മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ കൂട്ടുകെട്ടില്‍ ബോളിവുഡ് ചിത്രം വരാത്തതിന് കാരണം! സംവിധായകന്റെ മറുപടി
മലയാളത്തില്‍ നിരവധി വിജയചിത്രങ്ങളിലൂടെ മുന്‍നിര സംവിധായകനായി ഉയര്‍ന്ന ആളാണ് പ്രിയദര്‍ശന്‍. മോഹന്‍ലാലിനെ വെച്ചുളള പ്രിയദര്‍ശന്‍ സിനിമകള്‍ക്കെല്ലാം മികച്ച പ്രേക്ഷക സ്വീകാര്യതയായിരുന്നു ലഭിച്ചത്. ഈ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ മിക്ക ചിത്രങ്ങളും പ്രേക്ഷകര്‍ ഏറ്റെടുത്തവയാണ്. മോഹന്‍ലാലിന് പുറമെ മമ്മൂട്ടി, ദിലീപ്, ജയസൂര്യ തുടങ്ങിയ താരങ്ങളെയും നായകന്മാരാക്കി പ്രിയദര്‍ശന്‍ മോളിവുഡില്‍ സിനിമകള്‍ എടുത്തിരുന്നു. മലയാളത്തില്‍ തിളങ്ങിയ ശേഷമാണ് സംവിധായകന്‍ ബോളിവുഡിലേക്കും എത്തിയത്.
മലയാളത്തില്‍ വന്‍വിജയമായ ചിത്രങ്ങളെല്ലാം പ്രിയദര്‍ശന്‍ ബോളിവുഡിലേക്ക് റീമേക്ക് ചെയ്തിരുന്നു. പ്രിയദര്‍ശന്‍ ബോളിവുഡില്‍ എടുത്ത മലയാള ചിത്രങ്ങള്‍ക്കെല്ലാം മികച്ച സ്വീകാര്യതയാണ് തിയ്യേറ്ററുകളില്‍ ലഭിച്ചത്. മോളിവുഡില്‍ മോഹന്‍ലാലിനെ നായകനാക്കി എടുത്ത ചിത്രങ്ങളും പ്രിയദര്‍ശന്‍ ഹിന്ദിയില്‍ ചെയ്തിരുന്നു. മലയാളത്തില്‍ ഈ കൂട്ടുകെട്ടില്‍ നിരവധി ചിത്രങ്ങള്‍ വന്നിട്ടുണ്ടെങ്കിലും ബോളിവുഡില്‍ ഒരു ചിത്രം ഇവരുടെതായി പുറത്തിറങ്ങിയിരുന്നില്ല.

ഇതേകുറിച്ച് ഒരഭിമുഖത്തില്‍ മോഹന്‍ലാലിനോടും പ്രിയദര്‍ശനോടും ചോദിച്ചപ്പോള്‍ രണ്ട് പേരും നല്‍കിയ മറുപടി ശ്രദ്ധേയമായി മാറിയിരുന്നു. തന്നെ വെച്ച് മലയാളത്തില്‍ ഒരു സിനിമ ചെയ്തിട്ട് വേണം പ്രിയദര്‍ശന് ബോളിവുഡില്‍ പയറ്റാന്‍ എന്ന രസകരമായ മറുപടിയാണ് മോഹന്‍ലാല്‍ നല്‍കിയത്. മോഹന്‍ലാല്‍ പറഞ്ഞതിനോട് യോജിച്ചുകൊണ്ടാണ് പ്രിയദര്‍ശന്റെയും മറുപടി വന്നത്.
Recommended Video

എന്തിനാണിങ്ങനെ ചെയ്യുന്നത് എന്ന് മോഹന്‍ലാല്‍ പറയുന്നു. ഞങ്ങള്‍ ഒന്നിക്കുന്ന സിനിമ മലയാളത്തില്‍ തന്നെ ചെയ്താല്‍ മതിയല്ലോ. പിന്നെ വേറെ ഒരു കാര്യമുണ്ട് എന്നെ വെച്ച് ഇവിടെ മലയാളത്തില്‍ ഒരു സിനിമ ചെയ്തിട്ട് വേണം ഇയാള്‍ക്കത് പിന്നീട് ഹിന്ദിയിലേക്ക് കൊണ്ട് പോകാന്‍. അഭിമുഖത്തില്‍ മോഹന്‍ലാല്‍ പറഞ്ഞു.

പിന്നാലെ മോഹന്‍ലാല്‍ പറഞ്ഞത് ശരിവെച്ച് പ്രിയദര്‍ശന്റെയും മറുപടി വന്നു. അതെയതെ ഇവിടെ ടെസ്റ്റ് ഡോസടിച്ചിട്ട് വേണം അവിടെയൊക്കെ പോയി ഇറക്കാന്‍, ഗൃഹലക്ഷ്മിക്ക് നല്‍കിയ അഭിമുഖത്തില്‍ ഇരുവരും പറഞ്ഞു. അതേസമയം 2013ലാണ് പ്രിയദര്‍ശന്റെ സംവിധാനത്തില്‍ ഒരു ബോളിവുഡ് ചിത്രം ഒടുവില്‍ പുറത്തിറങ്ങിയത്. പിന്നീട് തമിഴ്, മലയാളം ഭാഷകളിലായിരുന്നു പ്രിയദര്‍ശന്‍ കൂടുതല്‍ സിനിമകളും ചെയ്തത്.

മലയാളത്തില്‍ മോഹന്‍ലാലിനെ നായകനാക്കിയുളള ഒപ്പം എന്ന ചിത്രമാണ് പ്രിയദര്‍ശന്റെതായി ഒടുവില്‍ പുറത്തിറങ്ങിയത്. ചിത്രം തിയ്യേറ്ററുകളില്‍ വലിയ വിജയമായി മാറിയിരുന്നു. ഒപ്പത്തിന്റെ വിജയത്തിന് ശേഷമാണ് മോഹന്‍ലാല്‍ പ്രിയദര്‍ശന്‍ കൂട്ടുകെട്ടില്‍ മരക്കാര്‍ അറബിക്കടലിന്റെ സിംഹം വരുന്നത്. കോവിഡ് വ്യാപനം കാരണമാണ് ബിഗ് ബഡ്ജറ്റ് ചിത്രത്തിന്റെ റിലീസ് മാറ്റിവെക്കേണ്ടി വന്നത്.

കുഞ്ഞാലി മരക്കാര്‍ നാലാമനായി മോഹന്‍ലാല്‍ എത്തുന്ന ചിത്രം അഞ്ച് ഭാഷകളിലായിട്ടാണ് പുറത്തിറങ്ങുന്നത്. ബ്രഹ്മാണ്ഡ ചിത്രത്തിന്റെതായി പുറത്തിറങ്ങിയ ട്രെയിലറും ടീസറുമെല്ലാം തരംഗമായി മാറിയിരുന്നു. നൂറ് കോടി ബഡ്ജറ്റില്‍ ഒരുക്കിയ ചിത്രത്തില്‍ വമ്പന്‍ താരനിരയാണ് അണിനിരക്കുന്നത്. മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ ടീമിന്റെ കരിയറിലെ വലിയ ചിത്രമായിട്ടാണ് മരക്കാര്‍ റിലീസിങ്ങിനൊരുങ്ങുന്നത്.


Click it and Unblock the Notifications