ലാലേട്ടന്റെ കുഞ്ഞാലി മരക്കാരും വിവാദത്തിലോ? തിരക്കഥയെ കുറിച്ച് തര്‍ക്കം, പ്രിയദര്‍ശന്‍ പറയുന്നു

ബ്രഹ്മാണ്ഡ സിനിമകള്‍ക്ക് വേണ്ടിയാണ് മലയാളക്കര കാത്തിരിക്കുന്നത്. മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടെയുമെല്ലാം ബിഗ് ബജറ്റ് ചിത്രങ്ങള്‍ ഈ വര്‍ഷം വരാനിരിക്കുകയാണ്. സിനിമാപ്രേമികള്‍ ആകാംഷയോടെ കാത്തിരിക്കുന്ന വമ്പന്‍ ചിത്രമാണ് മരക്കാര്‍ അറബിക്കടലിന്റെ സിംഹം. കുഞ്ഞാലി മരക്കാരുടെ കഥ പറഞ്ഞെത്തുന്ന ചിത്രത്തില്‍ മോഹന്‍ലാലാണ് നായകനാവുന്നത്.

പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ നടന്ന് കൊണ്ടിരിക്കുകയാണ്. ഈ വര്‍ഷം അവസാനത്തോട് കൂടിയോ അടുത്ത വര്‍ഷം ആദ്യമോ തിയറ്ററുകളില്‍ എത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് അണിയറ പ്രവര്‍ത്തകര്‍. ഇതിനിടെ ഈ സിനിമയുടെ ആശയം തന്റെ തിരക്കഥയില്‍ നിന്നും എടുക്കപ്പെട്ടതാണെന്ന ആരോപണവുമായി എത്തിയിരിക്കുകയാണ് എഴുത്തുകാരന്‍ ടിപി രാജീവന്‍. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് കൊടുത്ത അഭിമുഖത്തിലായിരുന്നു അദ്ദേഹം പ്രിയദര്‍ശന്റെ സിനിമയെ കുറിച്ച് തുറന്ന് പറഞ്ഞത്.

 മരക്കാരും വിവാദത്തിലേക്കോ?

പ്രിയദര്‍ശന്‍ എന്റെ തിരക്കഥ മോഷ്ടിച്ചുവെന്ന് ഞാന്‍ ഒരിക്കലും പറയില്ല. കാരണം അദ്ദേഹം അത് വായിച്ചിട്ടില്ല. എന്റെ തിരക്കഥയെ ആസ്പദമാക്കിയാണ് പ്രിയന്റെ മരക്കാര്‍ ചിത്രീകരിച്ചതെന്നും ഞാന്‍ പറയില്ല. എന്നിരുന്നാലും 2016 ല്‍ ഞാനെന്റെ തിരക്കതയും ആശയവും മുഴുവനുമായി പ്രിയനുമായി സംസാരിച്ചിട്ടുള്ളതാണ്. എന്റെ കണ്‍സ്പറ്റ് കേട്ട് ഒന്നിച്ച് ജോലി ചെയ്യാന്‍ താല്‍പര്യം ഉള്ളതായിട്ടും പ്രിയന്‍ പറഞ്ഞിരുന്നു. എന്നാല്‍ പ്രിയന്‍ മുന്നോട്ട് വെച്ച രണ്ട് നിബന്ധനകള്‍ അംഗീകരിക്കാന്‍ എനിക്ക് കഴിയുമായിരുന്നില്ല. ഒന്ന് ടി ദാമോദരന്‍ സിനിമയ്ക്ക് വേണ്ടി 10-15 സീനുകള്‍ എഴുതിയിരുന്നു. അത് തിരക്കഥയില്‍ കൂട്ടിചേര്‍ത്ത് തിരക്കഥയുടെ ക്രെഡിറ്റ് ടി ദാമോദരന് കൂടി പങ്കുവെക്കുക. മറ്റൊന്ന് കഥയുടെ ക്രെഡിറ്റ് പ്രിയദര്‍ശന് ലഭിക്കുക. ഇതാണ് ടിപി രാജീവന്‍ പറഞ്ഞിരിക്കുന്നത്.

 മരക്കാരും വിവാദത്തിലേക്കോ?

ടിപി രാജീവന്റെ വാക്കുകള്‍ക്ക് പ്രിയദര്‍ശന്‍ തന്നെ മറുപടി പറഞ്ഞിരുന്നു. ടിപി രാജീവന്‍ താന്‍ ഏറെ ബഹുമാനിക്കുന്ന ആളാണ്. ഒരിക്കല്‍ അദ്ദേഹത്തെ കണ്ട വേളയില്‍ കുഞ്ഞാലി മരക്കാറിന്റെ ജീവിതം ആസ്പദമാക്കി ഒരു ചിത്രം എടുക്കാന്‍ പോവുന്ന കാര്യം എന്നോട് പങ്കുവെച്ചിരുന്നു. മരക്കാര്‍ ആശയങ്ങള്‍ ഞങ്ങള്‍ സംസാരിച്ചിരുന്നു. പക്ഷെ ദാമോദരന്‍ മാസ്റ്റര്‍ എഴുതിയ ഞാന്‍ സിനിമയാക്കാന്‍ ഉദ്ദേശിച്ചതും ടിപി രാജീവന്‍ പറഞ്ഞതും വ്യത്യസ്തമാണ്.

 മരക്കാരും വിവാദത്തിലേക്കോ?

ഞാന്‍ എടുക്കാന്‍ പോവുന്ന ചിത്രത്തില്‍ പങ്കുചേരാന്‍ താല്‍പര്യമുണ്ടോ എന്ന് ഞാന്‍ അദ്ദേഹത്തോട് ചോദിച്ചിരുന്നു. സന്തോഷ് ശിവന്‍ സംവിധാനം ചെയ്യാന്‍ പോവുന്ന മരക്കാര്‍ എന്ന സിനിമയ്ക്ക് വേണ്ടി ഓഗസ്റ്റ് സിനിമയുടെ കൈയില്‍ നിന്നും അഞ്ച് ലക്ഷം അഡ്വാന്‍സ് വാങ്ങിയതായും ആ ചിത്രം നടന്നില്ലെങ്കില്‍ എന്റെ ടീമില്‍ ചേരാന്‍ താല്‍പര്യമുണ്ട് എന്നുമാണ് അന്ന് ടിപി രാജീവന്‍ പറഞ്ഞതെന്ന് പ്രിയദര്‍ശന്‍ വ്യക്തമാക്കുന്നു.

 മരക്കാരും വിവാദത്തിലേക്കോ?

സാമൂതിരിയുടെ പടത്തലവനായിരുന്ന കുഞ്ഞാലി മരക്കാരുടെ കഥയെ ആസ്പദമാക്കി രണ്ട് സിനിമകളായിരുന്നു പ്രഖ്യാപിച്ചത്. സന്തോഷ് ശിവന്റെ സംവിധാനത്തിലെത്തുന്ന ചിത്രത്തില്‍ മമ്മൂട്ടിയാണ് നായകനാവുന്നത്. ഈ സിനിമയുടെ ചിത്രീകരണം സംബന്ധിച്ച് കൂടുതല്‍ തീരുമാനങ്ങള്‍ ആയിട്ടില്ല. ഇതോടെ മോഹന്‍ലാല്‍ ചിത്രവുമായി പ്രിയദര്‍ശന്‍ മുന്നോട്ട് പോവുകയായിരുന്നു. ഒരേ കഥയുമായി രണ്ട് സിനിമകള്‍ വരണമോ എന്ന ചോദ്യവും ഇവിടെ നിന്നിരുന്നു. എന്നാല്‍ മലയാളത്തിലെ ഏറ്റവും ചെലവേറിയ ചിത്രമായി മരക്കാര്‍ അറബിക്കടലിന്റെ സിംഹം പ്രഖ്യാപിച്ചു.

Recommended Video

അടുത്ത വിസ്മയമായി മോഹന്‍ലാലിന്റെ ബ്രഹ്മാണ്ഡ ചിത്രം മരക്കാര്‍
മരക്കാരും വിവാദത്തിലേക്കോ?

നൂറ് കോടിയോളം മുതല്‍ മുടക്ക് ആവശ്യമായി വരുന്ന ചിത്രം ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരും സിജെ റോയിയും സന്തോഷ് കുരുവിളയും ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. സംവിധായകന്‍ ഐവി ശശിയുടെ മകന്‍ അനി ശശിയും പ്രിയദര്‍ശനും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. കുഞ്ഞാലി മരക്കാരായി മോഹന്‍ലാല്‍ എത്തുമ്പോള്‍ ചെറുപ്പക്കാലം അവതരിപ്പിക്കുന്നത് പ്രണവ് മോഹന്‍ലാല്‍ ആണ്. മഞ്ജു വാര്യരാണ് നായിക. തമിഴ് സൂപ്പര്‍ താരം അര്‍ജുന്‍ സര്‍ജ, പ്രഭു, ബോളിവുഡ് നടന്‍ സുനില്‍ ഷെട്ടി, മധു, ഫാസില്‍, മുകേഷ്, സിദ്ദിഖ്, നെടുമുടി വേണു, സുരേഷ് കുമാര്‍, താരപുത്രിമാരായ കീര്‍ത്തി സുരേഷ്, കല്യാണി പ്രിയദര്‍ശന്‍, എന്നിവരാണ് സിനിമയിലെ മറ്റ് താരങ്ങള്‍. മാത്രമല്ല തെന്നിന്ത്യയില്‍ നിന്നും ബോളിവുഡ്, ചൈന, ബ്രിട്ടീഷ് നടീനടന്മാരും ചിത്രത്തിലുണ്ടാവും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X