twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    അനിയത്തിപ്രാവ് ഹിന്ദിയില്‍ പരാജയപ്പെട്ടപ്പോഴാണ് എനിക്ക് അങ്ങനെയൊരു തിരിച്ചറിവുണ്ടായത്: പ്രിയദര്‍ശന്‍

    By Midhun Raj
    |

    മലയാള സിനിമകള്‍ മുന്‍പ് ധാരാളമായി ബോളിവുഡിലേക്ക് റീമേക്ക് ചെയ്ത സംവിധായകനാണ് പ്രിയദര്‍ശന്‍. തന്റെ വിജയ ചിത്രങ്ങള്‍ ഉള്‍പ്പെടെ പ്രിയദര്‍ശന്‍ ഹിന്ദിയില്‍ ചെയ്തിരുന്നു. മോഹന്‍ലാലിന്‌റെതായി സൂപ്പര്‍ഹിറ്റായി മാറിയ സിനിമകള്‍ക്കും സംവിധായകന്‍ ബോളിവുഡില്‍ റീമേക്ക് ഒരുക്കി. കുഞ്ചാക്കോ ബോബന്‍-ശാലിനി കൂട്ടുകെട്ടില്‍ ബ്ലോക്ക്ബസ്റ്ററായ അനിയത്തിപ്രാവിന്റെ ബോളിവുഡ് റീമേക്കുമായും പ്രിയദര്‍ശന്‍ എത്തിയിരുന്നു. 'ഡോളി സജാ കി രഖ്‌നാ' എന്നായിരുന്നു റീമേക്ക് ചിത്രത്തിന്‌റെ പേര്.

    ഗ്ലാമറസായി ജാന്‍വി കപൂര്‍, താരപുത്രിയുടെ പുത്തന്‍ ചിത്രങ്ങള്‍ വൈറല്‍

    അക്ഷയ് ഖന്നയും ജ്യോതികയുമാണ് ചിത്രത്തില്‍ ചാക്കോച്ചന്‌റെയും ശാലിനിയുടെയും റോളില്‍ എത്തിയത്. 1998ലായിരുന്നു അനിയത്തിപ്രാവിന്റെ ബോളിവുഡ് റീമേക്ക് ചിത്രം പുറത്തിറങ്ങിയത്. എന്നാല്‍ മലയാളത്തില്‍ വലിയ വിജയമായ ചിത്രം ഹിന്ദിയില്‍ പരാജയപ്പെട്ടിരുന്നു.

    അനിയത്തിപ്രാവ് റീമേക്ക്

    അനിയത്തിപ്രാവ് റീമേക്ക് പരാജയപ്പെട്ടപ്പോള്‍ താന്‍ മനസിലാക്കിയ ഒരു സംഗതിയെ കുറിച്ച് ഒരഭിമുഖത്തില്‍ പ്രിയദര്‍ശന്‍ വെളിപ്പെടുത്തിയിരുന്നു. റീമേക്ക് ചിത്രം പരാജയപ്പെട്ടപ്പോഴാണ് തനിക്ക് അങ്ങനെ ഒരു തിരിച്ചറിവുണ്ടായതെന്ന് സംവിധായകന്‍ പറയുന്നു. അനിയത്തിപ്രാവ് സിനിമ ഹിന്ദിയില്‍ കണ്ടപ്പോഴാണ് ചില കാര്യങ്ങള്‍ ഞാന്‍ മനസിലാക്കിയത്.

    നമ്മള്‍ മലയാളത്തില്‍ നിന്ന്

    നമ്മള്‍ മലയാളത്തില്‍ നിന്ന് ബോളിവുഡിലേക്ക് ഒരു സിനിമ എടുക്കുമ്പോള്‍ അതിന് ആദ്യം വേണ്ടത് പുതിയതായി ഒരു തിരക്കഥ എഴുതണം എന്നുളളതാണ്. പ്രിയദര്‍ശന്‍ പറയുന്നു. മലയാളികള്‍ സിനിമ കാണുന്നത് പോലെയല്ല ഹിന്ദിക്കാരന്‍ സിനിമാ കാണുന്നത്. ഇവിടെ ലോജിക്ക് ഒകെ വെച്ചാണ് സിനിമ കാണല്‍.

    അവിടെ എന്റര്‍ടെയ്ന്‍മെന്റ്

    അവിടെ എന്റര്‍ടെയ്ന്‍മെന്റ് എന്ന നിലയിലാണ് ഭൂരിഭാഗം ആളുകളും സിനിമ കാണാന്‍ ടിക്കറ്റ് എടുക്കുന്നത്. അപ്പോള്‍ നമ്മള്‍ ആദ്യം ചെയ്യേണ്ടത് പുതിയതായി തിരക്കഥ എഴുതി മറ്റൊരൂ രൂപത്തില്‍ സിനിമ മാറ്റുക എന്നതാണ്. ഇവിടെ മോഹന്‍ലാല്‍ ചെയ്ത ഒരു കഥാപാത്രം അവിടെ അക്ഷയ്കുമാറിനെ വെച്ച് ചെയ്യാന്‍ കഴിയില്ല.

    അക്ഷയ്കുമാറിന് ചെയ്യാന്‍ കഴിയുന്ന

    അക്ഷയ്കുമാറിന് ചെയ്യാന്‍ കഴിയുന്ന തരത്തില്‍ നമ്മള്‍ മലയാളത്തില്‍ ചെയ്തുവെച്ചിരിക്കുന്ന തിരക്കഥ മോള്‍ഡ് ചെയ്‌തെടുക്കുക എന്നതാണ് പ്രധാനം. അഭിമുഖത്തില്‍ പ്രിയദര്‍ശന്‍ വ്യക്തമാക്കി. മലയാളത്തിനൊപ്പം തന്നെ ഹിന്ദിയിലും ഒരുകാലത്ത് സിനിമകള്‍ ചെയ്തിരുന്നു പ്രിയദര്‍ശന്‍. കൂടാതെ തമിഴ്, തെലുങ്ക് ഭാഷകളിലും സംവിധായകന്‍ സിനിമകള്‍ ഒരുക്കി.

    Recommended Video

    Bigg Boss Malayalam : Kidilam Firoz And Sai Vishnu in jail
    മലയാളത്തില്‍ മരക്കാര്‍ അറബിക്കടലിന്റെ

    മലയാളത്തില്‍ മരക്കാര്‍ അറബിക്കടലിന്റെ സിംഹം സംവിധായകന്‌റെതായി റിലീസിങ്ങിനൊരുങ്ങുകയാണ്. കൂടാതെ ഹിന്ദിയിലും സംവിധായകന്‌റെ പുതിയ സിനിമ വരുന്നുണ്ട്. കോമഡിക്ക് പ്രാധാന്യം നല്‍കിയുളള സിനിമകള്‍ക്ക് പുറമെ സീരിയസ് ചിത്രങ്ങളും പ്രിയദര്‍ശന്‍ സംവിധാനം ചെയ്തിരുന്നു. സൂപ്പര്‍ താരങ്ങള്‍ക്ക് പുറമെ യുവതാരങ്ങളെ നായകന്മാരാക്കിയും സംവിധായകന്‌റെ സിനിമകള്‍ വന്നു. നാല് ഭാഷകളിലായി 80തിലധികം സിനിമകളാണ് പ്രിയദര്‍ശന്റെതായി പുറത്തിറങ്ങിയത്. തെന്നിന്ത്യയിലെയും ബോളിവുഡിലെയും സൂപ്പര്‍ താരങ്ങളെല്ലാം പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത സിനിമകളില്‍ അഭിനയിച്ചിരുന്നു. മോഹന്‍ലാലിനെ നായകനാക്കിയാണ് മലയാളത്തില്‍ സംവിധായകന്‍ കൂടുതല്‍ സിനിമകള്‍ എടുത്തത്.

    Read more about: priyadarshan
    English summary
    priyadarshan opens about the failure of aniyathipravu movie bollywood remake
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X