പ്രിയ പ്രകാശ് വാര്യര്‍ക്ക് പറ്റിയ അക്കിടി! വീണ്ടും ഇന്റര്‍നെറ്റില്‍ പ്രിയയുടെ ഫോട്ടോ വൈറല്‍!
ഇന്റര്‍നെറ്റിലൂടെ അതിവേഗം വൈറലായി മാറിയ നടിയാണ് പ്രിയ പ്രകാശ് വാര്യര്‍. ഒരു അഡാറ് ലവിലെ പാട്ട് ഹിറ്റായതോടെ ഇന്‍സ്റ്റാഗ്രാമില്‍ നടയെ ഫോളോ ചെയ്യുന്നവരുടെ എണ്ണം റെക്കോര്‍ഡ് കണക്കിനായിരുന്നു. ഇന്ന് ബോളിവുഡ് ലെവലിലെത്തിയിരിക്കുന്ന പ്രിയയെ കുറിച്ചുള്ള ഓരോ കാര്യങ്ങലും വാര്‍ത്തകളില്‍ നിറയാറുണ്ട്. ഇപ്പോഴിതാ ചെറിയൊരു പിഴവ് വരുത്തിയതിന്റെ പേരിലാണ് പ്രിയ വാര്‍ത്തകളില്‍ നിറഞ്ഞിരിക്കുന്നത്.
ഇന്‍സ്റ്റാഗ്രാമില്‍ ഫോളോവേഴ്‌സ് കൂടിയതോടെ പല പ്രമുഖ ബ്രാന്‍ഡുകളുടെ പരസ്യചിത്രങ്ങളിലേക്കും പ്രിയയെ തേടി അവസരമെത്തിയിരുന്നു. അടുത്തിടെ ഒരു പെര്‍ഫ്യൂമിന്റെ പരസ്യത്തിലും പ്രിയ അഭിനയിച്ചിരുന്നു. ഈ ചിത്രങ്ങള്‍ പങ്കുവെച്ചതിനൊപ്പം പ്രിയ എഴുതിയ ചില വാക്കുകളാണ് തെറ്റായി പോയിരിക്കുന്നത്. പ്രിയ ഒരു വാക്ക് കോപ്പി പേസ്റ്റ് നടത്തിയതാണെങ്കിലും തെറ്റ് ചൂണ്ടി കാണിച്ച് ആരാധകര്‍ എത്തിയിരിക്കുകയാണ്.

ഒരുപാട് ആളുകള്‍ ഇതേ കാര്യം ചൂണ്ടി കാണിച്ചതോടെ ആ ക്യാപ്ഷന്‍ പ്രിയ ഒഴിവാക്കിയിരുന്നു. എന്നാല്‍ പലരും സ്‌ക്രീന്‍ ഷോട്ട് എടുത്ത് പ്രചരിപ്പിച്ചിരുന്നു. ഇതെല്ലാം പ്രിയയ്‌ക്കെതിരെയുള്ള ട്രോളുമായി വന്നിരിക്കുകയാണ്. പലരും നടിയെ ഇന്‍സ്റ്റാഗ്രാമില്‍ നിന്നും അണ്‍ഫോളോ ചെയ്യാനും തുടങ്ങി. നേരത്തെ ബോളിവുഡ് സുന്ദരി ദിഷ പാട്ടാനിയ്ക്കും ഇതേ അനുഭവം ഉണ്ടായിരുന്നു.
ഒരിക്കല്‍ പ്രേക്ഷകര്‍ ഉയരങ്ങളിലേക്ക് കൈപിടിച്ച് ഉയര്‍ത്തിയ നടിയെ അവര്‍ തന്നെ ഇല്ലാത്താക്കുന്ന അവസ്ഥയാണ് പ്രിയയുടെ കാര്യത്തിൽ ഇപ്പോള്‍ സംഭവിക്കുന്നത്. നിലവില്‍ പ്രിയയ്ക്ക് മലയാളത്തില്‍ നിന്നും നല്ല അവസരങ്ങള്‍ ലഭിക്കുന്നില്ല. പ്രിയയുടെ സിനിമയാണെന്ന പേരില്‍ തേടി പിടിച്ച് ഡിസ്‌ലൈക്കും ഡീഗ്രേഡിംഗും നടക്കുന്നു. ഇങ്ങനെത്തെ സ്ഥിതിയാണെങ്കില്‍ നടിയുടെ കരിയര്‍ തന്നെ അവസാനിക്കാന്‍ മറ്റൊരു കാരണവും വേണ്ടി വരില്ല.


Click it and Unblock the Notifications











