»   » പ്രിയന്‍ ഭയന്നത് സംഭവിച്ചു!!! ആദ്യ മമ്മൂട്ടി ചിത്രം വന്‍ പരാജയമായി, കാരണം അമിതാഭ് ബച്ചന്‍???

പ്രിയന്‍ ഭയന്നത് സംഭവിച്ചു!!! ആദ്യ മമ്മൂട്ടി ചിത്രം വന്‍ പരാജയമായി, കാരണം അമിതാഭ് ബച്ചന്‍???

Posted By: Karthi
Subscribe to Filmibeat Malayalam

മോഹന്‍ലാല്‍ പ്രിയദര്‍ശന്‍ കൂട്ടുകെട്ട് മലയാള സിനിമയില്‍ എന്നും ഹിറ്റുകള്‍ സൃഷ്ടിച്ച കൂട്ടുകെട്ടായിരുന്നു. മോഹന്‍ലാലിന്റെ ആദ്യ ചിത്രമായ തിരനോട്ടത്തില്‍ സംവിധാന സഹായിയായിരുന്നു പ്രിയന്‍. പ്രിയന്‍ സംവിധായകനായി അരങ്ങേറിയത് മോഹന്‍ലാലിനെ നായകനാക്കി ഒരുക്കിയ പൂച്ചക്കൊരു മൂക്കുത്തിയിലൂടെ ആയിരുന്നു. 

അഡ്വഞ്ചേഴ്‌സ് ഓഫ് ഓമനക്കുട്ടന്റെ വിജയക്കുതിപ്പിന് തടയിടാന്‍ തിയറ്റര്‍ സംഘടന!!! ലക്ഷ്യം ഭാവന???

അണിവയറിന്റെ സൗന്ദര്യത്തില്‍ ആരാധകരെ നേടിയ നായിക!!! തമന്നയുടെ നേവല്‍ ഷോ!!!

പ്രിയന്റെ കരിയറില്‍ ഏറ്റവുമധികം മലയാള ചിത്രങ്ങള്‍ സംവിധാനം ചെയ്തത് മോഹന്‍ലാലിനെ നായകനാക്കിയായിരുന്നു. രണ്ട് ചിത്രങ്ങളായിരുന്നു മമ്മൂട്ടിയെ നായകനാക്കി സംവിധാനം ചെയ്തത്. അതിലെ ആദ്യ ചിത്രം വന്‍ പരാജയവുമായി. അതിന് കാരണം അമിതാഭ് ബച്ചനായിരുന്നു. 

ലിംഗം മുറിഞ്ഞ സ്വാമി മറ്റു പലതിലും വിരുതന്‍...! കണ്ണില്‍ നോക്കി വീഴ്ത്തും..!! ചൂണ്ടുവിരലാണ് ആയുധം..!

രണ്ട് ചിത്രങ്ങളായിരുന്നു പ്രിയന്‍ മമ്മൂട്ടിയെ നായകനാക്കി സംവിധാനം ചെയ്തത്. പറയാനും വയ്യ പറയാതിരിക്കാനും വയ്യ, മേഘം എന്നിവയായിരുന്നു അവ. രണ്ട് ചിത്രങ്ങളും ബോക്‌സ് ഓഫീസ് പരാജയങ്ങളായിരുന്നു. ഇവ കൂടാതെ പ്രിയന്റെ കഥയില്‍ പുറത്തിറങ്ങിയ രണ്ട് മമ്മൂട്ടി ചിത്രങ്ങളും പരാജയമായിരുന്നു.

കൂലി, നദി മുതല്‍ നദി വരെ എന്നീ ചിത്രങ്ങളായിരുന്നു പ്രിയദര്‍ശന്റെ കഥയില്‍ പുറത്തിറങ്ങിയ ചിത്രങ്ങള്‍. ഈ രണ്ട് ചിത്രങ്ങളും അമിതാഭ് ബച്ചന്‍ നായകനായ ബോളിവുഡ് ചിത്രത്തിന്റെ കഥകളായിരുന്നു. രണ്ട് ചിത്രങ്ങളും ബോക്‌സ് ഓഫീസില്‍ വന്‍ പരാജയമായി മാറി.

പൂച്ചക്കൊരു മൂക്കുത്തി, ഓടരുതമ്മാവാ ആളറിയാം, ഒന്നാനാം കുന്നില്‍ ഓരാടി കുന്നില്‍ എന്നീ തന്റെ ആദ്യ രണ്ട് ചിത്രങ്ങള്‍ക്ക് ശേഷമാണ് മമ്മൂട്ടിയെ നായകനാക്കി ഒരു ചിത്രത്തേക്കുറിച്ച് പ്രിയദര്‍ശന്‍ ആലോചിക്കുന്നത്. കൊച്ചിന്‍ ഹനീഫയായിരുന്നു ചിത്രത്തിന്റെ രചന.

രണ്ട് കഥകളാണ് കൊച്ചിന്‍ ഹനീഫ് പ്രിയദര്‍ശന് മുന്നില്‍ വച്ചത്. ഒന്ന് സ്വന്തം കഥയും രണ്ടാമത്തേത് സഞ്ജീവ് കുമാര്‍ അമിതാഭ് ബച്ചന്‍ ചിത്രമായ ഫറാറിന്റെ കഥയും. ഫറാറിന്റെ കഥയായിരുന്നു പ്രിയദര്‍ശന് ഇഷ്ടമായത്. ചിത്രം ബോളിവുഡില്‍ സൂപ്പര്‍ ഹിറ്റായിരുന്നു.

അമിതാഭ് ബച്ചന്‍ ചിത്രങ്ങളുടെ കഥയില്‍ മുമ്പ് മമ്മൂട്ടിയെ നായകനാക്കി ഇറക്കിയ സിനിമകളുടെ പരാജയം പ്രിയദര്‍ശന് ബോധ്യം ഉണ്ടായിരുന്നു. എങ്കിലും കഥ അത്രയ്ക്ക് ഇഷ്ടപ്പെട്ട് പോയിരുന്നു. ഇക്കാര്യം കൊച്ചിന്‍ ഹനീഫയെ അറിയിക്കുകയും ചെയ്തു.

കഥയുമായി മുന്നോട്ട് പോകാം പകരം മമ്മൂട്ടിക്ക് സഞ്ജീവ് കുമാറിന്റെ കഥാപാത്രം നല്‍കി അമിതാഭ് ബച്ചന്റെ കഥാപാത്രം മറ്റൊരു നടന് നല്‍കാം. അങ്ങനെ അമിതാഭ് ബച്ചന്‍ അവതരിപ്പിച്ച കഥാപാത്രത്തിലേക്ക് ശങ്കറിനെ തിരഞ്ഞെടുത്തു.

കഥാപാത്രങ്ങളെ മാറ്റി പ്രതിഷ്ടിച്ചിട്ടും പ്രിയന്‍ ഭയന്നത് തന്നെ ചിത്രത്തിന് സംഭവിച്ചു. 1985 നവംബറില്‍ തിയറ്ററിലെത്തിയ ചിത്രം വന്‍പരാജയമായി മാറി. തിയറ്ററില്‍ പരാജയമാകാനായിരുന്നു പ്രിയന്റെ പ്രഥമ മമ്മൂട്ടി ചിത്രത്തിന്റെ വിധി.

പിന്നീട് പതിനാല് വര്‍ഷത്തിന് ശേഷം വീണ്ടും മമ്മൂട്ടിയെ നായകനാക്കി മേഘം പ്രിയന്‍ സംവിധാനം ചെയ്തു. പ്രിയന്റെ കഥയ്ക്ക് തിരക്കഥ ഒരുക്കിയത് ടി ദാമോദരനായിരുന്നു. മികച്ച ഗാനങ്ങളുമായി എത്തിയ ചിത്രത്തിനും തിയറ്ററില്‍ പരാജയം ഏറ്റുവാങ്ങാനായിരുന്നു വിധി.

ഒപ്പത്തിന്റെ സൂപ്പര്‍ ഹിറ്റ് വിജയത്തിന് ശേഷം മമ്മൂട്ടിയേയും ദിലീപിനേയും നായകന്മാരാക്കി പ്രിയന്‍ പുതിയ ചിത്രം സംവിധാനം ചെയ്യുന്നതായി വാര്‍ത്തകള്‍ പ്രചരിച്ചെങ്കിലും പ്രിയന്‍ അത് തള്ളി. അത്തരമൊരു ചിത്രം തന്റെ മനസിലില്ലെന്ന് പ്രിയന്‍ വ്യക്തമാക്കി. മേഘത്തില്‍ മമ്മൂട്ടിക്കൊപ്പം ദിലീപും വേഷമിട്ടിരുന്നു.

English summary
Priyadarshan's first Mammootty movie Parayanum Vayya Parayathirikkanum Vayya was a flop. It was penned by Kochin Haneefa. The story was adapted from Amitabh Bachchan's super hit Bollywood movie Faraar.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam