ആ സംഭവത്തിന് ശേഷം പിന്നെ മദ്യപിച്ചിട്ടില്ല; അതോടെ മതിയായി; പ്രിയ വാര്യർ പറയുന്നു

മലയാള സിനിമയിൽ യുവനിരയിൽ ശ്രദ്ധേയ താരമായിരിക്കുകയാണ് പ്രിയ വാര്യർ. നാല് വർഷത്തിന് ശേഷം ഫോർ ഇയേർസ് എന്ന സിനിമയിലൂടെ മലയാളി പ്രേക്ഷകർക്ക് മുന്നിലെത്തിയ പ്രിയക്കും സിനിമയ്ക്കും മികച്ച പ്രേക്ഷക പ്രതികരണം ആണ് ലഭിച്ച് കൊണ്ടിരിക്കുന്നത്. ആദ്യ സിനിമയായ അഡാർ ലവിന് ശേഷം ഇന്ത്യയൊന്നാകെ തരം​ഗം സൃഷ്ടിച്ച പ്രിയക്ക് പക്ഷെ കരിയറിൽ ഉയർച്ച പോലെ തന്നെ വീഴ്ചയും സംഭവിച്ചിരുന്നു.

മലയാളത്തിൽ നല്ല ഒരു സിനിമയ്ക്കായി കാത്തിരിക്കുകയായിരുന്നു പ്രിയ

വ്യാപക സൈബർ അധിക്ഷേപങ്ങൾക്ക് വിധേയയായ പ്രിയയെ ആദ്യ സിനിമയ്ക്ക് ശേഷം മലയാള സിനിമയിൽ കാണാതെയായി. ഇതിനിടെ തെലുങ്ക്, ഹിന്ദി സിനിമകളിൽ അഭിനയിക്കുകയും ചെയ്തു. മലയാളത്തിൽ നല്ല ഒരു സിനിമയ്ക്കായി കാത്തിരിക്കുകയായിരുന്നു പ്രിയ. ഫോർ ഇയേർസ് എന്ന സിനിമയിലൂടെ തന്റെ അഭിനയ മികവിനെ പ്രേക്ഷകർക്ക് കാണിച്ച് കൊടുക്കാനും പ്രിയക്ക് സാധിച്ചു.

 പ്രിയ മദ്യപിക്കുന്ന വീഡിയോ ആയിരുന്നു ഇത്

സോഷ്യൽ മീഡിയയിലും സജീവ സാന്നിധ്യം ആണ് പ്രിയ വാര്യർ. മുമ്പൊരിക്കൽ പ്രിയയുടെ സുഹൃത്ത് പുറത്ത് വിട്ട യൂട്യൂബ് വീഡിയോ വൈറലായിരുന്നു. പ്രിയ മദ്യപിക്കുന്ന വീഡിയോ ആയിരുന്നു ഇത്. സുഹൃത്തുക്കളോടൊപ്പം അടിച്ച് പൊളിക്കുന്ന പ്രിയയെയാണ് ഈ വീഡിയോയിൽ കാണാനായത്. പിന്നാലെ പ്രിയക്കെതിരെ വ്യാപക സൈബർ ആക്രമണങ്ങളും വന്നു.

 വ്യക്തിപരമായി എന്നെ പറ്റി ഒന്നും അറിയാൻ പറ്റില്ല

'വീഡിയോ പുറത്തിറങ്ങിയ ശേഷം അത്തരം ഒരു വീഡിയോ പുറത്ത് വിടണമായിരുന്നോ എന്ന് ചിന്തിച്ചിരുന്നു. എന്നോട് ചോദിച്ചിട്ടാണ് സുഹൃത്തുക്കൾ വീഡിയോ ഇട്ടത്. ആ വീഡിയോയിൽ ഞാൻ വളരെ കാൻഡിഡ് ആയിരുന്നു. എന്റെ ഇൻസ്റ്റ​ഗ്രാമിൽ കണ്ടന്റ് അല്ലാതെ വ്യക്തിപരമായി എന്നെ പറ്റി ഒന്നും അറിയാൻ പറ്റില്ല. ഞാനങ്ങനെയാണ്'

'സ്വകാര്യ ജീവിതം ഞാൻ മാറ്റി നിർത്തുന്നതാണ്. ആ വീഡിയോ എന്റെ പ്രായത്തിലുള്ള പെൺകുട്ടികൾക്ക് റിലേറ്റ് ചെയ്യാൻ പറ്റും. ആദ്യമായും അവസാനമായും മദ്യപിച്ചത് അന്നാണ്. എനിക്ക് ട്രെെ ചെയ്യണമായിരുന്നു.
അതിന് മുമ്പ് മദ്യം കഴിച്ചിട്ടില്ലായിരുന്നു. ഞാൻ എന്റെ മാതാപിതാക്കളോട് പറഞ്ഞിട്ടാണ് പോയതും. ആ വീഡിയോയ്ക്ക് ശേഷം ഞാൻ അൽക്കഹോൾ തൊട്ടിട്ടില്ല. മതിയായി'

 എപ്പോഴും ആൾക്കാരെന്ത് പറയും എന്ന് പേടിച്ച് ജീവിക്കാൻ പറ്റില്ല

'വീഡിയോ പോസ്റ്റ് ചെയ്തത് ശരൺ ആണ്. ശരണിന്റെ കണ്ടന്റ് കാണുന്നവർക്ക് അതിന്റെ രീതി എന്താണെന്ന് നന്നായിട്ട് അറിയാം. എന്ത് ചെയ്താലും ആൾക്കാർ എന്ത് പറയും എന്ന് ചിന്തിച്ച് ജീവിക്കാൻ പറ്റില്ല. ഞാൻ ചെറുപ്പമാണ്. എപ്പോഴും ആൾക്കാരെന്ത് പറയും എന്ന് പേടിച്ച് ജീവിക്കാൻ പറ്റില്ല. എന്റെ സന്തോഷത്തിനാണ് ഞാൻ പ്രാധാന്യം നൽകുന്നത്,' പ്രിയ വാര്യർ പറഞ്ഞു.

നല്ല നടിയായി അറിയപ്പെടണമെന്നതാണ് ചെറുപ്പം മുതലുള്ള ആ​ഗ്രഹം. ചെറുപ്പം മുതലേ തന്റേതായ സ്വപ്ന ലോകത്ത് ജീവിക്കുന്ന ആളാണെന്നും പ്രിയ വാര്യർ വ്യക്തമാക്കി.

മലയാള സിനിമയിൽ വീണ്ടും സജീവമാവുകയാണ് പ്രിയ വാര്യർ

സോഷ്യൽ മീഡിയ ട്രോളുകൾ ആദ്യമാെക്കെ ബാധിക്കുമായിരുന്നു. പിന്നീട് അത് ​ഗൗനിച്ചില്ലെന്നും പ്രിയ വ്യക്തമാക്കി. ഇടവേളയ്ക്ക് ശേഷം മലയാള സിനിമയിൽ വീണ്ടും സജീവമാവുകയാണ് പ്രിയ വാര്യർ. ലൈവ് ആണ് അടുത്തിടെ പ്രഖ്യാപിക്കപ്പെട്ട പ്രിയയുടെ സിനിമ. ചിത്രത്തിൽ മംമ്ത, മോഹൻദാസ്, സൗബിൻ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു, വികെപി ആണ് സിനിമ സംവിധാനം ചെയ്യുന്നത്.

Read more about: priya varrier
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X