ഹിന്ദി ചിത്രങ്ങളില്‍ നിന്ന് മോഷ്ടിച്ചിട്ടുണ്ടെന്ന് പ്രിയന്‍; ചീത്ത മുഴുവന്‍ കേട്ടത് ശ്രീനിവാസന്‍

പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത നിരവധി സിനിമകളില്‍ ശ്രീനിവാസന്‍ അഭിനയിക്കുകയും തിരക്കഥ എഴുതുകയും ചെയ്തിട്ടുണ്ട്. അരം അരം കിന്നരം എന്ന ചിത്രത്തിന് വേണ്ടിയാണ് ആദ്യമായി ശ്രീനിവാസന്‍ തിരക്കഥ എഴുതിയത്. തുടര്‍ന്ന് നിരവധി ചിത്രങ്ങളില്‍ ഇരുവരും ഒന്നിക്കുകയും ഹിറ്റുകള്‍ സമ്മാനിക്കുകയും ചെയ്തിട്ടുണ്ട്.

പ്രിയദര്‍ശന്റെ ഒരു കാലത്തെ ചിത്രങ്ങളില്‍ കണ്ടിരുന്ന തമാശകള്‍ പല ഹിന്ദി ചിത്രങ്ങളില്‍ നിന്നുമെടുത്തതാണെന്ന ആക്ഷേപങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ അത് താന്‍ കോപ്പിയടിച്ചതാണെന്ന തുറന്ന് പറയുന്ന വാക്കുകള്‍ വീണ്ടും ശ്രദ്ധിക്കപ്പെടുകയാണ്. കൈരളി ടിവിയില്‍ ശ്രീനിവാസനും പ്രിയദര്‍ശനും കൂടി ഒരുമിച്ചെത്തിയ പരിപാടിയില്‍ ആണ് ഇക്കാര്യം പറഞ്ഞത്.

Priyadarshan

പണ്ട് അരം അരം കിന്നരം എന്ന സിനിമയുടെ ഷൂട്ടിംഗിന് ഒരു ഹിന്ദി പടത്തിന്റെ റൈറ്റ് വാങ്ങിക്കാന്‍ വേണ്ടി അതിന്റെ പ്രൊഡ്യൂസര്‍ ബോംബെയ്ക്ക് പോയിട്ട് തിരിച്ച് വന്നു. ഒരു രക്ഷയുമില്ല, നാളെ ഷൂട്ടിംഗ് തുടങ്ങണം, മോഹന്‍ലാലിന്റെയും ശങ്കറിന്റെയുമൊക്കെ ഡേറ്റ് ഉണ്ട്. അതെല്ലാം വെറുതെ ആയിപോകും അവര്‍ക്ക് ഒക്കെ അഡ്വാന്‍സ് കൊടുത്തതാണ് എന്ന് പ്രൊഡ്യൂസര്‍ പറഞ്ഞത് ഓര്‍ക്കുന്നുണ്ടോ എന്ന് ശ്രീനിവാസന്‍ പ്രിയദര്‍ശനോട് ചോദിക്കുന്നുണ്ട്.

അങ്ങനെ നാളെ ഷൂട്ടിംഗ് തുടങ്ങിയേ പറ്റുകയുള്ളു എന്ന് പറഞ്ഞ് നമ്മള്‍ ഹോട്ടല്‍ മുറിയില്‍ ഇരുന്നു. ഷൂട്ട് ചെയ്യാന്‍ പുതുതായി ഒരു കഥയാണ് നമ്മള്‍ ആലോചിക്കുന്നത്. അങ്ങനെ ഇരിക്കുമ്പോള്‍ പ്രിയന്‍ എന്നോട് പറഞ്ഞു ബര്‍ണാഡ് ഷായുടെ ഒരു നാടകത്തില്‍ ഇങ്ങനെ ഒരു സീനുണ്ട്. ഇത് നമുക്ക് എടുക്കാം എന്ന് പറഞ്ഞു. അങ്ങനെ ഞാന്‍ കേട്ടിട്ടില്ലാത്ത കുറെ ഇംഗ്ലീഷ് എഴുത്തുകാരുടെ ഒക്കെ പേരുകള്‍ പ്രിയന്‍ പറഞ്ഞു.

ശരി തരക്കേടില്ല, വല്യ വല്യ എഴുത്തുകാരുടെ അല്ലേ എന്നോര്‍ത്ത് അതൊക്കെ എടുത്തു. സിനിമ പുറത്തുവന്നപ്പോള്‍ ഏതൊക്കെയോ ഹിന്ദി സിനിമയിലുള്ള സീനുകളായിരുന്നു എന്ന് പറഞ്ഞ് ആള്‍ക്കാര്‍ കത്തയച്ചു. കള്ളാ ഹിന്ദി സിനിമയില്‍ നിന്ന് എടുത്ത് മോഷ്ടിച്ചു എന്നൊക്കെയായി പറഞ്ഞ് എനിക്ക് കത്തുകളും ചീത്ത കേള്‍ക്കലും. കാരണം എഴുത്തുകാരന്‍ ഞാന്‍ ആണല്ലോ എന്ന് ശ്രീനിവാസന്‍ പറഞ്ഞു.

ഇതിന് മറുപടിയായി പ്രിയദര്‍ശന്‍ തന്നെ സംസാരിക്കുന്നുണ്ട്. താന്‍ പ്രാക്ടിക്കലായി ചിന്തിക്കുന്ന ആളാണെന്നും ശ്രീനിവാസന്‍ സിനിമയില്‍ എന്തൊക്കെയോ ചെയ്യണം എന്ന് ആഗ്രഹിച്ച് വന്നതായതുകൊണ്ട് തന്നെ മോഷ്ടിക്കാന്‍ ഒട്ടും താത്പര്യമില്ലായിരുന്നു എന്ന് തനിക്കറിയാമായിരുന്നു എന്നും പ്രിയദര്‍ശന്‍ പറയുന്നു. അന്ന് വേറെ വഴിയില്ലായിരുന്നു.

'ഒരുപാട് സിനിമകളില്‍ നിന്നൊക്കെ അതുപോലെ എടുത്ത് ഉപയോഗിച്ചിട്ടുണ്ട്. പൂച്ചക്കൊരു മൂക്കുത്തി എന്ന സിനിമയ്ക്ക് ശേഷം എനിക്ക് അറിയാം. ഇന്ന് പല സംവിധായകര്‍ക്കും ആ പ്രശ്‌നമുണ്ട്. ആദ്യത്തെ സിനിമ സക്‌സസ് ആവും, പിന്നീട് വരുന്നതൊക്കെ പൊട്ടും. ഞാന്‍ ഇത് അനുഭവിച്ച് രക്ഷപ്പെട്ട ഒരാളായതുകൊണ്ട് കൃത്യമായി അറിയാം. കാരണം ഈ സമയത്താണ് ഞാന്‍ കോപ്പി അടിച്ച് പടം ചെയ്തത്. അതോടെയാണ് മനസിലായത് ആള്‍ക്കാര്‍ക്ക് ഇതൊക്കെയാണ് വേണ്ടത് എന്ന്,' പ്രിയദര്‍ശന്‍ പറഞ്ഞു.

ചിത്രം ഒക്കെ ജനുവിനായി ചെയ്തതായിരുന്നു. അതില്‍ കോപിയടി ഇല്ല. എന്നാല്‍ താളവട്ടം ഒക്കെ ഇന്‍സ്‌പൈര്‍ഡ് ആയി ചെയ്തതാണ്. അതുവരെ കോപിയടി ആയിരുന്നെങ്കില്‍ താളവട്ടത്തില്‍ കഥയുടെ ഇന്‍സ്പിരേഷന്‍ മാത്രമേ ഉപയോഗിച്ചിട്ടുള്ളു. ചിത്രം, വെള്ളാനകളുടെ നാട് ഒക്കെ വന്നപ്പോള്‍ മറ്റു സിനിമകളെ ഡിപന്‍ഡ് ചെയ്യുന്നത് വിട്ടു. കാരണം പുറത്തുകൊടുത്താല്‍ നല്ല കാശ് കിട്ടും. കിലുക്കം, തേന്മാവിന്‍ കൊമ്പത്ത് തുടങ്ങിയ ചിത്രങ്ങളൊന്നും കോപ്പിയടിയല്ല. അതുകൊണ്ട് അതിന്റെ റൈറ്റ്‌സ് ഒക്കെ പുറത്തുകൊടുക്കാന്‍ പറ്റി എന്നും പ്രിയദര്‍ശന്‍ പറഞ്ഞു.

Priyadarshan

ആദ്യത്തെ സിനിമയെ പറ്റി മാത്രമേ എല്ലാ സംവിധായകരും ആലോചിക്കൂ. അത് കഴിഞ്ഞാല്‍ പിന്നെ ഒരു ശൂന്യതയുണ്ട്. എന്നെ സംബന്ധിച്ചിടത്തോളം അത് നികത്തിയതിന് പല ഹിന്ദി സിനിമകളോടും നന്ദിയുണ്ട്. ശ്രീനിക്ക് കോപ്പിയടി ഇഷ്ടമല്ലെന്ന് പറയുന്നതിന് നല്ല ഒരു തെളിവുണ്ട്. താളവട്ടത്തിന്റെ സ്‌ക്രിപ്റ്റ് ശ്രീനി എഴുതാം എന്ന് പറയുകയും എന്നിട്ട് പിന്നെ പറ്റിച്ചു. ശ്രീനി എന്നോട് പറഞ്ഞത്, താന്‍ സത്യന്‍ അന്തിക്കാട് പടം ചെയ്യുന്നത് വന്ന് നോക്ക്, താന്‍ എന്നെങ്കിലും സിനിമയെ സീരിയസ് ആയിട്ട് കാണുമ്പോള്‍ അന്ന് നമുക്ക് വീണ്ടും കാണാം എന്നാണെന്നും പ്രിയദര്‍ശന്‍ പറഞ്ഞു.

അതിന് ശേഷം ശ്രീനാവസനുമായി ഒരുമിച്ച് വര്‍ക്ക് ചെയ്യുന്നത് വെള്ളാന ആണ്. പക്ഷെ അന്ന് ശ്രീനി പറഞ്ഞത് ഭയങ്കര ഇന്‍സ്‌പൈറിംഗ് ആയിരുന്നു ശ്രീനിയോടുള്ള വാശിക്കാണ് താളവട്ടം ഒറ്റയ്ക്ക് ഇരുന്ന് എഴുതിയത്. മാത്രമല്ല, അതിന്റെ മേക്കിംഗും മറ്റും ആള്‍ക്കാര്‍ അഭിനന്ദിക്കുകയും ചെയ്തപ്പോള്‍ ഇനി മുതല്‍ സിനിമയെ സീരിയസ് ആയി കാണാം എന്ന് തന്നെയാണ് കരുതിയതെന്നും പ്രിയദര്‍ശന്‍ കൂട്ടിച്ചേര്‍ത്തു.

Read more about: priyadarshan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X