ഞങ്ങൾ സൗഹൃദത്തിലായിരുന്നില്ല, ചുറ്റുമുള്ളവർ കാരണമായിരിക്കാം; സാനിയയെക്കുറിച്ച് പ്രിയ വാര്യർ

​ഗുഡ് ബാഡ് അ​ഗ്ലി എന്ന അജിത്ത് ചിത്രത്തിൽ അജിത്ത് കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ജനശ്രദ്ധ ലഭിച്ചത് നടി പ്രിയ വാര്യർക്കാണ്. തൊട്ട് തൊട്ട് പേസും സുൽത്താന എന്ന ഡാൻസ് നമ്പറാണ് ഇതിന് കാരണം. നടി സിമ്രാന്റെ ഐക്കോണിക് ഡാൻസ് നമ്പറാണ് പ്രിയ റീക്രിയേറ്റ് ചെയ്തത്. തമിഴ് പ്രേക്ഷകർ പ്രിയയെ ഏറ്റെടുത്തു. ​ഗുഡ് ബാഡ് അ​ഗ്ലി റിലീസിന് ശേഷം സോഷ്യൽ മീഡിയ ഒന്നടങ്കം പ്രിയ വാര്യരുടെ റീലുകളായിരുന്നു. മലയാളത്തിൽ നിന്ന് നല്ല അവസരങ്ങൾ ലഭിക്കാത്തതിന്റെ നിരാശ പ്രിയക്കുണ്ട്. നടിയുടെ ഒരു മലയാള സിനിമയും ഇതുവരെ സൂപ്പർഹിറ്റായിട്ടില്ല.

തന്നിലെ അഭിനേത്രിയെ പുറത്തെടുക്കാൻ പറ്റുന്ന റോളുകളിലേക്ക് പരി​ഗണിക്കുന്നു പോലുമില്ലെന്നാണ് പ്രിയ പറയുന്നത്. ധന്യ വർമയുമായുള്ള അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നടി. സോഷ്യൽ മീഡിയയിലെ ​​​ഹേറ്റ് തന്റെ കരിയറിനെ ബാധിച്ചിട്ടുണ്ടെന്നും പ്രിയ വാര്യർ പറയുന്നു. എന്തുകൊണ്ടാണെന്നറിയില്ല. പ്രിയ വേണ്ട എന്നാണ് ആദ്യമേ ഒരു പ്രൊപ്പോസൽ വെച്ച് കഴിഞ്ഞാൽ പറയുന്നത്. എന്തുകൊണ്ടാണെന്ന് അറിയില്ല. കണ്ണിറുക്കൽ വെെറലായ സമയത്ത് തനിക്ക് നേരെ വന്ന ഹേറ്റ് ആയിരിക്കാം ഇതിന് കാരണമെന്നും പ്രിയ പറയുന്നു.

Priya Varrier About Saniya Iyappan

പെർഫോം ചെയ്യാൻ സ്പേസുള്ള സിനിമയായിരുന്നു ഫോർ ഇയേർസ്. നന്നായി പെർഫോം ചെയ്തിട്ടുണ്ടെന്ന് കരുതുന്നു. അങ്ങനെയായിരുന്നു പ്രതികരണങ്ങൾ. എന്നാൽ തുടർന്നും തനിക്ക് നല്ല അവസരങ്ങൾ വന്നില്ലെന്ന് പ്രിയ വാര്യർ പറയുന്നു. സോഷ്യൽ മീഡിയയിൽ എൻ​ഗേജ്മെന്റ് കുറഞ്ഞിരുന്ന സമയത്തെക്കുറിച്ചും പ്രിയ വാര്യർ സംസാരിച്ചു.

എന്തൊക്കെ അൽ​ഗോരിതമുണ്ടെങ്കിലും കൺസിസ്റ്റന്റ് ആണെങ്കിലും എങ്ങനെയൊക്കെ പോസ്റ്റ് ചെയ്താലും നമ്മൾ റെലവന്റ് അല്ലെങ്കിൽ ഒന്നും നടക്കില്ല. കഴിഞ്ഞ കുറച്ചാഴ്ചകൾ കൊണ്ട് എന്റെ ഇൻസ്റ്റ​ഗ്രാം പേജിൽ എൻ​ഗേജ്മെന്റ് എങ്ങനെ മാറുന്നെന്ന് എനിക്കറിയാം. ​ഗുഡ് ബാഡ് അ​ഗ്ലി കാരണമാണത്. നമ്മൾ റെലവന്റ് ആയി ഒന്നും ചെയ്യുന്നില്ലെങ്കിൽ ആളുകൾക്ക് താൽപര്യമില്ലെന്നാണ് തോന്നുന്നത്. ഔട്ട് ഓഫ് സെെറ്റ് ഔട്ട് ഓഫ് സെെറ്റ് എന്ന പ്രശ്നമാണ് ഇൻസ്റ്റ​ഗ്രാമിലും. എത്രയെന്ന് വെച്ചാണ് അവർ ഫോട്ടോഷൂട്ടും റീലും കണ്ട് കൊണ്ടിരിക്കുക. ചെയ്ത കാര്യങ്ങൾ തന്നെ പിന്നെയും ചെയ്ത് കൊണ്ടിരിക്കാൻ ഞങ്ങൾക്കും താൽപര്യമില്ല. റെലവന്റ്സ് ഉണ്ടെങ്കിൽ എൻ​ഗേജ്മെന്റ് ഉണ്ട്.

Priya Varrier About Saniya Iyappan

നടി സാനിയ അയപ്പനുമായി സൗഹൃദത്തിലാണോ എന്ന ചോദ്യത്തിനും പ്രിയ വാര്യർ മറുപടി നൽകി. ഞങ്ങൾ സംസാരിച്ച് തു‌ടങ്ങിയിട്ടുണ്ട്. ഇത്രയും കാലം ഞങ്ങളങ്ങനെ കമ്പനിയുള്ള ആൾക്കാരായിരുന്നില്ല. പല കാരണങ്ങളാലാണത്. ഞങ്ങൾക്ക് ചുറ്റുമുള്ളവർക്ക് അത് സംഭവിക്കരുതെന്ന് ഉണ്ടായിരിക്കാം. എന്നാൽ ഇപ്പോൾ സംസാരിക്കാറുണ്ടെന്നും പ്രിയ വാര്യർ വ്യക്തമാക്കി. നേരത്തെ സാനിയ അയ്യപ്പനും മലയാളത്തിൽ നിന്ന് തനിക്ക് അവസരങ്ങൾ കുറഞ്ഞതിനെക്കുറിച്ച് സംസാരിച്ചിരുന്നു.

കരിയറിൽ താഴ്ച വന്നപ്പോൾ ആരൊക്കെ നമ്മുടെ കൂടെയുണ്ടാകുമെന്ന് മനസിലാക്കി. അവസരങ്ങൾ ഇല്ലാത്തത് തന്നെ വിഷമിപ്പിച്ചിരുന്നു. ആളുകൾ മനപ്പൂർവം സിനിമയൊന്നുമില്ലേയെന്ന് ചോദിക്കാൻ തുടങ്ങിയെന്നും സാനിയ അയ്യപ്പൻ തുറന്ന് പറഞ്ഞു. എമ്പുരാനാണ് സാനിയയുടെ ഒടുവിൽ പുറത്തിറങ്ങിയ മലയാള സിനിമ. ഏറെക്കാലത്തിന് ശേഷം സാനിയ അഭിനയിച്ച മലയാള സിനിമയാണിത്. ചിത്രത്തിൽ വളരെ ചെറിയ റോളായിരുന്നു സാനിയക്ക്. അതേസമയം സോഷ്യൽ മീഡിയയിൽ സാനിയയും പ്രിയ വാര്യരും എപ്പോഴും ശ്രദ്ധ നേടാറുണ്ട്.

More from Filmibeat

Read more about: priya varrier saniya iyappan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X