അതിനൊക്കെ കാരണം എന്റെ ഭാര്യ തന്നെയായിരുന്നു! ലിസിയെ കുറിച്ച് പ്രിയദര്‍ശന്‍ പറയുന്നു

2014 ലായിരുന്നു സംവിധായകന്‍ പ്രിയദര്‍ശനും നടി ലിസി ലക്ഷ്മിയും വേര്‍പിരിയുന്നത്. മലയാള സിനിമയിലൂടെ തിളങ്ങി നിന്ന ലിസിയുമായി 1990 ലായിരുന്നു പ്രിയദര്‍ശന്‍ വിവാഹിതനാവുന്നത്. വിവാഹത്തോടെ ക്രിസ്ത്യാനിയായിരുന്ന ലിസി ഹിന്ദു മതം സ്വീകരിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇരുപത്തിനാല് വര്‍ഷത്തോളം നീണ്ട ദാമ്പത്യ ജീവിതം അവസാനിപ്പിച്ച ശേഷം ഇരുവരെയും കുറിച്ചുള്ള വാര്‍ത്തകള്‍ ആരാധകരെയും നിരാശയിലാക്കി.

വിവാഹമോചനത്തിന് ശേഷം താരങ്ങള്‍ സിനിമകളുടെ തിരക്കിലേക്കും ബിസിനസ് മേഖലയിലേക്കുമൊക്കെ തിരിഞ്ഞിരുന്നു. ഇപ്പോഴിതാ കുടുംബ ജീവിതത്തെ കുറിച്ച് പ്രിയദര്‍ശന്‍ പറഞ്ഞ കാര്യങ്ങള്‍ വൈറലാവുകയാണ്. കുടുംബബന്ധങ്ങളിലെ താളപിഴകള്‍ ഒരു വ്യക്തിയുടെ ക്രിയേറ്റീവിറ്റിയെ ബാധിക്കുമെന്നും തനിക്ക് പിന്തുണയായി നിന്നത് ഭാര്യ ആയിരുന്നുവെന്നും അദ്ദേഹം പറഞ്ഞിരിക്കുകയാണ്.

പ്രിയദര്‍ശന്റെ വാക്കുകളിലേക്ക്

'എന്നും ഞാന്‍ സിനിമ ചെയ്യുമ്പോള്‍ ആ സിനിമയുടെ വിജയത്തിന്റെ പ്രധാന കാരണം എന്റെ ഭാര്യ തന്നെയായിരുന്നു. കാരണം നമ്മുടെ ജോലി എന്ന് പറയുന്നത് അവധിയില്ല, സമയത്തിന് നിശ്ചയമില്ല, ആഹാരം കഴിക്കുന്നതിനു നേരമില്ല, എന്നതാണ് അവസ്ഥ. യഥാര്‍ഥത്തില്‍ സംവിധായകന്‍ എന്നാല്‍ ക്യാപ്റ്റന്‍ ഓഫ് ഷിപ്പ് ആണ്. ഒരുപാട് പ്രതിസന്ധികള്‍ക്കുള്ളില്‍ നില്‍ക്കുന്ന ജോലിയാണത്. ഞാന്‍ ശ്രദ്ധിച്ചിട്ടുണ്ട്. എല്ലാ വലിയ സംവിധായകരുടെയും കരിയര്‍ താഴെ പോയിട്ടുണ്ടെങ്കില്‍ മേജര്‍ റീസണ്‍ അവരുടെ കുടുംബമാണെന്നും പ്രിയദര്‍ശന്‍.

 പ്രിയദര്‍ശന്റെ വാക്കുകളിലേക്ക്

അടിസ്ഥാനപരമായി വീടിന്റെ അടിത്തറ തെറ്റിയാല്‍ ഒരു ക്രിയേറ്റീവ് പേഴ്‌സണും നേരെ ചൊവ്വേ നില്‍ക്കാന്‍ കഴിയില്ല. അതിന് ഒരുപാട് ഉദാഹരണങ്ങള്‍ ഉണ്ട്, അവരുടെ ഒന്നും പേര് പറയാന്‍ കഴിയാത്തത് കൊണ്ട് പറയാത്തതാണ്. കാരണം എന്നെക്കാള്‍ വലിയ ആളുകളാണ് അവര്‍. അവരുടെയൊക്കെ തകര്‍ച്ചയുടെ പ്രധാന കാരണം വീട് തന്നെയാണെന്നും പ്രിയദര്‍ശന്‍ വ്യക്തമാക്കുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X