»   » ഇവരെന്താ ഇവിടെ?മോഹന്‍ലാലിന്റെ സിനിമ ചിത്രീകരണം കാണാനെത്തിയവരുടെ ചിത്രങ്ങള്‍ പങ്കുവെച്ച് ലാല്‍ ജോസ്

ഇവരെന്താ ഇവിടെ?മോഹന്‍ലാലിന്റെ സിനിമ ചിത്രീകരണം കാണാനെത്തിയവരുടെ ചിത്രങ്ങള്‍ പങ്കുവെച്ച് ലാല്‍ ജോസ്

Posted By: Teresa John
Subscribe to Filmibeat Malayalam

സിനിമകളുടെ തിരക്കളില്‍ നിന്നും തിരക്കുകളിലേക്കുള്ള യാത്രയിലാണ് മോഹന്‍ലാല്‍. ഈ വര്‍ഷം നിരവധി സിനിമകളാണ് റിലീസിന് വേണ്ടി തയ്യാറെടുക്കുന്നത്. നിലവില്‍ മൂന്ന് സിനിമകളുടെ ചിത്രീകരണത്തിന്റെ തിരക്കുകളിലാണ് അദ്ദേഹം.

ലാലേട്ടന്റെ സിനിമയിലെ ആ ഡയലോഗുകളെല്ലാം മാറ്റപ്പെടേണ്ടവയാണ്! ഏതു സിനിമയിലെ ആണെന്നറിയാമോ?

ലാല്‍ ജോസ് സംവിധാനം ചെയ്യുന്ന വെളിപാടിന്റെ പുസ്തകം എന്ന സിനിമയുടെ ചിത്രീകരണമാണ് ഇപ്പോള്‍ നടക്കുന്നത്. ലോക്കെഷനില്‍ നിന്നുള്ള ചില ചിത്രങ്ങള്‍ ലാല്‍ ജോസ് പുറത്ത് വിട്ടിരിക്കുകയാണ്.

വെളിപാടിന്റെ പുസ്തകം

മോഹന്‍ലാല്‍ നായകനായി എത്തുന്ന സിനിമയാണ് വെളിപാടിന്റെ പുസ്തകം. സിനിമയുടെ ചിത്രീകരണം തിരുവനന്തപുരത്ത് പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്.

മോഹന്‍ലാല്‍-ലാല്‍ ജോസ് ചിത്രം

ലാല്‍ ജോസും മോഹന്‍ലാലും ഒന്നിക്കുന്ന സിനിമയാണ് വെളിപാടിന്റെ പുസ്തകം. സിനിമയുടെ ചിത്രീകരണം തിരുവനന്തപുരത്ത് നടക്കുകയാണ്.

ലോക്കെഷനിലെ ചിത്രങ്ങള്‍

സംവിധായകന്‍ ലാല്‍ ജോസാണ് സിനിമയുടെ സെറ്റിലെത്തിയ സംവിധായകരായ പ്രിയദര്‍ശനും ഭരതനും ഒപ്പമുള്ള ഫോട്ടോസ് പങ്കുവെച്ചത്. തന്റെ ഔദ്യേഗിക ഫേസ്ബുക്ക് പേജിലുടെയാണ് സംവിധായകന്‍ ചിത്രങ്ങള്‍ പങ്കുവെച്ചത്.

ആകാംക്ഷ പ്രകടിപ്പിച്ച് സംവിധായകന്‍

മോഹന്‍ലാലിനൊപ്പം നിരവധി സിനിമ ചെയ്തിട്ടുള്ള ഇരു സംവിധായകരും വെളിപാടിന്റെ പുസ്തകത്തിന്റെ സെറ്റിലെത്തിയത് അത്ഭുതമായി തോന്നുവെന്നും അവരുടെ സിനിമകള്‍ തനിക്ക് പ്രചേദനമായിട്ടുണ്ടെന്നും ലാല്‍ ജോസ് പറയുന്നു. അവരുടെ സാന്നിധ്യം വലിയൊരു അനുഗ്രഹമായി തോന്നുകയാണെന്നും അദ്ദേഹം പറയുന്നു.

ലാലേട്ടന്റെ തിരക്കുകള്‍

അടുത്ത മാസം പുറത്തിറങ്ങുന്ന വില്ലന്‍, തൊട്ട് പിന്നാലെ ഒടിയാന്‍ അതിനൊപ്പമാണ് വെളിപാടിന്റെ പുസ്തകം. എന്നിങ്ങനെ സിനിമകളുടെ തിരക്കുകളിലാണ് മോഹന്‍ലാല്‍. ഇതിന് ശേഷം 1000 കോടി ബജറ്റില്‍ മഹാഭാരതയും പിന്നാലെ എത്തുകയാണ്.

English summary
Priyadarshan & Bhadran In 'Velipadinte Pusthakam' Location

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam