പ്രിയ വാര്യര്‍ വിജയ് ദേവരകൊണ്ടയെക്കുറിച്ച് കുറിച്ചതെന്താണ്? ക്യാപ്ഷന്‍ കണ്ട ആരാധകരുടെ ചോദ്യം!

ആദ്യ സിനിമ ഇരങ്ങുന്നതിന് മുന്‍പ് തന്നെ താരമായി മാറുകയെന്ന സൗഭാഗ്യം സ്വന്തമാക്കിയ അഭിനേത്രിയാണ് പ്രിയ പ്രകാശ് വാര്യര്‍. ഒമര്‍ ലുലു സംവിധാനം ചെയ്ത സിനിമയിലെ മാണിക്യമലരായ പൂവി എന്ന ഗാനം പുറത്തുവന്നതിന് പിന്നാലെയായാണ് ആരാണ് ആ കണ്ണിറുക്കി സുന്ദരിയെന്ന അന്വേഷണവും വന്നത്. ദേശീയ മാധ്യമങ്ങളില്‍ വരെ നിറഞ്ഞുനില്‍ക്കുകയായിരുന്നു താരം. ഇതിന് ശേഷമാണ് ചിത്രത്തിന്റെ തിരക്കഥ പൊളിച്ചെഴുതിയതും പ്രിയയുടെ കഥാപാത്രത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കിയതും.

 പ്രിയ വാര്യരുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്

ഇന്‍സ്റ്റഗ്രാമില്‍ ആക്ടീവായ താരങ്ങളിലൊരാളാണ് പ്രിയ വാര്യര്‍. ചിത്രങ്ങളും വീഡിയോയുമൊക്കെ പങ്കുവെച്ചാണ് താരമെത്താറുള്ളത്. നിമിഷനേരം കൊണ്ടാണ് ചിത്രങ്ങള്‍ തരംഗമായി മാറുന്നത്. കഴിഞ്ഞ ദിവസം പ്രിയ പങ്കുവെച്ച ഫോട്ടോയെക്കുറിച്ചുള്ള ചര്‍ച്ചകളാണ് ഇപ്പോള്‍ അരങ്ങേറിക്കൊണ്ടിരിക്കുന്നത്. തെന്നിന്ത്യയുടെ തന്നെ ഹരമായി മാറിയ വിജയ് ദേവരകൊണ്ടയ്‌ക്കൊപ്പം നില്‍ക്കുന്ന ചിത്രമാണ് താരം പോസ്റ്റ് ചെയ്തിട്ടുള്ളത്. ആരാധകര്‍ മാത്രമല്ല താരങ്ങളും ഈ യുവതാരത്തിനെ ഏറെ ഇഷ്ടപ്പെടുന്നവരാണ്.

തലക്കെട്ട് മനസ്സിലാവുന്നില്ല

പോസ്റ്റുകള്‍ മാത്രമല്ല അതിന് കീഴിലായി കുറിക്കുന്ന കമന്റുകളും വൈറലായി മാറാറുണ്ട്. വിജയ് ദേവരകൊണ്ടയ്‌ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചതിനൊപ്പം താരം കുറിച്ച തലക്കെട്ട് എന്താണെന്നാണ് ആരാധകര്‍ ചോദിച്ചുകൊണ്ടിരിക്കുന്നത്. തെലുങ്കാണോ ഇതെന്നുള്ള സംശയവും ഒരുവിഭാഗം ഉന്നയിച്ചിട്ടുണ്ട്. എന്തായാലും പ്രിയയും അദ്ദേഹത്തിന്റെ ആരാധികയാണെന്ന തരത്തിലുള്ള വിലയിരുത്തലുകളിലാണ് മറ്റ് ചിലര്‍. ചിരിച്ച് നില്‍ക്കുന്ന ഇവരുടെ ചിത്രം ഇതിനോടകം തന്നെ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്.

 സോഷ്യല്‍ മീഡിയയിലെ താരം

സോഷ്യല്‍ മീഡിയയിലൂടെ ശക്തമായ പിന്തുണയാണ് പ്രിയ വാര്യറിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇന്‍സ്റ്റഗ്രാം ഫോളോവേഴ്‌സിന്റെ കാര്യത്തില്‍ ഒന്നാം സ്ഥാനത്താണ് ഈ താരം. ദുല്‍ഖര്‍ സല്‍മാനെ വെട്ടിച്ചായിരുന്നു പ്രിയ ഈ നേട്ടം സ്വന്തമാക്കിയത്. പ്രിയയുടെ പോസ്റ്റുകളെല്ലാം വൈറലായി മാറുന്നതിന് പിന്നിലെ പ്രധാന കാരണം താരത്തിന് ലഭിക്കുന്ന പിന്തുണയും സ്വീകാര്യതയുമാണ്.

ശ്രീദേവി ബംഗ്ലാവിലൂടെ ബോളിവുഡിലേക്ക്

ആദ്യ സിനിമ ഇറങ്ങുന്നതിന് മുന്‍പ് തന്നെ താരത്തത്തേടി മികച്ച അവസരങ്ങളായിരുന്നു എത്തിയത്. സിനിമയ്ക്ക് പുറമേ പരസ്യത്തിലും പ്രിയ അഭിനയിച്ചിരുന്നു. അഡാര്‍ ലവ് പൂര്‍ത്തിയാക്കിയതിന് ശേഷം മാത്രമേ അടുത്ത സിനിമ സ്വീകരിക്കൂയെന്നും താരം വ്യക്തമാക്കിയിരുന്നു. ശ്രീദേവി ബംഗ്ലാവിലൂടെ താരം ബോളിവുഡില്‍ പ്രവേശിക്കുകയാണ്. ശ്രീദേവി എന്ന അഭിനേത്രിയുടെ കഥയാണ് പറയുന്നതെങ്കിലും ചിത്രത്തിന് നടി ശ്രീദേവിയുമായി ബന്ധമൊന്നുമില്ലെന്ന് സംവിധായകന്‍ വ്യക്തമാക്കിയിരുന്നു.

പാട്ടിലും മികവ്

അഭിനയം മാത്രമല്ല പാട്ടിലും കഴിവുണ്ടെന്നും പ്രിയ വാര്യര്‍ തെളിയിച്ചിരുന്നു. ഇടക്ക് പാട്ടിന്റെ വീഡിയോയും പങ്കുവെച്ചും താരമെത്തിയിരുന്നു. സുഹൃത്തിനൊപ്പം പാട്ട് പാടുന്നതിന്‍രെ വീഡിയോയും പ്രിയ പങ്കുവെച്ചിരുന്നു. മേക്കോവറിലൂടെയെത്തിയും താരം ഞെട്ടിച്ചിരുന്നു. ഫാഷനിലും പ്രിയ പരീക്ഷണം നടത്തിയിരുന്നു. ഇന്‍സ്റ്റഗ്രാമിലൂടെയാണ് വീഡിയോ പോസ്റ്റ് ചെയ്യാറുള്ളത്.

Recommended Video

Priya Prakash Varrier Exclusive Interview | filmibeat Malayalam
മലയാളത്തിലേക്കുള്ള തിരിച്ചുവരവ്

ആദ്യ സിനിമ ഇറങ്ങിയതിന് ശേഷം ബോളിവുഡിലേക്ക് പോയ പ്രിയ വാര്യരുടെ തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് ആരാധകര്‍. അടുത്ത സിനിമ ഏതാണെന്ന തരത്തിലുള്ള ചോദ്യങ്ങളും ആരാധകര്‍ ഉന്നയിച്ചിരുന്നു. ബോളിവുഡ് അരങ്ങേറ്റം കഴിഞ്ഞതിന് പിന്നാലെയായി താരം മലയാളത്തിലേക്ക് തിരിച്ചുവരുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

View this post on Instagram

Nuvvante naaku chala ishtam😋

A post shared by Priya Prakash Varrier💫 (@priya.p.varrier) on

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X