»   » മോഹന്‍ലാല്‍ നായകനായി ഇല്ലാത്ത പ്രിയദര്‍ശന്‍ ചിത്രങ്ങള്‍ ഇതാ

മോഹന്‍ലാല്‍ നായകനായി ഇല്ലാത്ത പ്രിയദര്‍ശന്‍ ചിത്രങ്ങള്‍ ഇതാ

Posted By:
Subscribe to Filmibeat Malayalam

മോഹന്‍ലാലിനെ നായകനാക്കി ഒപ്പം എന്ന ചിത്രം ഒരുക്കിയതിന് ശേഷം പ്രിയദര്‍ശന്‍ തന്റെ അടുത്ത ചിത്രത്തിലേക്ക് കടക്കുകയാണ്. പൃഥ്വിരാജ് നായകനായി എത്തുന്ന ചിത്രം മണിയന്‍ പിള്ള രാജുവാണ് നിര്‍മിയ്ക്കുന്നത്. ചിത്രത്തെ കുറിച്ച് ഔദ്യോഗിക റിപ്പോര്‍ട്ടുകളൊന്നും ലഭിച്ചിട്ടില്ല.

എന്തായാലും മോഹന്‍ലാല്‍ - പ്രിയദര്‍ശന്‍ കൂട്ടുകെട്ടോളം വരുമോ പൃഥ്വി-പ്രിയന്‍. തൊണ്ണൂറുകളില്‍ മോഹന്‍ലാലും പ്രിയനും ഒന്നിച്ചപ്പോഴൊക്കെ മലയാളികള്‍ കൈയ്യടിച്ചിട്ടുണ്ട്. 20 ഓളം ചിത്രങ്ങള്‍ക്ക് വേണ്ടി പ്രിയനും ലാലും ഒന്നിച്ചു. ചിത്രം, കിലുക്കം, തേന്മാവിന്‍ കൊമ്പത്ത് തുടങ്ങിയ ചിത്രങ്ങള്‍ അതില്‍ ചിലത് മാത്രം.

എന്നാല്‍ പ്രിയന്റെ വിജയം മോഹന്‍ലാലില്‍ മാത്രം കേന്ദ്രീകൃതമല്ല. മോഹന്‍ലാല്‍ നായകനായി എത്താത്ത പ്രിയദര്‍ശന്റെ ചില ചിത്രങ്ങളെ കുറിച്ചാണ് ഇനി പറയുന്നത്.

മോഹന്‍ലാല്‍ നായകനായി ഇല്ലാത്ത പ്രിയദര്‍ശന്‍ ചിത്രങ്ങള്‍ ഇതാ

ഇന്നും കണ്ടിരുന്ന് ചിരിക്കുന്ന മലയാള സിനിമ. ഒരുകൂട്ടം ചെറുപ്പക്കാരുടെ കഥയാണ് ഓടരുതമ്മാവാ ആളറിയും. മുകേഷ്, ശ്രീനിവാസന്‍, ജഗദീഷ്, നെടുമുടി വേണു, ശങ്കര്‍, തുടങ്ങിയവര്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തി.

മോഹന്‍ലാല്‍ നായകനായി ഇല്ലാത്ത പ്രിയദര്‍ശന്‍ ചിത്രങ്ങള്‍ ഇതാ

മണിയന്‍പിള്ള രാജുവാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്. ഇന്നും മലയാളത്തിലെ മികച്ച എന്റര്‍ടൈന്‍മെന്റ് ചിത്രം. ജഗതി ശ്രീകുമാര്‍, നെടുമുടി വേണു തുടങ്ങിയവരുടെ അഭിനയത്തെ കുറിച്ച് പ്രത്യേകം പറയണം

മോഹന്‍ലാല്‍ നായകനായി ഇല്ലാത്ത പ്രിയദര്‍ശന്‍ ചിത്രങ്ങള്‍ ഇതാ

പ്രിയദര്‍ശനില്‍ നിന്നും ലഭിച്ച വ്യത്യസ്തമായ ഒരു ചിത്രമാണ് രാക്കുയിലിന്‍ രാഗസദസ്സില്‍. മമ്മൂട്ടിയും സുഹാസിനിയുമാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

മോഹന്‍ലാല്‍ നായകനായി ഇല്ലാത്ത പ്രിയദര്‍ശന്‍ ചിത്രങ്ങള്‍ ഇതാ

നീണ്ട ഇടവേളയ്ക്ക് ശേഷം വീണ്ടും മമ്മൂട്ടിയും പ്രിയദര്‍ശനും ഒന്നിച്ചു, മേഘം എന്ന ചിത്രത്തിന് വേണ്ടി. ഒരുപാട് പ്രതീക്ഷ അര്‍പ്പിച്ചെങ്കിലും ബോക്‌സോഫീസില്‍ ചിത്രം കാര്യമായ നേട്ടം കൊയ്തില്ല. പക്ഷെ ഇന്നും സാറ്റലൈറ്റ് റേറ്റിങ് ലഭിയ്ക്കുന്ന മമ്മൂട്ടി ചിത്രങ്ങളിലൊന്നാണ്.

മോഹന്‍ലാല്‍ നായകനായി ഇല്ലാത്ത പ്രിയദര്‍ശന്‍ ചിത്രങ്ങള്‍ ഇതാ

ദിലീപിനെ നായകനാക്കി പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ചിത്രം. തുടക്കം മുതല്‍ ഒടുക്കം വരെ പ്രേക്ഷകരെ ചിരിപ്പിച്ചു. പ്യാര്‍ തോ ഹോന ഹൈ ത എന്ന ഹിന്ദി സിനിമയില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് പ്രിയന്‍ വെട്ടം എന്ന ചിത്രം ഒരുക്കിയത്.

മോഹന്‍ലാല്‍ നായകനായി ഇല്ലാത്ത പ്രിയദര്‍ശന്‍ ചിത്രങ്ങള്‍ ഇതാ

മലമാള്‍ വീക്കിലി എന്ന പ്രിയദര്‍ശന്റെ തന്നെ ഹിന്ദി സിനിമയുടെ റീമേക്കാണ് ആമയും മുയലും. ജയസൂര്യയാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്. പക്ഷെ ബോക്‌സോഫീസില്‍ കാര്യമായ തരംഗം സൃഷ്ടിക്കാന്‍ ചിത്രത്തിന് സാധിച്ചില്ല.

English summary
Priyadarshan Movies Which Didn’t Have Mohanlal As The Hero

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam