For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മോഹന്‍ലാലിന്‌റെ ബ്ലോക്ക്ബസ്റ്റര്‍ ചിത്രം കോപ്പിയടിച്ചതോ? പ്രിയദര്‍ശന്‌റെ പ്രതികരണം

  |

  മോഹന്‍ലാലിനെ നായകനാക്കി മലയാളത്തില്‍ നിരവധി സിനിമകള്‍ എടുത്തിട്ടുളള സംവിധായകനാണ് പ്രിയദര്‍ശന്‍. ഈ കൂട്ടുകെട്ടില്‍ ഇറങ്ങിയ മിക്ക ചിത്രങ്ങളും തിയ്യേറ്ററുകളില്‍ വലിയ വിജയമായി മാറി. കോമഡിക്ക് പ്രാധാന്യം നല്‍കിയുളള എന്‌റര്‍ടെയ്‌നര്‍ സിനിമകളാണ് മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ കൂട്ടുകെട്ടില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടത്. 1997ലാണ് ഈ ടീമിന്റെ ചന്ദ്രലേഖ പുറത്തിറങ്ങുന്നത്. വലിയ ഹിറ്റായി മാറിയ ചന്ദ്രലേഖ ആ വര്‍ഷം എറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ മൂന്നാമത്തെ ചിത്രമായി മാറി. ഹാസ്യത്തിന് പ്രാധാന്യം നല്‍കിയുളള സിനിമയില്‍ മോഹന്‍ലാലിനൊപ്പം ഇന്നസെന്‌റ്, മാമുക്കോയ, ശ്രീനിവാസന്‍, നെടുമുടി വേണു, എംജി സോമന്‍, കൊച്ചിന്‍ ഹനീഫ, ടിപി മാധവന്‍ തുടങ്ങിയവരും ശ്രദ്ധേയ പ്രകടനം കാഴ്ചവെച്ചു.

  mohanlal-priyadarshan

  അതേസമയം സിനിമ കോപ്പിയടിച്ചതാണോ എന്ന ചോദ്യത്തിന് കൈരളിയുടെ ജെബി ജംഗ്ഷനില്‍ മറുപടി നല്‍കുകയാണ് പ്രിയദര്‍ശന്‍. ചിത്രം, കിലുക്കം, തേന്മാവിന്‍ കൊമ്പത്ത്, ആര്യന്‍ ഇങ്ങനെയുളള സിനിമകളിലൊന്നും നിങ്ങള്‍ക്കിത് അവകാശപ്പെടാനാവില്ല എന്ന് പ്രിയദര്‍ശന്‍ പറയുന്നു. കോപ്പിയടിയാണെന്ന് പറയുന്ന ചില സിനിമകളുണ്ട്. ചന്ദ്രലേഖ അതില്‍ ഒന്നാണ്. ഹോളിവുഡ് ചിത്രം 'വൈല്‍ യൂ വേര്‍ സ്ലീപ്പിംഗ്' എന്ന സിനിമയെ പോലെ തോന്നും. എന്നാല്‍ ആ സിനിമയുടേത്‌ വേറൊരു കഥയാണ്. ഞാന്‍ ആ കഥയല്ലാതെ അതില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ടാണ് ചന്ദ്രലേഖ എടുത്തത്.

  'കോണ്‍ക്വേര്‍സ് ഓഫ് ദി ഗോള്‍ഡന്‍ സിറ്റിയാണ്' നഗരമേ നന്ദി എന്ന് പറഞ്ഞ് എംടി സാറിനെ കുറ്റപ്പെടുത്തിയ ആള്‍ക്കാരാണ് ഈ നാട്ടിലുളളത്. ഡേയ്‌സ് ഓഫ് മാത്യൂസ് ആണ് കൊടിയേറ്റം എന്ന് പറഞ്ഞ് അടൂര്‍ സാറിനെ കുറ്റപ്പെടുത്തിയ ആള്‍ക്കാരുമുണ്ട്. ഇതില് എത്ര സത്യമുണ്ട്, സത്യമില്ല എന്നൊന്നും എനിക്കറിയില്ല. അവര്‍ക്ക് വരെ ഈ പ്രശ്‌നമുണ്ടെങ്കില്‍ എനിക്ക് എന്തുക്കൊണ്ട് ഇത് ആയിക്കൂടാ. അവരെ കുറിച്ച് വരെ അപവാദം പറയുന്നുണ്ടെങ്കില്‍ എന്നെ കുറിച്ച് അപവാദം പറയുന്നതില്‍ തെറ്റില്ല, പ്രിയദര്‍ശന്‍ പറഞ്ഞു.

  ഒരുപാട് സിനിമകള്‍ ഒറിജിനലായിട്ട് ചെയ്തിട്ടുണ്ട്. ഉദാഹരണത്തിന് കാഞ്ചീവരം എനിക്ക് ദേശീയ പുരസ്‌കാരം നേടിത്തന്ന ചിത്രമാണ്. അതിന് ഒന്നും ആര്‍ക്കും ഒരു അവകാശവും പറയാന്‍ കഴിയില്ല. ഒരു കാലാപാനിയോ കാഞ്ചീവരമോ മാറ്റിനിര്‍ത്തിയാല്‍ ഞാന്‍ ചെയ്യുന്ന സിനിമകളില്‍ കൂടുതലും ആളുകളെ രസിപ്പിക്കാനുളളതാണ്. വിനോദ സിനിമകളാണ് കൂടുതലും ചെയ്യുന്നത്. അവരെ രസിപ്പിക്കുക അത് തന്നെയാണ് എന്റെ ഉദ്ദേശം. പ്രേക്ഷകരെ രസിപ്പിക്കുക എന്റെ പോക്കറ്റില്‍ കുറച്ച് പണം വരുക. അതാണ് ഉദ്ദേശം. അല്ലാതെ ഞാന്‍ മലയാളത്തില്‍ ചരിത്രം മാറ്റിയെടുക്കാന്‍ വേണ്ടി സിനിമ എടുക്കുന്ന ഒരാളല്ല.

  പൃഥ്വിരാജിന്റെ സിനിമയില്‍ ചാന്‍സ്‌ ചോദിച്ച് വന്ന ആ ഏട്ടാം ക്ലാസുകാരി, തരംഗമായ നായികയെ കുറിച്ച് വിനയന്‍

  ഞാന്‍ ഒരിക്കലും ഒരു സിനിമയെ അതേപോലെ എടുത്ത് റീമേക്ക് ചെയ്തിട്ടില്ലെന്നും പ്രിയദര്‍ശന്‍ പറയുന്നു. എല്ലാം പ്രചോദനമുള്‍ക്കൊണ്ട് ചെയ്യുന്നതാണ്. റെയില്‍വേ സ്‌റ്റേഷനില്‍ ടിക്കറ്റ് കൊടുക്കുന്ന പെണ്‍കുട്ടി ട്രാക്കില്‍ വീണ ഒരാളെ എടുത്ത് ഹോസ്പിറ്റലില്‍ കൊണ്ടുപോയി. അവള്‍ തെറ്റിദ്ധരിക്കപ്പെട്ടു. ഇതാണ് ഹോളിവുഡ് ചിത്രത്തിന്റെ കഥ. ഇതും ചന്ദ്രലേഖയുമായി യാതൊരു ബന്ധവുമില്ല. എന്നാല്‍ ഞാന്‍ ശരിക്കും പ്രചോദനമുള്‍ക്കൊണ്ടത്‌ ആ ഹോളിവുഡ് ചിത്രത്തില്‍ നിന്നുമാണ്. പക്ഷേ രണ്ട് കഥകളും വ്യത്യസ്തമായ കഥകളുളള സിനിമകളാണ്.

  അല്ലുവിന്‌റെ നായികയായി തിളങ്ങിയ കാതറിന്‍, ചിത്രങ്ങള്‍ കാണാം

  'വൈല്‍ യൂ വേര്‍ സ്ലീപ്പിംഗ്' ചിത്രത്തിലെ ആ ഒരു സംഭവത്തില്‍ നിന്നും തീര്‍ച്ചയായും പ്രചോദനമുള്‍കൊണ്ടിട്ടുണ്ട്. പക്ഷേ എല്ലാ സിനിമകളില്‍ നിന്നും എന്ന് പറയാന്‍ പറ്റില്ല. ചില സിനിമകളില്‍ മാത്രം. ആളുകളെ രസിപ്പിക്കാനായി സിനിമ എടുക്കുന്ന ആളാണ് ഞാന്‍. അങ്ങനെയുളള സിനിമകളൊക്കെ ചെയ്ത് ഒരു ഗ്രേറ്റ് ഫിലിം മേക്കറാണ് ഞാന്‍ എന്ന് അവകാശപ്പെടുന്നില്ല. എണ്‍പതിലധികം സിനിമകള്‍ എടുത്തുകഴിഞ്ഞു. ബോളിവുഡില്‍ എറ്റവും കൂടുതല്‍ സിനിമകള്‍ എടുത്ത സംവിധായകരില്‍ രണ്ടാമത് എത്താന്‍ ഒരു മലയാളിക്ക് കഴിഞ്ഞു എന്നതില്‍ സന്തോഷമുണ്ട്. ഞാന്‍ ഒരിക്കലും ഒന്നും അവകാശപ്പെടാറില്ല, അഭിമുഖത്തില്‍ പ്രിയദര്‍ശന്‍ വ്യക്തമാക്കി.

  Director Priyadarshan shares viral video of Shashikant Pedwal lookalike of Amitabh Bachchan

  നായകന്‌റെ റോളല്ലെന്ന് പറഞ്ഞിട്ടും മമ്മൂട്ടിയുടെ മറുപടി അമ്പരപ്പിച്ചു, അനുഭവം പങ്കുവെച്ച് അടൂര്‍ ഗോപാലകൃഷ്ണന്‍

  English summary
  priyadarshan reaction on copy allegations on mohanlal starrer chandralekha movie
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X