അന്ന് എല്ലാം ഒരുമിച്ച് നേരിട്ടവർ, പക്ഷെ ഇന്ന്...; റോഷനും പ്രിയക്കുമിടയിൽ സംഭവിച്ചത്; വീണ്ടും ചർച്ചയായി സൗഹൃദം
സോഷ്യൽ മീഡിയ അടക്കി വാഴുകയാണ് നടി പ്രിയ വാര്യർ. പുതിയ ചിത്രം ഗുഡ് ബാഡ് അഗ്ലിയിലെ പ്രിയയുടെ ഡാൻസ് രംഗം വെെറലായി. നടി സിമ്രാൻ വർഷങ്ങൾക്ക് മുമ്പ് ചെയ്ത തൊട്ട് തൊട്ട് പേസും സുൽത്താന എന്ന ഡാൻസ് നമ്പറിന്റെ റീക്രിയേഷനാണ് പ്രിയ ചെയ്തത്. ഐക്കോണിക്കായി മാറിയ ഈ ഡാൻസ് നമ്പർ വീണ്ടും പ്രിയയിലൂടെ എത്തിയപ്പോൾ പ്രേക്ഷകർ ഒന്നടങ്കം സ്വീകരിച്ചു. പ്രിയയുടെ ചുവടുകളും ഭാവങ്ങളും ഭംഗിയുമെല്ലാം സോഷ്യൽ മീഡിയയിൽ സജീവ ചർച്ചയാണ്. വളരെ കുറച്ച് സ്ക്രീൻ സ്പേസേ നടിക്ക് ഗുഡ് ബാഡ് അഗ്ലിയിൽ ഉള്ളൂ.
എന്നാൽ സിനിമ കണ്ടവരെല്ലാം ശ്രദ്ധിച്ചത് പ്രിയയെയാണ്. വെെറൽ താരം എന്ന പ്രയോഗത്തിന് എന്ത് കൊണ്ടും അർഹയാണ് പ്രിയ. ആദ്യ സിനിമ ഒരു അഡാർ ലൗവിലെ കണ്ണിറുക്കൽ രംഗത്തിലൂടെ വൻ തരംഗം സൃഷ്ടിച്ചയാളാണ് പ്രിയ. വർഷങ്ങൾക്കിപ്പുറം ഡാൻസ് നമ്പറിലൂടെ വീണ്ടും വെെറൽ. കരിയറിൽ പ്രിയക്ക് വഴിത്തിരിവാകും ഗുഡ് ബാഡ് അഗ്ലിയെന്ന് അഭിപ്രായമുണ്ട്.

2019 ലാണ് ഒരു അഡാർ ലൗ റിലീസ് ചെയ്യുന്നത്. റിലീസിന് മുമ്പേ പ്രിയ വെെറലായി. ഗാനരംഗത്തിലെ കണ്ണിറുക്കലായിരുന്നു ഇതിന് കാരണം. നായകനായ റോഷൻ അബ്ദുൾ റഹൂഫും പ്രിയയും അന്ന് നിരവധി ഇവന്റുകളിൽ ഒരുമിച്ചെത്തി. അടുത്ത സുഹൃത്തുക്കളായിരുന്നു അക്കാലത്ത് ഇവർ. എന്നാൽ ഒരു ഘട്ടത്തിൽ പ്രിയയും റോഷനും തമ്മിലുള്ള സൗഹൃദം അവസാനിച്ചു. എന്താണിവർക്കിടയിൽ സംഭവിച്ചതെന്ന ചോദ്യം ആരാധകർക്കുണ്ട്.
സോഷ്യൽ മീഡിയയിൽ ഇരുവരും പരസ്പരം ഫോളോ ചെയ്യുന്നില്ല. റെഡിറ്റിൽ ഒരാൾ കമന്റ് ചെയ്തത് പ്രകാരം മുമ്പ് റോഷൻ എന്ന പേരിൽ ഇൻസ്റ്റഗ്രാമിൽ ഹെെലെെറ്റ് ഫോട്ടോകൾ പ്രിയ പങ്കുവെച്ചിരുന്നു. എന്നാൽ ഈ ഹെെലെെറ്റ് പിന്നീട് നീക്കി. റോഷനും താനും പ്രണയത്തിലാണോ എന്ന ചോദ്യത്തിന് അക്കാലത്ത് ഒരു അഭിമുഖത്തിലും പ്രിയ വാര്യർ വ്യക്തത വരുത്തിയിരുന്നില്ല. ഗോസിപ്പുകൾ ഇരുവരും കാര്യമാക്കിയതുമില്ല. അന്ന് ആഘോഷിക്കപ്പെട്ടത് പോലെ തന്നെ ഇരുവർക്കും നേരെ കടുത്ത ട്രോളുകളും വന്നിരുന്നു. ആ പ്രതിസന്ധി ഘട്ടവും ഇവർ ഒരുമിച്ച് നേരിട്ടു. അഡാർ ലൗവിൽ ഒപ്പം അഭിനയിച്ച നൂറിൻ ഷെരീഫുമായി പ്രിയ വാര്യർക്ക് ഇപ്പോൾ സൗഹൃദമുണ്ട്.

അടുത്തിടെ നൂറിന്റെ പിറന്നാൾ ആഘോഷത്തിന് പ്രിയ വാര്യർ എത്തി. നേരത്തെ ഇവർ തമ്മിൽ അകൽച്ചയുണ്ടായിരുന്നു. അഡാർ ലൗവിൽ ആദ്യം നായിക നൂറിനായിരുന്നു. എന്നാൽ റിലീസിന് മുമ്പ് പ്രിയ വെെറലായതോടെ സിനിമയിൽ ചില മാറ്റങ്ങൾ വരുത്തി. പ്രിയയുടെ കഥാപാത്രത്തിന് പ്രാധാന്യം കൂടി. നൂറിന്റെ കഥാപാത്രത്തിന് പ്രാധാന്യം കുറഞ്ഞു. ഇത് ഇവർക്കിടയിലെ അകൽച്ചയ്ക്ക് കാരണമായെന്ന് അക്കാലത്ത് സംസാരമുണ്ടായിരുന്നു.
പ്രിയയുമായുള്ള അകൽച്ച ഒരു അഭിമുഖത്തിൽ നൂറിൻ പ്രകടിപ്പിക്കുകയും ചെയ്തു. എന്നാൽ ഇന്ന് ഈ പ്രശ്നങ്ങളെല്ലാം അവസാനിച്ചു. അതേസമയം പ്രിയ വാര്യരും റോഷനും ഇന്നും സുഹൃത്തുക്കളാണോ എന്ന് വ്യക്തമല്ല. കഴിഞ്ഞ ദിവസം പ്രിയ പങ്കുവെച്ച ഒരു സ്റ്റോറിയിൽ റോഷൻ, സാനിയ അയ്യപ്പൻ, സർജാനോ ഖാലിദ് തുടങ്ങിയ താരങ്ങളുണ്ടായിരുന്നു. മലയാളത്തിൽ പ്രിയ വാര്യർക്ക് ഇതുവരെ ഹിറ്റ് സിനിമ ലഭിച്ചിട്ടില്ല. മികച്ച അവസരത്തിനായി കാത്തിരിക്കുകയാണ് നടി.


Click it and Unblock the Notifications











