അച്ഛനും അമ്മയ്ക്കും ഇപ്പോഴും അത്ഭുതമാണ്! വൈറലായ ഗാനത്തെക്കുറിച്ച് പ്രിയ പ്രകാശ് വാര്യര്‍!
ഒരു അഡാര്‍ ലവ് എന്ന സിനിമയിലൂടെയാണ് പ്രിയ പ്രകാശ് വാര്യര്‍ എന്ന താരം വെള്ളിത്തിരയിലേക്ക് എത്തിയത്. ആദ്യ സിനിമ റിലീസ് ചെയ്യുന്നതിന് മുന്‍പ് തന്നെ താരമായി മാറുകയായിരുന്നു പ്രിയ പ്രകാശ് വാര്യര്‍. മാണിക്യമലരായ പൂവി എന്ന ഗാനം പുറത്തുവന്നതോടെ താരത്തിന്റെ കരിയര്‍ തന്നെ മാറിമറിയുകയായിരുന്നു. പിന്നീടങ്ങോട്ട് മാധ്യമങ്ങളിലും സിനിമാലോകത്തും സോഷ്യല്‍ മീഡിയയിലുമെല്ലാം നിറഞ്ഞുനിന്നത് പ്രിയയായിരുന്നു. ജൂനിയര്‍ ആര്‍ടിസ്റ്റായി അഭിനയിക്കാനെത്തിയ പ്രിയയുടെ രാശി തെളിയുകയായിരുന്നു പിന്നീട്. പ്രിയയുടെ കഥാപാത്രത്തിന് പ്രാധാന്യം നല്‍കിയായിരുന്നു ചിത്രമെത്തിയത്. ആദ്യ സിനിമ തിയേറ്ററുകളിലേക്കെത്തുന്നതിന് മുന്‍പ് തന്നെ മികച്ച അവസരങ്ങളായിരുന്നു താരത്തിന് ലഭിച്ചത്.
സോഷ്യല്‍ മീഡിയയില്‍ സജീവമായ പ്രിയ പങ്കുവെക്കുന്ന പോസ്റ്റുകളെല്ലാം ക്ഷണനേരം കൊണ്ടാണ് വൈറലായി മാറുന്നത്. മലയാളത്തില്‍ നിന്ന് മാത്രമല്ല ബോളിവുഡിലെ അവസരങ്ങളും പ്രിയയ്ക്ക് ലഭിച്ചിരുന്നു. ബോളിവുഡ് ചിത്രമായ ശ്രീദേവി ബംഗ്ലാവിന്‍രെ ചിത്രീകരണം ഇതിനകം തന്നെ പൂര്‍ത്തിയാക്കിയിട്ടുണ്ട് താരം. അടുത്ത ഹിന്ദി ചിത്രത്തിന്റെ ഷൂട്ടിംഗിനായി ലക്‌നൗവിലേക്ക് പോയിരിക്കുകയാണ് താരമിപ്പോള്‍. ലവ് ഹാക്കേഴ്‌സെന്നാണ് ചിത്രത്തിന് പേര് നല്‍കിയിട്ടുള്ളത്. തന്റെ പാട്ട് വൈറലായി മാറിയതില്‍ മാതാപിതാക്കള്‍ക്ക് ഇന്നും ആശ്ചര്യമാണെന്ന് താരം പറയുന്നു. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു താരം വിശേഷങ്ങള്‍ പങ്കുവെച്ചത്.

മാതാപിതാക്കളുടെ പ്രതികരണത്തെക്കുറിച്ച് താന്‍ ഇന്നും ഓര്‍ക്കുന്നുണ്ട്. പാട്ട് ഇങ്ങനെ വൈറലാവുന്നതിന് പിന്നിലെ കാരണത്തെക്കുറിച്ച് അവര്‍ അന്ന് ചോദിച്ചിരുന്നു, കണ്ണിറുക്കിയുള്ള ആ പാട്ട് കണ്ടപ്പോള്‍ തങ്ങള്‍ക്ക് ഇഷ്ടമായി. എന്നാലിന്ന് വരെയും ആ ഗാനം വൈറലായി മാറിയതിന് പിന്നിലെ കാരണത്തെക്കുറിച്ച് അറിയില്ലെന്നുമായിരുന്നു പ്രിയയുടെ പിതാവ് പറഞ്ഞത്. മലയാളത്തിലൂടെ തുടങ്ങി ബോളിവുഡിലേക്കെത്തിയ താരത്തിന് തെലുങ്ക് സിനിമകളില്‍ അഭിനയിക്കാനുള്ള അവസരവും ലഭിച്ചിട്ടുണ്ട്.


Click it and Unblock the Notifications