twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ലാല്‍ ആശുപത്രിയില്‍ കിടക്കുമ്പോഴാണ് ആ ബ്ലോക്ക്ബസ്റ്റര്‍ ചിത്രത്തിന്റെ കഥ പറഞ്ഞത്: പ്രിയദര്‍ശന്‍

    By Prashant V R
    |

    മലയാളത്തില്‍ നിരവധി ശ്രദ്ധേയ സിനിമകള്‍ പ്രേക്ഷകര്‍ക്ക് സമ്മാനിച്ചിട്ടുളള കൂട്ടുകെട്ടാണ് മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ ടീം. ഇരുവരും ഒന്നിച്ച സിനിമകള്‍ക്കെല്ലാം മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചിരുന്നത്. ഹാസ്യത്തിന് പ്രാധാന്യം നല്‍കിയ സിനിമകളും ഈ കൂട്ടുകെട്ടില്‍ ധാരാളമായി പുറത്തിറങ്ങിയിരുന്നു. മോഹന്‍ലാലും പ്രിയദര്‍ശനും ഒന്നിക്കുന്ന സിനിമകള്‍ക്കെല്ലാം വലിയ പ്രതീക്ഷകളോടെയാണ് ആരാധകര്‍ കാത്തിരിക്കാറുളളത്. മലയാളത്തിന് പുറമെ മറ്റു ഭാഷകളിലും ഇരുവരും തിളങ്ങിയിരുന്നു.

    ഒപ്പം എന്ന വിജയ ചിത്രമായിരുന്നു മോഹന്‍ലാല്‍ പ്രിയദര്‍ശന്‍ കൂട്ടുകെട്ടില്‍ ഒടുവില്‍ പുറത്തിറങ്ങിയത്. ഒപ്പത്തിന് പിന്നാലെ മരക്കാര്‍ എന്ന ചിത്രം റിലീസിങ്ങിനൊരുങ്ങിയെങ്കിലും കോവിഡ് വ്യാപനം കാരണം മാറ്റിവെക്കുകയായിരുന്നു. അതേസമയം ഗൃഹലക്ഷ്മിക്ക് നല്‍കിയ അഭിമുഖത്തില്‍ മോഹന്‍ലാലിനെ കുറിച്ച് പ്രിയദര്‍ശന്‍ പറഞ്ഞ കാര്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു.

    ഭയങ്കരമായി ആലോചിച്ച്

    ഭയങ്കരമായി ആലോചിച്ച് ഞങ്ങള്‍ക്കിടയില്‍ ഇന്ന് വരെ ഒരു സിനിമയും രൂപം കൊണ്ടിട്ടില്ലെന്ന് പ്രിയദര്‍ശന്‍ പറയുന്നു. സംസാരത്തിനിടയില്‍ എപ്പോഴെങ്കിലും ഏതെങ്കിലും ഒരു ആശയം പങ്കുവെക്കും. ആ ചിന്തയില്‍ നിന്നാണ് പലപ്പോഴും സിനിമകളുണ്ടാവുന്നത്. എനിക്കിപ്പോഴും ഓര്‍മ്മയുണ്ട്. ഒരിക്കല്‍ ലാല്‍ ആശുപത്രിയില്‍ കിടക്കുമ്പോള്‍ അടിപൊളി സബ്ജക്റ്റ് ഉണ്ടെന്ന് പറഞ്ഞുചെന്നു.

    ലാല്‍ ഉണര്‍ന്ന് കഥ

    ലാല്‍ ഉണര്‍ന്ന് കഥ കേട്ട് ചെയ്യാമെന്ന് ഉറപ്പിച്ചു. ആ സിനിമയാണ് ബോയിംഗ് ബോയിംഗ്. ലാലിന് എന്നെ കുറിച്ചുളള എറ്റവും വലിയ പരാതി ചിത്രീകരണത്തിന് തൊട്ടുമുന്‍പുപോലും തിരക്കഥ വായിക്കാന്‍ നല്‍കുന്നില്ല എന്നതാണ്. എഴുതി പൂര്‍ത്തിയാക്കാതെയാണ് പണ്ട് മിക്ക സിനിമകളും തുടങ്ങിയിരുന്നത്. പ്രിയദര്‍ശന്‍ പറഞ്ഞു.

    Recommended Video

    ദൃശ്യം 2 മോഹന്‍ലാലിന്‍റെ അടുത്ത സിനിമ | Filmibeat Malayalam
    1985ലായിരുന്നു

    1985ലായിരുന്നു മോഹന്‍ലാല്‍ പ്രിയദര്‍ശന്‍ കൂട്ടുകെട്ടില്‍ ബോയിംഗ് ബോയിംഗ് പുറത്തിറങ്ങിയിരുന്നത്. മോഹന്‍ലാലും മുകേഷും മികച്ച പ്രകടനം കാഴ്ചവെച്ച ചിത്രം തിയ്യേറ്ററുകളില്‍ വലിയ വിജയമായി മാറിയിരുന്നു. മലയാളത്തിലെ മികച്ച കോമഡി സിനിമകളിലൊന്നായി പ്രേക്ഷകര്‍ ഇന്നും ഇഷ്ടപ്പെടുന്ന ചിത്രമാണ് ബോയിംഗ് ബോയിംഗ്.

    ജഗതി ശ്രീകുമാര്‍

    ജഗതി ശ്രീകുമാര്‍, ലിസി, സുകുമാരി, മേനക, മണിയന്‍പിളള രാജു, ശങ്കരാടി തുടങ്ങിയവരായിരുന്നു ചിത്രത്തില്‍ മറ്റ് പ്രധാന വേഷങ്ങളില്‍ എത്തിയത്. മലയാളത്തില്‍ ബ്ലോക്ബസ്റ്ററായി മാറിയ ചിത്രം പിന്നീട്, തെലുങ്ക്, കന്നഡ ഹിന്ദി ഭാഷകളിലേക്കും റീമേക്ക് ചെയ്യപ്പെട്ടിരുന്നു. ബോയിംഗ് ബോയിംഗ് കഴിഞ്ഞും ഹാസ്യത്തിന് പ്രാധാന്യമുളള നിരവധി ചിത്രങ്ങള്‍ മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ കൂട്ടുകെട്ടില്‍ മലയാളത്തില്‍ പുറത്തിറങ്ങിയിരുന്നു.

    ഇവരുടെ എറ്റവും പുതിയ ചിത്രമായ

    ഇവരുടെ എറ്റവും പുതിയ ചിത്രമായ മരക്കാര്‍ അറബിക്കടലിന്റെ സിംഹം ചരിത്ര പശ്ചാത്തലത്തിലാണ് ഒരുക്കിയിരിക്കുന്നത്. മോഹന്‍ലാല്‍ കുഞ്ഞാലിമരക്കാര്‍ നാലാമനായി എത്തുന്ന ചിത്രത്തിനായി വലിയ ആകാംക്ഷകളോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. നൂറ് കോടി ബഡ്ജറ്റില്‍ ഒരുക്കിയ സിനിമയുടെ ട്രെയിലര്‍ മുന്‍പ് സോഷ്യല്‍ മീഡിയയില്‍ ഒന്നടങ്കം തരംഗമായി മാറിയിരുന്നു. അഞ്ച് ഭാഷകളിലായിട്ടാണ് സിനിമ പ്രേക്ഷകരിലേക്ക് എത്തുന്നത്.

    Read more about: mohanlal priyadarshan
    English summary
    Priyadarshan About Mohanlal's All-Time Blockbuster Movie Boeing Boeing
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X