ഷാരൂഖിനെ വെല്ലുന്ന പ്രകടനം!! റോഷൻ ഒരു അഡാറ് സംഭവം തന്നെ, ഈ റോമാന്റിക് ഡാന്‍സ് ഒന്നു കണ്ടു നോക്കൂ..

കഭി ഖുഷി കഭി ഗം എന്ന ചിത്രത്തിലെ ഗാനത്തിനാണ് ഇവര്‍ ചുവട് വച്ചത്

By Ankitha

Recommended Video

പ്രിയ വാരിയരുടെയും റോഷന്റേയും ഡാൻസ്, വീഡിയോ വൈറൽ | filmibeat Malayalam

സിനിമ പുറത്തിറങ്ങുന്നതിനു മുൻപ് തന്നെ മികച്ച പ്രേക്ഷക ശ്രദ്ധ നേടിയ യുവ താരങ്ങളാണ് പ്രിയ പ്രകാശ് വാര്യരും റോഷനു. സംവിധായകൻ ഒമർ ലുലുവിന്റെ പ്രേക്ഷകർ അങ്ങേയറ്റം ആകാംക്ഷയോടെ കാതാതിരിക്കുന്ന ചിത്രമാണ് ഒരു അഡാറ് ലൗ. ചിത്രം പുറത്തിറങ്ങുന്നതിനു മൻപ് തന്നെ സിനിമയുടെ ട്രെയിലറിനും പുറത്തിറങ്ങിയ പാട്ടിനും മികച്ച പ്രേക്ഷക ശ്രദ്ധയായിരുന്നു ലഭിച്ചിരുന്നത്. ഇന്ത്യയയ്ക്കകത്തും പുറത്തു ചർച്ചയായിരുന്നു അഡാറ് ലൗവിലെ ഗാനം.

ഗാന രംഗത്തിലെ ഒറ്റ കണ്ണിറുക്കലാണ് പ്രിയയുടെ ജീവിതം തന്നെ മാറ്റിയത്. ആ സൈറ്റടി മലയാളത്തിൽ മാത്രമല്ല സൂപ്പർ ഹിറ്റായത് ബോളിവുഡിലും രാജ്യത്തിന്റെ അതിർവരമ്പ് വരെ ഭേദിച്ച് പുറത്തു പോയിരുന്നു. സോഷ്യൽ മീഡിയയിൽ റെക്കോർഡ് നേട്ടമാണ് പുതുമുഖങ്ങളെ കേന്ദ്രകഥാപാത്രമാക്കി നിർമ്മിക്കുന്ന ഈ സിനിമ നേടിയത്.

കജോളും ഷാരൂഖും

കജോളും ഷാരൂഖും

ബോളിവുഡിലെ എവർഗ്രീൻ റൊമാന്റിക് താര ജോഡികളാണ് ഷാറൂഖാനും കജോളും .സ്റ്റേജ് പരിപാടിയിലാണ് കാജോളും ഷാറൂഖാനും മായി ഇവർ ചുവട് വച്ചത്. സൂപ്പർ ഹിറ്റ് ബോളിവുഡ് ചിത്രമായ കഭി ഖുഷി കഭി ഗം എന്ന ചിത്രത്തിലെ റോമാന്റിക് ഗാനമായ സൂരജ് ഹുവാ എന്ന ഗാനത്തിനാണ് ഇവർ രണ്ടാളും ചുവട് വച്ചത്. ബോളിവുഡിലെ എവർ ഗ്രീൻ റൊമാറ്റിക് സോങ്ങാണിത് ഇരുവരും അതിമനോഹരമായിട്ടാണ് പാട്ടിന് ചുവട് വച്ചിരിക്കുന്നത്. ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയ്ക്ക് മികച്ച പ്രതികരണ് ലഭിക്കുന്നത്.

മികച്ച താര ജോഡി

മികച്ച താര ജോഡി

ചിത്രം പുറത്തിറങ്ങുന്നതിനും മുൻപ് തന്നെ പ്രേക്ഷകരുടെ ഇഷ്ടപ്പെട്ട താര ജോഡികളാണ് പ്രിയയും റോഷനും. താരങ്ങളും വീഡിയോ കൾക്കും ചിത്രങ്ങൾക്കും മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്. പാട്ടിന് ലഭിച്ച സ്വീകാര്യത പോലെ പ്രേക്ഷകർ ഈ താരജോഡികൾക്കും നൂറിൽ നൂറ് മാർക്കാണ് നൽകുന്നത്. ചിത്രം പുറത്തിറങ്ങുന്നതിനു മുൻപ് തന്നെ പ്രേക്ഷകരുടെ ഭാഗത്ത് നിന്ന് ഇത്തരത്തിലുള്ള ബഹുമതി ലഭിക്കുന്ന പുതുമുഖങ്ങളായ യുവ താരങ്ങൾ ഒരു പക്ഷെ ഇവരായിരിക്കും.

പിറന്നാൽ ആശംസകൾ

പിറന്നാൽ ആശംസകൾ

കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിൽ റോഷനേയും പ്രിയയേയും ചുറ്റിപ്പറ്റി ഗോസിപ്പുകൾ തലപ്പൊക്കുന്നുണ്ട്. കൂടാതെ ഈ കഴിഞ്ഞ അടുത്തിടെ രോഷന്റെ പിറന്നാളായിരുന്നു. പ്രിയയുടെ ആശംസ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. എന്റെ ഏറ്റവും പ്രിയപ്പെട്ടവന് പിറന്നാൾ ആശംസകൾ. ഞാൻ ഒന്നും പറയേണ്ട തില്ല. കരണം നിനക്കെല്ലാം അറിയാം, അനുഗ്രഹങ്ങൾ ഉണ്ടാകട്ടെ എന്നായിരുന്നു റോഷനോടൊപ്പം നൃത്തം ചെയ്യുന്ന ചിത്രത്തിനോടൊപ്പം പ്രിയ സോഷ്യൽ മീഡിയയിൽ കുറിച്ചത്.

ഭാഗ്യം വന്ന വഴി

ഭാഗ്യം വന്ന വഴി

അഡാറ് ലവ് എന്ന ചിത്രത്തിൽ ഒരു ചെറിയ റോൾ ചെയ്യാനായിട്ടാണ് പ്രിയ എത്തിയത്. കോളേജിലൂടെ റോഷനോടൊപ്പം നടന്നു വരുന്നതായിരുന്നു ആ റോൾ. ആ ഭാഗം വളരെ മനോഹരമായതിനെ തുടർന്നാണ് പാട്ട് സീനിലു പ്രിയയെ ഉൾപ്പെടുത്തിയത്. എന്നാൽ പാട്ടും കണ്ണിറുക്കലും ഹിറ്റായതോടെ പ്രിയയ്ക്ക് ചിത്രത്തിലെ പ്രധാന വേഷങ്ങളിൽ ഒന്ന് നൽകുകയായിരുന്നു. കൂടാതെ പ്രിയയ്ക്കായി തിരക്കഥ തന്നെ മാറ്റിയെഴുതിയെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ.

ഡി ഫോർ ഡാൻസ്

മഴവില്ല് മനോരമയുടെ റിയാലിറ്റി ഷോയായ ഡിഫോർ ഡാൻസിലെ മത്സാരാഥിയായിരുന്നു റോഷൻ. താരത്തിന് നൃത്തത്തിനും ഡബ്സ്മാഷിനും മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചിരുന്നത്. അത് താരത്തിന്റെ പ്രേക്ഷക സ്വീകാര്യത ഒന്നു കൂടി കൂടാൻ കാരണമാക്കിയിട്ടുണ്ട്. . ചിത്രത്തിനു വേണ്ടിയുള്ള ഓഡിഷനിൽ നിന്ന് പുറത്തായിരുന്നു. വേണ്ടവിധം പെർഫോം ചെയ്യാൻ അന്ന് റോഷന് സാധിച്ചിരുന്നില്ല. എന്നാൽ പിന്നീട് താരത്തിന് ഈ ചിത്രത്തിലേയ്ക്ക് കാസ്റ്റ് ചെയ്യുകയായിരുന്നു

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X