നെഞ്ചിലും കൈയിലും ടാറ്റു! പ്രിയ പ്രകാശ് വാര്യര്‍ ടാറ്റുവില്‍ ഒളിപ്പിച്ച രഹസ്യം പുറത്തായി! കാണൂ..

മലയാളത്തില്‍ നിന്നും ബോളിവുഡ് ലെവലിലേക്ക് എത്തിയ പ്രിയ പ്രകാശ് വാര്യര്‍ സോഷ്യല്‍ മീഡിയയില്‍ എന്നും തരംഗമാണ്. പ്രിയയെ കുറിച്ചുള്ള ഓരോ വാര്‍ത്തകളും വലിയ പ്രധാന്യത്തോടെയാണ് ആരാധകര്‍ ഏറ്റെടുക്കുന്നത്. കഴിഞ്ഞ ദിവസം ഒരു അഡാറ് ലവ്വിന്റെ തെലുങ്ക് വേര്‍ഷന് ഓഡിയോ ലോഞ്ചില്‍ പങ്കെടുക്കാനെത്തിയ പ്രിയ വാര്‍ത്തകളില്‍ നിറഞ്ഞിരിക്കുകയാണ്.

ആഗോള ശ്രദ്ധ പിടിച്ച് പറ്റിയ സിനിമയുടെ തെലുങ്ക് പതിപ്പ് ലവ്വേഴ്‌സ് ഡേ എന്ന പേരിലാണ് റിലീസിനെത്തുന്നത്. സിനിമയുടെ തെലുങ്ക് പതിപ്പിന്റെ ഓഡിയോ ലോഞ്ച് കഴിഞ്ഞ ദിവസം ഹൈദരാബാദില്‍ വെച്ച് നടന്നിരിക്കുകയാണ്. ചടങ്ങില്‍ അല്ലു അര്‍ജുനായിരുന്നു മുഖ്യാതിഥിയായി എത്തിയിരുന്നത്. ഓഡിയോ ലോഞ്ച് ചെയ്തതും അല്ലുവായിരുന്നു. മുന്‍നിരയില്‍ അല്ലുവിനൊപ്പമിരുന്ന പ്രിയയെ കൊണ്ട് പ്രശസ്തമായ ഗണ്‍ കിസ് അടിപ്പിച്ചതോടെയാണ് സംഭവം വാര്‍ത്തകളില്‍ നിറഞ്ഞത്. ഇതിന്റെ വീഡിയോസും ചിത്രങ്ങളും സോഷ്യല്‍ മീഡിയ വഴി പ്രചരിച്ചിരുന്നു.

priya-varrier

എന്നാല്‍ അവിടെയും പ്രിയയെ കുറിച്ചുള്ള വാര്‍ത്തകള്‍ അവസാനിക്കുന്നില്ല. ചടങ്ങിനെത്തിയ പ്രിയ കൈയിലും നെഞ്ചിലും ടാറ്റു പതിപ്പിച്ചതും ക്യാമറ കണ്ണുകള്‍ ഒപ്പിയെടുത്തിരിക്കുകയാണ്. ടാറ്റു കൃത്യമായി കാണുന്ന തരം വസ്ത്രമായിരുന്നു പ്രിയ ധരിച്ചിരുന്നതും. ഈ നിമിഷത്തില്‍ ജീവിക്കുക എന്ന അര്‍ത്ഥം വരുന്ന വാക്ക് ഗ്രീക്കിലാണ് എഴുതിയിരിക്കുന്നത്. കൈയില്‍ വീ എന്നെഴുതി റോസപൂവിന്റെ ചിത്രവും വരച്ച ടാറ്റുവാണ് മറ്റൊന്ന്. ഇത് മറ്റാരെയെങ്കിലും ഉദ്ദേശിച്ച് എഴുതിയതാണോ എന്നാണ് ആരാധകര്‍ ചോദിക്കുന്നത്.

റിലീസിന് മുന്‍പ് തന്നെ മലയാളത്തില്‍ നിന്നും ആഗോളതലത്തില്‍ അറിയപ്പെട്ട ഒരു അഡാറ് ലവ് ഫെബ്രുവരി പതിനാല് വാലന്റ്റൈന്‍സ് ദിനത്തിലാണ് റിലീസിനെത്തുന്നത്. ഒമര്‍ ലുലുവിന്റെ സംവിധാനത്തിലെത്തുന്ന ചിത്രം മലയാളത്തിനൊപ്പം തമിഴ്, തെലുങ്ക് എന്നീ ഭാഷകളിലും അതേ ദിവസം തന്നെ റിലീസ് ചെയ്യും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X