പിണക്കമോ വൈരാഗ്യമോ ഇല്ല...; പ്രിയദർശന്റെ കൈപിടിച്ച് നിറചിരിയോടെ ലിസി, താരദമ്പതികൾ വീണ്ടും ഒരുമിച്ചോ?; ചർച്ചകൾ
സിനിമാ മേഖലയിൽ പ്രണയ വിവാഹവും വിവാഹമോചനങ്ങളും സർവസാധാരണമാണ്. ഒരുമിച്ച് പ്രവർത്തിച്ചശേഷം പ്രണയത്തിലാവുകയും വിവാഹം ചെയ്യുകയും ചെയ്ത നിരവധി പേർ മലയാള സിനിമയിലുണ്ട്. അക്കൂട്ടത്തിൽ ഏറെ ആരാധകരുണ്ടായിരുന്ന താരദമ്പതികളായിരുന്നു സംവിധായകൻ പ്രിയദർശനും ലിസിയും. 1990ൽ ആയിരുന്നു ഇരുവരുടേയും വിവാഹം. ലിസിയുടെ ഏറ്റവും നല്ല സിനിമകളും കഥാപാത്രങ്ങളും പിറന്നിട്ടുള്ളത് പ്രിയദർശന്റെ സംവിധാനത്തിലാണ്.
ഇരുപത്തിനാല് വർഷത്തെ ദാമ്പത്യ ജീവിതത്തിനുശേഷം 20016ൽ ആണ് ഇരുവരും വേർപിരിഞ്ഞത്. അന്ന് അത് സിനിമാ ലോകത്തിനും ആരാധകർക്കും എല്ലാം ഞെട്ടൽ നൽകിയൊരു വാർത്തയായിരുന്നു. വിവാഹമോചനം ആവശ്യപ്പെട്ട് ലിസിയാണ് ആദ്യം ചെന്നൈ കുടുംബ കോടതിയിൽ ഹർജി നൽകിയത്. പ്രിയദർശനെതിരെ ഗുരുതരമായ ആരോപണങ്ങളായിരുന്നു അന്ന് ലിസി ഉന്നയിച്ചത്.

പ്രിയദർശന് എതിരെ ഗാർഹിക പീഡനക്കേസിൽ പിന്നീട് ഹൈക്കോടതിയുടെ ഇടപെടലോടെ ഒത്തുതീർപ്പുണ്ടാക്കുകയും പരസ്പര സമ്മതപ്രകാരമുള്ള വിവാഹമോചനഹർജി നൽകുകയും ചെയ്തു. പിന്നീട് ഇരുവരുടെയും സ്വത്തുക്കൾ പങ്കുവെക്കുന്നതുൾപ്പടെയുൾപ്പടെയുള്ള നടപടികൾ പൂർത്തിയാക്കിയതോടെയാണ് ഇരുവരും 2016ൽ വിവാഹമോചിതരായത്. വേർപിരിഞ്ഞുവെങ്കിലും മക്കളായ കല്യാണിയുടേയും സിദ്ധാർത്ഥിന്റേയും എല്ലാ ആവശ്യങ്ങൾക്കും ഇരുവരും ഒരുമിച്ച് നിൽക്കുകയും കടമകൾ നിർവഹിക്കുകയും ചെയ്യാറുണ്ടായിരുന്നു.
വിവാഹമോചനശേഷം ചെന്നൈയിൽ ഒറ്റയ്ക്കാണ് ലിസിയുടെ താമസം. മക്കൾ രണ്ടുപേരും അച്ഛനമ്മമാർക്കൊപ്പം മാറി മാറി സമയം ചിലവഴിക്കും. അഭിനയത്തിൽ സജീവമല്ലെങ്കിലും സിനിമാക്കാരുടെ ഫങ്ഷനുകളിലും സിനിമയുട പിന്നണി പ്രവർത്തനങ്ങളിലും ലിസി സജീവമാണ്.
ഇപ്പോഴിതാ ലിസിയുടേയും പ്രിയദർശന്റേയും പുതിയൊരു വീഡിയോയാണ് സോഷ്യൽമീഡിയയിൽ വൈറലാകുന്നത്. സംവിധായകൻ സിബി മലയിലിന്റെ മകന്റെ കല്യാണത്തിന് എത്തിയപ്പോഴുള്ളതാണ് വീഡിയോ. വധു വരന്മാരെ അനുഗ്രഹിച്ച് ആശംസകൾ നേർന്ന് സ്റ്റേജിൽ നിന്നും തിരിച്ച് ഇറങ്ങാൻ തുടങ്ങിയ ലിസിയെ സ്റ്റെപ്പ് ഇറങ്ങാൻ സഹായിച്ചത് പ്രിയദർശനാണ്. ലിസി കാലിടറി വീഴാതിരിക്കാൻ പ്രിയദർശൻ ലിസിയുടെ കൈകളിൽ മുറുകെ പിടിച്ചിരുന്നു.
ഇരുവരും കുശലം ചോദിച്ചും തമാശകൾ പറഞ്ഞു സ്റ്റെപ്പ് ഇറങ്ങി വരുന്ന വീഡിയോ ഇതിനോടകം വൈറലാണ്. നിരവധി പ്രേക്ഷകരാണ് വീഡിയോയ്ക്ക് കമന്റുകളുമായി എത്തിയത്. വിവാഹമോചനശേഷം പരസ്പരം കുറ്റപ്പെടുത്തുന്ന ദമ്പതിമാർക്കിടയിൽ പ്രിയനും ലിസിയും മാതൃകയാണെന്ന് ചിലർ കുറിച്ചു. വീണ്ടും ഒരുമിച്ചുകൂടെയെന്നാണ് മറ്റ് ചിലർ ചോദിച്ചത്. വേർപിരിഞ്ഞു... പക്ഷെ ശത്രുതയില്ല... രണ്ടുപേരോടും ബഹുമാനം തോന്നുന്നു.

അതേസമയം മറ്റ് ചിലർ ചോദിച്ചത് ഇരുവരും വീണ്ടും ഒന്നിച്ച് ജീവിച്ച് തുടങ്ങിയോ എന്നാണ്. അവസാനമായി ലിസിയും പ്രിയദർശനും ഒരുമിച്ച് ഒരു ഫ്രെയിമിൽ പ്രത്യക്ഷപ്പെട്ടത് മകൻ സിദ്ധാർത്ഥിന്റെ വിവാഹ ചടങ്ങ് നടന്ന സമയത്തായിരുന്നു. വേർപിരിഞ്ഞുവെങ്കിലും ലിസിയും പ്രിയദർശനും തമ്മിൽ ശത്രുതയിൽ അല്ലെന്നും അവർക്കിടയിൽ സൗഹൃദവും ബോണ്ടും നിലനിൽക്കുന്നുണ്ടെന്നും മുമ്പൊരിക്കൽ നൽകിയ അഭിമുഖത്തിൽ സംസാരിക്കവെ മോഹൻലാൽ പറഞ്ഞിരുന്നു.
അന്ന് പ്രിയദർശനം ലാലിന്റെ വാക്കുകൾ ശരിയാണെന്ന് പറഞ്ഞിരുന്നു. പക്ഷെ ഇരുവരും പറഞ്ഞത് സത്യമായിരുന്നുവെന്ന് പ്രേക്ഷകർക്ക് ബോധ്യമായത് പുതിയ വീഡിയോ കണ്ടപ്പോഴാണ്. വിവാഹശേഷമാണ് ലിസി അഭിനയം ഉപേക്ഷിച്ചത്. ഭാര്യയെ കുറിച്ച് മുമ്പ് എല്ലാ വേദികളിലും പ്രിയദർശൻ വാതോരാതെ സംസാരിക്കുമായിരുന്നു. എന്റെ വിജയത്തിന്റെ വലിയൊരു പങ്ക് എന്റെ ഭാര്യയ്ക്ക് അവകാശപ്പെട്ടതാണ്.
ഞാൻ ചെയ്യുന്ന ജോലിക്ക് അവധിയോ സമയമോ കാലമോയില്ല. പല സംവിധായകരും പരാജയപ്പെട്ടിട്ടുണ്ടെങ്കിൽ അതിന് കാരണം അവരുടെ കുടുംബത്തിൽ നിന്നും പിന്തുണ കിട്ടിയില്ലെന്നതുകൊണ്ടാണ്. ഞാൻ ഇന്ന് എന്തെങ്കിലും ആയിട്ടുണ്ടെങ്കിൽ അതിന് കാരണം ലിസിയാണ്. എനിക്ക് കിട്ടിയ വലിയ ഭാഗ്യമാണ് അവൾ. ചട്ടീം കലവും ആയതുകൊണ്ട് ഇടയ്ക്കിടെ തട്ടിയും മുട്ടിയും ഇരിക്കാറുണ്ട്. ഭർത്താവ് എന്ന രീതിയിൽ എനിക്ക് ഞാൻ അഞ്ച് മാർക്കാണ് നൽകുന്നത് എന്നുമാണ് മുമ്പ് പ്രിയദർശൻ പറഞ്ഞത്.


Click it and Unblock the Notifications











