ക് പ്രിയ ഇരയായി. ആദ്യ സിനിമയ്ക്ക് ശേഷം നാല് വർഷം പ്രിയ വാര്യരെ മലയാള സിനിമയിൽ കണ്ടില്ല. സോഷ്യൽ മീഡിയ ട്രോളുകൾ കാര്യമാക്കാതെ പ്രിയ കരിയറിൽ ശ്രദ്ധ കൊടുക്കുകയും മറുഭാഷകളിൽ അഭിനയിക്കുകയും ചെയ്തു.
ഫോർ ഇയേർസ് എന്ന സിനിമയിലൂടെ വീണ്ടും മലയാള സിനിമാ പ്രേക്ഷകർക്ക് മുന്നിൽ എത്തിയിരിക്കുകയാണ് പ്രിയ വാര്യർ. ക്യാപസ് പ്രണയ കഥ പറയുന്ന ചിത്രത്തിലെ ചുംബന രംഗം ഇതിനോടോടകം ചർച്ചയായിട്ടുണ്ട്.

ഇപ്പോഴിതാ ഇതേപറ്റി സംസാരിച്ചിരിക്കുകയാണ് പ്രിയ വാര്യർ. 'ചുംബന രംഗം മലയാള സിനിമാ രംഗത്ത് മാത്രമേ ഒരു സംസാര വിഷയം ആവുന്നുള്ളൂ. ഹോളിവുഡിലും ബോളിവുഡിലും അത് വർഷങ്ങളായി നടക്കുന്നുണ്ട്. ഇവിടെ അത് നടക്കുമ്പോൾ മാത്രം അത് ഭയങ്കര സംസാര വിഷയം ആണ്. നമ്മൾ ഹാപ്പി സീനുകൾ ചെയ്യുന്നുണ്ട്, ഇമോഷണൽ സീനുകൾ ചെയ്യുന്നുണ്ട്, ഫൈറ്റ് സീനുകൾ ചെയ്യുന്നുണ്ട്. ലിപ് ലോക്ക്, ഇന്റിമേറ്റ് സീനുകളെ പറ്റി എടുത്ത് സംസാരിക്കേണ്ട ആവശ്യമില്ല'

അത് സിനിമയുടെ ഭാഗമാണ്. നമ്മൾ എല്ലാ രീതിയിലുമുള്ള ഇമോഷൻസിലൂടെ കടന്ന് പോവുമ്പോൾ ഏതൊരു മനുഷ്യനും കടന്ന് പോവുന്ന ഇമോഷനാണ് ഇതും. നമ്മളത് നോർമലൈസ് ചെയ്യേണ്ട സമയം കഴിഞ്ഞിരിക്കുന്നു. ഇവല്യൂഷൻ എന്നത് സംഭവിക്കണമല്ലോ. പ്രോഗസ് സംഭവിക്കണം. ഒരടി മുന്നോട്ട് വെച്ച് പത്തടി ബാക്കിലോട്ട് വെച്ചിട്ട് കാര്യമില്ല. നമ്മൾ അതിനെ പറ്റി എടുത്ത് സംസാരിക്കാതിരുന്നാൽ എല്ലാം നോർമലൈസ് ആവുമെന്നും പ്രിയ പറഞ്ഞു.

സൈബർ ആക്രമണങ്ങൾ തന്നെ ശക്തയാക്കിയിട്ടുണ്ടെന്നും പ്രിയ വാര്യർ വ്യക്തമാക്കി. സൈബർ ആക്രണണങ്ങൾ അഭിമുഖീകരിച്ച്, പ്രോസസ് ചെയ്ത് അടുത്തത് എന്തെന്ന് മനസ്സിലാക്കി അടുത്തതെന്തെന്ന് ആലോചിക്കണം.
അതിനെ ഒരു പോസിറ്റീവ് രീതിയിലേക്ക് ചാനൽ ചെയ്യാൻ ഞാൻ പഠിച്ചു. അത് വളരെ പ്രധാനപ്പെട്ട ഫാക്ടർ ആണ്. സോഷ്യൽ മീഡിയ മോശം പ്ലാറ്റ്ഫോം അല്ലെ അത് ഉപയോഗിക്കുന്നവരുടെ നെഗറ്റിവിറ്റി ആണ്. അതിനെ അവഗണിച്ച് നല്ല വശത്തെ കാണേണ്ടതുണ്ടെന്നും പ്രിയ വാര്യർ.

രഞ്ജിത്ത് ശങ്കർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സർജാനോ ഖാലിദ് ആണ് നായകൻ. പ്രിയ വാര്യർ മലാള സിനിമയിലെ യുവനിരയിൽ നിന്നും ഉയർന്ന് വന്ന ആദ്യ പാൻ ഇന്ത്യൻ താരമാണെന്ന് നേരത്തെ രഞ്ജിത്ത് ശങ്കർ പറഞ്ഞിരുന്നു. പ്രിയക്ക് മുമ്പോ ശേഷമോ അത്തരം ഒരു സെൻസേഷൻ വന്നിട്ടില്ലെന്നും സംവിധായകൻ ചൂണ്ടിക്കാട്ടി.
-
'അത്ഭുതകരമയ സ്ക്രിപ്റ്റ് കണ്ടിട്ടുള്ളത് രണ്ട് സ്ഥലങ്ങളിൽ, പപ്പേട്ടൻ തന്നെയായിരുന്നു ആ ഗന്ധർവൻ'; ഗണേഷ് കുമാർ
-
അക്രമി സംഘം വാഹനത്തില്‍ പിന്നാലെ കൂടി; ചതിക്കപ്പെട്ട അനുഭവം പങ്കുവച്ച് സൗഭാഗ്യയും ഭര്‍ത്താവും
-
'മംമ്ത ബുദ്ധിക്ക് കളിച്ചു, ഒരു സെക്കൻഡ് മാറിയിരുന്നേൽ കാണാരുന്നു'; മമ്തയ്ക്ക് മാല കെട്ടി കൊടുക്കാൻ പോയ ബോച്ചെ!