ആ ഒരു സിനിമ ഒഴികെ മറ്റൊന്നിന്റെയും തിരക്കഥ വായിക്കാന്‍ തന്നില്ല,പ്രിയദര്‍ശനെ കുറിച്ച് മോഹന്‍ലാല്‍

By Prashant V R

മലയാളി പ്രേക്ഷകര്‍ക്ക് നിരവധി ശ്രദ്ധേയ സിനിമകള്‍ സമ്മാനിച്ചിട്ടുളള കൂട്ടുകെട്ടാണ് മോഹന്‍ലാല്‍ പ്രിയദര്‍ശന്‍ ടീം. ലാലേട്ടനെ നായകനാക്കിയുളള പ്രിയദര്‍ശന്‍ സിനിമകള്‍ക്കെല്ലാം മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചിരുന്നത്. പൂച്ചക്കൊരു മുക്കുത്തി എന്ന ചിത്രത്തിലൂടെയാണ് ഈ കൂട്ടുകെട്ട് മലയാളത്തില്‍ ഒന്നിച്ചിരുന്നത്. തുടര്‍ന്ന് നിരവധി വിജയ സിനിമകള്‍ മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ കൂട്ടുകെട്ടില്‍ മോളിവുഡില്‍ പുറത്തിറങ്ങിയിരുന്നു.

മോഹന്‍ലാല്‍ അന്ധനായി എത്തിയ ഒപ്പം എന്ന ചിത്രമായിരുന്നു ഈ കുട്ടുകെട്ടില്‍ ഒടുവില്‍ പുറത്തിറങ്ങിയത്. ഒപ്പത്തിന് പിന്നാലെ ചരിത്ര പശ്ചാത്തലത്തില്‍ ഒരുങ്ങിയ മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന സിനിമയാണ് ഇവരുടെതായി റിലീസിങ്ങിനൊരുങ്ങുന്നത്. ആരാധകരും സിനിമാപ്രേമികളും ഒന്നടങ്കം വലിയ പ്രതീക്ഷകളോടെ കാത്തിരിക്കുന്ന ചിത്രം കോവിഡ് വ്യാപനം കാരണമായിരുന്നു മാറ്റിവെക്കേണ്ടി വന്നത്.

സംസാരത്തിനിടയില്‍

സംസാരത്തിനിടയില്‍ എപ്പോഴെങ്കിലും ഏതെങ്കിലും ഒരു ആശയം പങ്കുവെക്കും. അതു ചെയ്യാമെന്ന് ഒടുവില്‍ തീരുമാനിക്കും. അതാണ് രീതിയെന്ന് പ്രിയദര്‍ശന്‍ പറയുന്നു. പലപ്പോഴും ലാലിന് എന്നെ കുറിച്ചുളള എറ്റവും വലിയ പരാതി ചിത്രീകരണത്തിന് തൊട്ടുമുന്‍പ് പോലും തിരക്കഥ വായിക്കാന്‍ നല്‍കുന്നില്ല എന്നാണ്.

എഴുതി പൂര്‍ത്തിയാക്കാതെ

എഴുതി പൂര്‍ത്തിയാക്കാതെ പണ്ട് മിക്ക സിനിമകളും ചെയ്തതിനാലാണിതെന്ന് പ്രിയദര്‍ശന്‍ പറഞ്ഞു. എന്നാല്‍ അക്കാലത്തെല്ലാം ഞാന്‍ സ്ഥിരം പ്രിയനോട് പറയുമായിരുന്നു. ഒരാഗ്രഹം കൊണ്ട് ചോദിക്കുകയാ പ്രിയാ. സിനിമ തുടങ്ങുന്നതിന് മുന്‍പെ ആ തിരക്കഥയൊന്ന് വായിക്കാന്‍ കിട്ടുമോയെന്ന്. നാളെ എന്താണ് ചെയ്യേണ്ടതെന്ന് അറിയാനുളള താല്‍പര്യം കൊണ്ടായിരുന്നു അത്.

അങ്ങനെയിരിക്കെ

അങ്ങനെയിരിക്കെ ഒരിക്കല്‍ ഒരു സിനിമയുടെ സെറ്റില്‍ ചെന്നപ്പോള്‍ പ്രിയന്‍ അഭിമാനത്തോടെ ഒരു പുസ്തകം മുന്നിലേക്ക് നീട്ടി. വര്‍ഷങ്ങളായി ഞാന്‍ ആഗ്രഹിച്ചത്, ചോദിച്ചുകൊണ്ടിരുന്നത്. ചെയ്യാനിരുന്ന സിനിമയുടെ എഴുതി പൂര്‍ത്തിയാക്കിയ തിരക്കഥ, കൈകൂപ്പികൊണ്ട് ഞാന്‍ പറഞ്ഞു. വേണ്ട തൃപ്തിയായി എനിക്ക് വായിക്കേണ്ട. അതായിരുന്നു തേന്മാവിന്‍ കൊമ്പത്തെന്ന ചിത്രം. മോഹന്‍ലാല്‍ പറഞ്ഞു.

മോഹന്‍ലാല്‍ പ്രിയദര്‍ശന്‍

മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ കൂട്ടുകെട്ടില്‍ വലിയ വിജയമായ ചിത്രമായിരുന്നു തേന്മാവിന്‍ കൊമ്പത്ത്. പ്രിയദര്‍ശന്റെ തന്നെ തിരക്കഥയില്‍ ഒരുങ്ങിയ ചിത്രത്തില്‍ മികച്ച പ്രകടനാണ് മോഹന്‍ലാല്‍ കാഴ്ചവെച്ചത്. ലാലേട്ടനൊപ്പം ശോഭന, നെടുമുടി വേണു, കുതിരവട്ടം പപ്പു, ശ്രീനിവാസന്‍, കവിയൂര്‍ പൊന്നമ്മ തുടങ്ങിയവരും ശ്രദ്ധേയ പ്രകടനമായിരുന്നു ചിത്രത്തില്‍ കാഴ്ചവെച്ചത്. 1994ലായിരുന്നു തേന്മാവിന്‍ കൊമ്പത്ത് തിയ്യേറ്ററുകളിലേക്ക് എത്തിയത്. ആ വര്‍ഷം എറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ മലയാള ചിത്രമായിരുന്നു സിനിമ മാറിയിരുന്നു. സിനിമ പിന്നീട് തമിഴ്, ഹിന്ദി ഭാഷകളിലേക്കും റീമേക്ക് ചെയ്യപ്പെട്ടിരുന്നു.

Read more about: mohanlal
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X