twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഒരു ഉമ്മ വെക്കാൻ പോലും അറിയില്ലേ? ലിപ് ലോക്ക് സീനിൽ പ്രിയ വാര്യരും റോഷനും! സോഷ്യൽ മീഡിയയിൽ പൊങ്കാല

    |

    മാണിക്യ മലരായ പൂവി എന്ന് തുടങ്ങുന്ന പാട്ടിലൂടെ ശ്രദ്ധേയരായ താരങ്ങളാണ് പ്രിയ പ്രകാശ് വാര്യരും റോഷന്‍ അബ്ദുള്‍ റൗഫും. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലായിരുന്നു ഒരു അഡാറ് ലവ് എന്ന ചിത്രത്തില്‍ നിന്നും പാട്ട് പുറത്ത് വന്നത്. ഒമര്‍ ലുലുവിന്റെ സംവിധാനത്തിലെത്തുന്ന മൂന്നാമത്തെ ചിത്രമായ ഒരു അഡാറ് ലവ് ലോകം മുഴുവന്‍ അറിയപ്പെട്ടതും ഈ പാട്ട് കാരണമായിരുന്നു.

    പാട്ട് രംഗത്തില്‍ കണ്ണിറുക്കി കാണിച്ച പ്രിയ പ്രകാശ് വാര്യര്‍ ആഗോളതലത്തില്‍ വരെ അറിയപ്പെടുന്ന നിലയിലേക്ക് എത്തിയിരുന്നു. ഇപ്പോഴിതാ അഡാറ് ലവ് റിലീസിനൊരുങ്ങുകയാണ്. നാല് ഭാഷകളിലായി റിലീസിനെത്തിക്കുന്ന സിനിമയില്‍ നിന്നും ഒരു ടീസര്‍ വീണ്ടുമെത്തിയിരിക്കുകയാണ്. പ്രിയയുടെയും റോഷന്റെയും ലിപ് ലോക്ക് രംഗങ്ങളുള്ള ടീസറായിരുന്നു റിലീസ് ചെയ്തത്. ഇതിന് സോഷ്യല്‍ മീഡിയ വഴി പൊങ്കാല കിട്ടി കൊണ്ടിരിക്കുകയാണ്.

     ഒരു അഡാറ് ലവ്

    ഒരു അഡാറ് ലവ്

    ഒരു മലയാള സിനിമ റിലീസിന് മുന്‍പ് ആഗോളതലത്തില്‍ വമ്പന്‍ പ്രധാന്യത്തോടെ അറിയപ്പെടുന്നത് ആദ്യമായിട്ടാണ്. പുതുമുഖങ്ങളെ മുന്‍നിര്‍ത്തി ഒമര്‍ ലുലുവിന്റെ സംവിധാനം ചെയ്യുന്ന ഒരു അഡാറ് ലവ് ആണ് സകല റെക്കോര്‍ഡുകളും തിരുത്തി കുറിച്ചത്. കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു മാണിക്യ മലരായ പൂവി എന്ന പാട്ട് പുറത്ത് വരുന്നതും പ്രിയ പ്രകാശ് വാര്യര്‍ എന്ന പുതുമുഖ നടി ശ്രദ്ധിക്കപ്പെടുന്നതും. പാട്ട് രംഗത്തില്‍ പ്രിയ കണ്ണിറുക്കി കാണിക്കുന്നതായിരുന്നു ശ്രദ്ധേയം. പിന്നാലെ വന്ന ടീസറില്‍ ഒരു ഗണ്‍ കിസും പ്രിയ നടത്തിയിരുന്നു. ഇതെല്ലാം സോഷ്യല്‍ മീഡിയയില്‍ വമ്പന്‍ ഹിറ്റായിരുന്നു.

     പുതിയ ടീസര്‍

    പുതിയ ടീസര്‍

    ഫെബ്രുവരി പതിനാല് വാലന്റ്റൈന്‍സ് ദിനത്തില്‍ ഒരു അഡാറ് ലവ് റിലീസിനെത്തുകയാണ്. മലയാളത്തില്‍ നിര്‍മ്മിച്ച ചിത്രം തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലും റിലീസിനെത്തും. റിലീസിന് മുന്നോടിയായി സിനിമയില്‍ നിന്നും പുതിയൊരു ടീസര്‍ വന്നിരിക്കുകയാണ്. പ്രിയ വാര്യരുടെയും റോഷന്റെയും ലിപ് ലോക്ക് രംഗമടക്കമുള്ള തമിഴ് ടീസറാണ് പുറത്ത് വന്നത്. ഒരു മിനുറ്റ് ദൈര്‍ഘ്യമുള്ള ടീസര്‍ മണിക്കൂറുകള്‍ക്കുള്ളില്‍ തരംഗമായി മാറിയിരുന്നു.

     ഡിസ്‌ലൈക്കും ട്രോളുകളും

    ഡിസ്‌ലൈക്കും ട്രോളുകളും

    മാണിക്യ മലരായ പൂവി ഹിറ്റായെങ്കില്‍ പിന്നീട് സിനിമയില്‍ നിന്നും വന്ന പാട്ടിനും ടീസറുകള്‍ക്കുമെല്ലാം നെഗറ്റീവ് പ്രതികരണമായിരുന്നു ലഭിച്ചത്. പ്രിയ പ്രകാശ് വാര്യര്‍ കാരണമാണെന്ന് ചിലര്‍ ആരോപിച്ചിരുന്നു. ഇപ്പോള്‍ പുറത്ത് വന്ന ടീസറിനും ഇതേ അനുഭവം തന്നെയാണ് ഉണ്ടായിരിക്കുന്നത്. ലൈക്കിനെക്കാള്‍ കൂടുതല്‍ ഡിസ്‌ലൈക്കുകളാണ് ടീസറിന് ലഭിച്ച് കൊണ്ടിരിക്കുന്നത്. യൂട്യൂബില്‍ ട്രെന്‍ഡിംഗില്‍ ഒന്നാം സ്ഥാനത്ത് എത്തിയെങ്കിലും ഡിസ്‌ലൈക്കിലാണ് റെക്കോര്‍ഡ് സൃഷ്ടിച്ചിരിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ ട്രോളുകളും പൊടിപൊടിക്കുകയാണ്.

     മിച്ചര്‍ പാക്കറ്റ് പൊട്ടിക്കുവാണോ

    മിച്ചര്‍ പാക്കറ്റ് പൊട്ടിക്കുവാണോ

    വല്ല തമാശ സീനൊക്കെ ആണെങ്കില്‍ ഓക്കെ എന്ന് പറയാമായിരുന്നു. അല്ലാതെ ഇതൊക്കെ കണ്ടു എന്ത് റോമാന്‍സ് ഫീല്‍ വരാനാണെന്നാണ് ഒരു വിഭാഗം ആളുകള്‍ ചോദിക്കുന്നത്. റോഷന്റെ ലിപ് ലോക്ക് കണ്ട് ഇവനൊക്കെ മിച്ചര്‍ പാക്കറ്റ് പൊടിക്കുവാണോ എന്ന് ചോദിക്കുന്ന ലിപ് ലോക്ക് വീരന്‍ ഇമ്രാന്‍ ഹാഷ്മിയെ അവതരിപ്പിച്ചാണ് ട്രോള്‍ ഇറക്കിയിരിക്കുന്നത്.

     ഒമര്‍ ലുലു ബ്രില്യണ്‍സ്

    ഒമര്‍ ലുലു ബ്രില്യണ്‍സ്

    തന്റെ സിനിമകള്‍ കുടുംബപ്രേക്ഷകര്‍ക്ക് പറ്റിയതല്ലെന്നുള്ള വിമര്‍ശങ്ങള്‍ക്ക് ചെറിയ മറുപടി ആയിരുന്നു ഈ ഒരു അഡാറ് ലവിലെ ലിപ് ലോക്ക് രംഗം. ഇന്നത്തെ കാലത്തെ വളരെ നോര്‍മല്‍ ആയ ലിപ് ലോക് രംഗമാണെങ്കിലും കുടുംബ പ്രേക്ഷകര്‍ക്ക് വേണ്ടി മിതപ്പെടുത്തിയ ഒമര്‍ ലുലു ബ്രില്യണ്‍സ് കാണാതെ പോവരുത്.

     ടൊവിനോയ്ക്കിത് സഹിക്കാൻ പറ്റുമോ?

    ടൊവിനോയ്ക്കിത് സഹിക്കാൻ പറ്റുമോ?

    അടുത്ത കാലത്തായി ലിപ് ലോക്ക് രംഗങ്ങള്‍ കിടിലനായി അഭിനയിച്ച് കൈയടി വാങ്ങിയ താരമാണ് ടൊവിനോ തോമസ്. റോഷന്റെ ലിപ് ലോക്ക് കണ്ടതോടെ എടാ നിന്നോട് ചുണ്ട് മണപ്പിക്കാനല്ല പറഞ്ഞത്. പറ്റില്ലെങ്കില്‍ ഇങ്ങ് മാറിക്കോ ഞാന്‍ ചെയ്‌തോളം എന്ന് പറയേണ്ട അവസ്ഥയാണ്.

     കുട്ടികള്‍ കാണാന്‍ പാടില്ല..

    കുട്ടികള്‍ കാണാന്‍ പാടില്ല..

    പറയാന്‍ പേരിന് മാത്രമൊരു ലിപ് ലോക്ക് ആണെങ്കിലും അതിന് പ്രായപരിധിയിലുള്ള വീഡിയോയുടെ ഗണത്തില്‍ ചേര്‍ത്തിരിക്കുകയാണ്. ഇത് ചൂണ്ടികാണിച്ചും ട്രോളുമായി ആരാധകര്‍ എത്തിയിരിക്കുകയാണ്.

    താരസുന്ദരിയുടെ ആദ്യ ഉമ്മ

    താരസുന്ദരിയുടെ ആദ്യ ഉമ്മ

    വഴിയെ പോയ ഏതോ ഒരു പെണ്ണിനെ ഉമ്മ വെച്ചവന്‍ അല്ല. ലോകം മുഴുവന്‍ അറിയപ്പെടുന്ന താരസുന്ദരിയായ പ്രിയ പ്രകാശ് വാര്യരെ ആദ്യമായി ഉമ്മ വെച്ചു എന്ന റെക്കോര്‍ഡ് റോഷന്‍ കുട്ടൂസിന് ലഭിച്ചിരിക്കുകയാണ്.

    ടീനേജ് പ്രണയം

    ടീനേജ് പ്രണയം

    ടീനേജ് പ്രണയത്തിന്റെ ഫീല്‍ തരാന്‍ വേണ്ടി ഒരു അഡാറ് ലവില്‍ കഷ്ടപെടുകയാണ്. എന്നാല്‍ വെറും നോട്ടം കൊണ്ട് പോലും യഥാര്‍ത്ഥ പ്രണയം ഫീല്‍ ചെയ്യിപ്പിച്ച 96 പോലെയുള്ള സിനിമകള്‍ കാണുമ്പോഴാണ് ഇത്തരം സിനിമകളുടെ റേയ്ഞ്ച് മനസിലാവുന്നതെന്ന് ട്രോളന്മാര്‍ പറയുന്നു.

    പഠിക്കണം മിസ്റ്റര്‍

    പഠിക്കണം മിസ്റ്റര്‍

    ഒരു അഡാറ് ലവിലെ പുതിയ ടീസര്‍ കണ്ടതോടെ ലിപ് ലോക്ക് അറിയില്ലെങ്കില്‍ അത് പഠിക്കുക തന്നെ ചെയ്യണമെന്ന് പറയുന്ന ടൊവിനോയുടെ മാസ്.

    English summary
    Priya Varrier and Roshan Abdul lip lock teaser viral
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X