വിവാദങ്ങള്‍ക്കുള്ള മറുപടിയാണോ? പിന്‍കഴുത്തില്‍ ചന്ദ്രനുമായി പ്രിയ വാര്യര്‍! ചിത്രങ്ങള്‍ വൈറല്‍! കാണൂ
ആദ്യ സിനിമ ഇറങ്ങുന്നതിനും മുന്‍പ് തന്നെ താരമായി മാറുകയെന്നത് അപൂര്‍വ്വം പേര്‍ക്ക് മാത്രം ലഭിക്കുന്ന സൗഭാഗ്യമാണ്. അത്തരത്തിലൊരു കാര്യമായിരുന്നു പ്രിയ പ്രകാശ് വാര്യരെത്തേടിയെത്തിയത്. ഒമര്‍ ലുലു സംവിധാനം ചെയ്ത അഡാര്‍ ലവിലെ മാണിക്യമലരായ പൂവി എന്ന ഗാനം പുറത്തുവന്നതിന് പിന്നാലെയായാണ് പ്രിയയുടെ കണ്ണിറുക്കലും തരംഗമായി മാറിയത്. ദേശീയ മാധ്യമങ്ങള്‍ വരെ താരത്തിന്റെ അഭിമുഖങ്ങള്‍ക്കായി കാത്തിരുന്ന സമയമായിരുന്നു അത്. ഗാനം സൂപ്പര്‍ ഡ്യൂപ്പര്‍ ഹിറ്റായി മാറിയതോടെയാണ് വിമര്‍ശകരും രംഗത്തെത്തിയത്. മതനിന്ദയ്ക്ക് കാരണമാവുന്ന ഗാനമാണ് ഇതെന്നായിരുന്നു ഒരു വിഭാഗത്തിന്‍രെ വാദം. ഇതുമായി ബന്ധപ്പെട്ട കേസ് സുപ്രീം കോടതി വരെയെത്തിയിരുന്നു. സിനിമയ്ക്ക് പുറത്ത് മാത്രമല്ല അണിയറപ്രവര്‍ത്തകര്‍ക്കിടയിലും വിയോജപ്പികളും അസ്വാരസ്യവും അരങ്ങേറിയിരുന്നു.
പ്രിയയുടെ കഥാപാത്രത്തിന് പ്രാധാന്യം നല്‍കണമെന്നാവശ്യപ്പെട്ടായിരുന്നു നിര്‍മ്മാതാവ് എത്തിയത്. തിരക്കഥ പൊളിക്കുന്നതിനോട് തുടക്കത്തില്‍ വിയോജിപ്പ് പ്രകടിപ്പിച്ച താരം സംവിധായകന്‍ പിന്നീട് നിര്‍മ്മാതാവിന്‍രെ വാശിക്ക് മുന്നില്‍ കീഴടങ്ങുകയായിരുന്നു. പ്രിയ വാര്യര്‍ അഹങ്കാരിയാണെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളും പ്രചരിച്ചിരുന്നു. സിനിമയിലെ മറ്റൊരു നായികയായ നൂറിന്‍ ഷെരീഫുമായി അത്ര നല്ല ബന്ധമല്ലെന്ന തരത്തിലുമുള്ള റിപ്പോര്‍ട്ടുകളും പ്രചരിച്ചിരുന്നു. കാത്തിരിപ്പിന് വിരാമമിട്ട് തിയേറ്ററുകളിലേക്കെത്തിയ ചിത്രത്തിന് കടുത്ത വിമര്‍ശനമായിരുന്നു നേരിടേണ്ടി വന്നത്. നൂറിന്റെ സങ്കടത്തിന് പിന്നിലെ കാരണത്തെക്കുറിച്ചും താനുമായി ഒരു പ്രശ്‌നവുമില്ലെന്നും താരം കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

വിവാദങ്ങളും വിമര്‍ശനങ്ങളുമൊക്കെ തുടരുകയാണെങ്കിലും അതൊന്നും ഈ താരത്തിന് വിഷയമല്ല. ബോളിവുഡ് ചിത്രമായ ശ്രീദേവി ബംഗ്ലാവുമായി ബന്ധപ്പെട്ട തിരക്കുകളിലാണ് താരമിപ്പോള്‍. നിമയക്കുരുക്കില്‍പ്പെട്ടിരിക്കുകയാണ് ചിത്രം. സ്റ്റൈലിഷ് അവതാറില്‍ പുത്തന്‍ ഫോട്ടോ ഷൂട്ടുമായി എത്തിയിരിക്കുകയാണ് താരമിപ്പോള്‍. ഇന്‍സ്റ്റഗ്രാമിലൂടെ ഇതിനകം തന്നെ ചിത്രം വൈറലായി മാറിയിട്ടുണ്ട്. താരത്തിന്‍രെ പോസ്റ്റ് കാണാം.


Click it and Unblock the Notifications