For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പുരോ​ഗമന ചിന്താ​ഗതിക്കാരനായിരുന്നു; മുൻ കാമുകനെക്കുറിച്ച് സംസാരിച്ച് പ്രിയ വാര്യർ

  |

  മലയാള സിനിമയിൽ ഇന്ന് യുവനിരയിലെ ശ്രദ്ധേയ നടിയാണ് പ്രിയ വാര്യർ. അഡാർ ലൗ എന്ന സിനിമയിലൂടെ തരം​ഗം സൃഷ്ടിച്ച പ്രിയ വാര്യർ ദേശീയ തലത്തിൽ ശ്രദ്ധിക്കപ്പെട്ട താരമാണ്. ​അതേസമയം കരിയറിൽ പെട്ടെന്നുണ്ടായ ഉയർച്ച പോലെ തന്നെ താഴ്ചയും പ്രിയക്ക് നേരിടേണ്ടി വന്നു. സോഷ്യൽ മീഡിയയിൽ നിരന്തരം ട്രോളുകൾക്കും പ്രിയ ഇരയായി.

  എന്നാൽ ഇവയൊന്നും പ്രിയയെ ബാധിച്ചില്ല. മികച്ച സിനിമകൾക്കായി കാത്തിരുന്ന പ്രിയ നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷം ഫോർ ഇയേർസ് എന്ന സിനിമയിലൂടെ തിരിച്ചെത്തിയിരിക്കുകയാണ്. സർജാനോ ഖാലിദ് ആണ് സിനിമയിലെ നായകൻ. രഞ്ജിത്ത് ശങ്കർ ആണ് സിനിമ സംവിധാനം ചെയ്തത്.

  Also Read: അഭിനയിക്കുന്നതിന് മുമ്പ് മിണ്ടാതിരിക്കെന്ന് പാർവതി പറഞ്ഞു; അതിൽ ഞങ്ങൾ വ്യത്യസ്തരാണെന്ന് നിത്യ മേനോൻ

  ഇപ്പോഴിതാ തന്റെ മുൻകാമുകനെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് പ്രിയ വാര്യർ. ഫോർ ഇയേർസ് മൂവിയിലെ വിശാൽ എന്ന കഥാപാത്രത്തിന് പ്രിയയുടെ മുൻ കാമുകനുമായി എന്തെങ്കിലും സാമ്യം ഉണ്ടോ എന്ന ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു പ്രിയ.

  വിശാലുമായി യാതൊരു സാമ്യവും തോന്നുന്നില്ല. എന്റെ മുൻ കാമുകൻ ഇപ്പോഴും സുഹൃത്താണ്. എനിക്ക് അങ്ങനെ ടോക്സിക്കായി ഒന്നുമില്ലായിരുന്നു. വളരെ അധികം ഓപ്പൺ മൈൻഡും പു​രോ​ഗമന ചിന്താ​ഗതിക്കാരനുമായിരുന്നു എന്നും പ്രിയ വാര്യർ പറഞ്ഞു. ബിഹൈന്റ് വുഡ്സിനോടാണ് പ്രതികരണം.

  സിനിമയുടെ പ്രൊമോഷൻ പരിപാടികളിൽ പങ്കെടുത്ത് വരികയാണ് പ്രിയ വാര്യർ. ആദ്യ സിനിമ ചെയ്ത് മലയാളത്തിൽ നാല് വർഷത്തെ ഇടവേള ആണ് പ്രിയക്ക് വന്നത്. ഇതിനിടെ ചില മറുഭാഷാ സിനിമകളിലും അഭിനയിച്ചിരുന്നു. മലയാളത്തിൽ നല്ല ഒരു സിനിമയ്ക്ക് വേണ്ടി കാത്തിരിക്കുകയായിരുന്നു താനെന്നാണ് പ്രിയ പറയുന്നത്.

  തനിക്ക് നേര വരുന്ന സൈബർ ആക്രമണങ്ങളെക്കുറിച്ചും പ്രിയ നേരത്തെ സംസാരിച്ചിരുന്നു. മോശം കമന്റകുകൾ ആദ്യം വേദനിപ്പിക്കുമായിരുന്നു. പിന്നീട് അത് അവ​ഗണിച്ചു. തന്നെയോ കുടുംബത്തെയോ ഇത്തരം സൈബർ ആക്രണമങ്ങൾ ബാധിക്കാറില്ലെന്നും പ്രിയ വാര്യർ പറഞ്ഞു.

  Also Read: 'ഫേമസ് റിവ്യൂവേഴ്സ് പോലും അത് പറഞ്ഞില്ലെന്നത് അതിശയിപ്പിച്ചു, ദ‍ൃശ്യം രണ്ട് കുടുംബങ്ങളുടെ കഥയാണ്'; ജീത്തു

  ഇക്കഴിഞ്ഞ വർഷങ്ങൾക്കുള്ളിൽ തനിക്ക് അഭിനേത്രിയെന്ന നിലയിൽ ഒരുപാട് മാറ്റം വന്നിട്ടുണ്ടെന്നും അത് തെളിയിക്കാൻ അവസരം ലഭിക്കേണ്ടതുണ്ടെന്നും പ്രിയ വാര്യർ പറഞ്ഞു. അഭിനയത്തെക്കുറിച്ച് ഒന്നുമറിയാതെ ആണ് സിനിമയിൽ വന്നത്. കണ്ണിറുക്കൽ രം​ഗം തര​ഗംമായതും പിന്നീട് വന്ന സെെബർ ആക്രമണവും മനസ്സിലാക്കാനുള്ള സമയം കിട്ടിയില്ല. ഇപ്പോൾ തന്നോട് പ്രേക്ഷകർക്കുള്ള മനോഭാവത്തിൽ മാറ്റം വന്നതായി തോന്നുന്നെന്നും പ്രിയ വാര്യർ പറഞ്ഞു.

  വൈറലാവുന്ന സമയത്ത് 18 വയസ്സേ ഉള്ളൂ. ജീവിതം തുടങ്ങുന്നേ ഉള്ളൂ. എല്ലാ ദിവസും ഓരോ ബഹളം ആയിരുന്നു. അഭിനയിക്കാൻ പറ്റുമോ എന്ന ഭയം ഉണ്ടായിരുന്നു. ഇന്ന് ട്രോൾ ചെയ്യുന്നവർ നാളെ മാറ്റിപ്പറയും. എന്റെ ലക്ഷ്യം നല്ലൊരു നടി ആവുക എന്നതാണ്. അതിൽ മാത്രമേ ശ്രദ്ധ നൽകുന്നുള്ളൂ എന്നും പ്രിയ വ്യക്തമാക്കി.

  ഫോർ ഇയേർസിന് പുറമെ ലൈവ് ആണ് പ്രിയയുടെ ഒടുവിൽ പ്രഖ്യാപിച്ച സിനിമ. മംമ്ത മോഹൻദാസും സൗബിനുമാണ് സിനിമയിലെ മറ്റ് അഭിനേതാക്കൾ. ഒരുത്തീക്ക് ശേഷം വികെപി ഒരുക്കുന്ന സിനിമ കൂടിയാണിത്. ഇടവേളയ്ക്ക് ശേഷം മലയാളത്തിൽ സജീവമാവാൻ പോവുകയാണ് പ്രിയ.

  Read more about: priya varrier
  English summary
  Priya Varrier Open Up About Her Ex Lover; Says They Are Still Friends
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X