For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  എനിക്ക് വേണ്ടി തരം താഴ്ത്തിയിട്ടില്ല!! നൂറിന്റെ പ്രശ്നം അതായിരിക്കും, മൗനം വെടിഞ്ഞ് പ്രിയ

  |

  ഒമർ ലുലു സംവിധാനം ചെയ്ത ചിത്രമായ അഡാർ ലവിനെ ചുറ്റിപ്പറ്റി വിവാദങ്ങൾ അവസാനിക്കുന്നില്ല. സിനിമ റിലിസാകും മുൻപേ ഒറ്റ പാട്ട് കൊണ്ട് ഇന്ത്യ സിനിമയുടെ അതിർ വരമ്പ് ഭേഭിച്ച് ലോക സിനിമയിൽ തന്നെ ചർച്ച വിഷയമായ ഒരു ചിത്രമായിരുന്നു അഡാർ ലവ്. പാട്ട് പുറത്തു വന്നതോടെ ചിത്രത്തിനെ ചൊല്ലിയുള്ള വിവാദങ്ങളും തലപൊക്കിയിരുന്നു. എന്നാൽ ഒന്ന് അവസാനിക്കുമ്പോൾ മറ്റൊനന് തലപൊക്കുന്ന സ്ഥിതിയാണ് .

  കയ്യിലുണ്ടായിരുന്നത് മുഴുവനും ഊറ്റിയെടുത്തു!! ദക്ഷിണാമൂർത്തിയുടെ മകളെ കുറിച്ച് യേശുദാസ്

  അഡാർ ലവ് ഏറ്റവും കൂടുതൽ പോപ്പുലാരിറ്റി കൊടുത്തത് പ്രിയ വാര്യർക്കാണ്. ചിത്രത്തിലെ ഒറ്റപ്പാട്ട് കൊണ്ട് ഇവർ ആഗോള തലത്തിൽ തന്നെ ശ്രദ്ധിക്കപ്പെട്ടു. എന്നാൽ പിന്നിടങ്ങോട്ട് അത്ര സന്തോഷകരമായ വാർത്തകൾ ആയിരുന്നില്ല ചിത്രത്തെ ചുറ്റിപ്പറ്റി പുറത്തു വന്നത്. കഴിഞ്ഞ ദിവസം പുറത്തു വന്ന പ്രിയയുടെ ഇൻസ്റ്റഗ്രാം പോസ്റ്റും പ്രിയയുമായുള്ള അകൽച്ചയെ കുറിച്ച് ഓമർ ലുലുവിന്റെ വെളിപ്പെടുത്തലും മറ്റൊരു ചർച്ചയ്ക്ക് വഴിവെച്ചിരുന്നു.നൂറിനും പ്രിയയുമായി അത്ര നല്ല അടുപ്പമല്ലെന്നുള്ള റിപ്പോർട്ടുകളും വ്യാപകമായിരുന്നു. ഇപ്പോഴിത നൂറിനുമായുളള അകലച്ചയെ കുറിച്ചും പ്ര‍ചരിക്കുന്ന വിവാദങ്ങളെ കുറിച്ചു വെളിപ്പെടുത്തുകയാണ് പ്രിയ. വനിതയ്ക്ക് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം പറഞ്ഞത്.

  സാരിയിൽ സുന്ദരിയായി നയൻസ്!! വിഘ്നേഷിനോടൊപ്പമുളള താരത്തിന്റെ ഡേറ്റിങ് ചിത്രം

   നൂറിന്റെ പ്രശ്നം

  നൂറിന്റെ പ്രശ്നം

  താനും നൂറിനുമായി വലിയ പ്രശ്നങ്ങൾ നടക്കുന്നുവെന്നു തരത്തിലുള്ള സംസാരങ്ങൾ പ്രചരിച്ചിരുന്നു. എന്നാൽ സത്യത്തിൽ അങ്ങനെയല്ലെന്നും പ്രിയ അഭിമുഖത്തിൽ പറയുന്നുണ്ട്. തനിയ്ക്ക് അവരോട് ഒരു പ്രശ്നവുമില്ല. നൂറിൻ ഒരുപാട് പ്രതീക്ഷ വെച്ച് പുലർത്തിയ ചിത്രമായിരുന്നു ഇത്. താനുമായി സ്ക്രീൻ ഷെയർ ചെയ്യേണ്ടി വരും എന്നത് അവരെ വിഷമിപ്പിച്ചിട്ടുണ്ടാകും. അതായിരിക്കും അവർക്ക് എന്നോടുള്ള പ്രശ്നവും. താൻ ആരുടേയും അവസരങ്ങൾ തട്ടിയെടുത്തിട്ടുല്ലെന്നും പ്രിയ പറയുന്നുണ്ട്.

   തനിയ്ക്ക് നേരിടേണ്ടി വന്ന ആക്രമണങ്ങൾ

  തനിയ്ക്ക് നേരിടേണ്ടി വന്ന ആക്രമണങ്ങൾ

  കഴിഞ്ഞ വർഷം ഏറ്റവും കൂടുതൽ സൈബർ ആക്രമണത്തിനും ട്രോളിനും ഇരയാകേണ്ടി വന്ന താരമായിരുന്നു പ്രിയ. സമൂഹമാധ്യമങ്ങളിലൂടെ പലതരത്തിലുളള പരിഹാസം താരത്തിന് നേരിടേണ്ടി വന്നു. ചിത്രം പുറത്തു വന്നതിനു ശേഷവും ഇത് തുടർന്നിരുന്നു. ഇതിനെ കുറിച്ചും താരം പറഞ്ഞു. ചിത്രം പുറത്തു വന്നതിനു പിന്നാലെ പലരും തന്നെ കടന്നാക്രമിച്ച് രംഗത്തെത്തിയിരുന്നു. ഇതിന്റെ പിന്നിൽ ആരാണെന്ന് ചിന്തിച്ചാവ്‍ മനസ്സിലാകുമെന്നും പ്രിയ തുറന്നു പറഞ്ഞു. തനിയ്ക്ക് ആരുമായും ഒരു പ്രശ്നമില്ലെന്നും താരം വീണ്ടും അഭിമുഖത്തിൽ പറഞ്ഞു.

  കഥാപാത്രത്തെ കുറിച്ച് ധാരണയുണ്ടായിരുന്നു

  കഥാപാത്രത്തെ കുറിച്ച് ധാരണയുണ്ടായിരുന്നു

  ആദ്യം മുതൽ തന്നെ അഡാർ വലിനെ കുറിച്ച് പ്രചരിച്ചരുന്ന ഒരു വാർത്തയായിരുന്നു പ്രിയയ്ക്ക് വേണ്ടി തരക്കഥ മാറ്റി എഴുതി എന്നത്. നിർമ്മാതാവിന്റെ നിർബന്ധത്തിന് പകരം പ്രിയയ്ക്ക് മുൻ തൂക്കം നൽകി കൊണ്ട് തിരക്കഥ മാറ്റി എഴുതിയെന്നായിരുന്നു റിപ്പോർട്ട്. എന്നാൽ അത് അങ്ങനെയല്ലെന്നും തന്റെ കഥാപാത്രത്തെ കുറിച്ച് ആദ്യം മുതൽ തനിയ്ക്ക് നല്ല ധാരണയുണ്ടായിരുന്നെനനും പ്രിയ അഭിമുഖത്തിലൂടെ വെളിപ്പെടുത്തി,

  പ്രിയയുടെ മുന്നറിയിപ്പ്

  പ്രിയയുടെ മുന്നറിയിപ്പ്

  കഴിഞ്ഞ ദിവസം പുറത്തു വന്ന പ്രിയയുടെ ഇൻസ്റ്റഗ്രാം പോസ്റ്റ് വൻ വിവാദത്തിനു ചർച്ചയ്ക്കും വഴിവെച്ചിരുന്നു. താൻ വായ് തുറന്ന് പറയാൻ തുടങ്ങിയാൽ ചിലരൊക്കെ വെള്ളം കുടിക്കും എന്നായിരുന്നു പോസ്റ്റ്. ഇത് വലിയ ചർച്ചയ്ക്ക് വഴിവെച്ചിരുന്ന. പ്രിയയെ കുറിച്ചുള്ള ഒമർലുലുവിന്റെ അഭിപ്രാംയം വന്നതിനു തൊട്ട് പിന്നാലെയാണ് ഇൻസ്റ്റഗ്രാം പോസ്റ്റുമായി പ്രത്യക്ഷപ്പെട്ടത്.

  പ്രിയയുമായി ഒരു ബന്ധവുമില്ല

  പ്രിയയുമായി ഒരു ബന്ധവുമില്ല

  നൂറിനും ഒമർലുലുവും എത്തിയ ഒരു ടെലിവിഷൻ ഷോയിൽ താനും പ്രിയയുമായി യാതൊരു തരത്തിലുമുളള ബന്ധവുമില്ലെന്ന് സംവിധായകൻ ഒമർ ലുലു പറഞ്ഞ. അർഹിക്കാത്ത അംഗീകാരം ലഭിച്ചപ്പോൾ പ്രിയ അടക്കമുളള ചില പുതുമുഖ താരങ്ങളുടെ സ്വഭാവത്തിൽ മാറ്റം വന്നുവെന്നും ഒമർ പറ‍ഞ്ഞിരുന്നു. കൂടാതെ റോഷനും പ്രിയയുമായി താന്‍ അകല്‍ച്ചയിലാണെന്ന തരത്തിലായിരുന്നു നൂറിന്റെ പ്രതികരണവും. എന്തായാലും അഡാർ ലവ് കുടുംബത്തിലെ പ്രശ്നം സോഷ്യൽ മീഡിയയിൽ അഡാറ് ചർച്ചകൾക്ക് തുടക്കം കുറിച്ചിട്ടുണ്ട്

  English summary
  priya warriersays about adaar love noorin sherif controversy
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X