For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ലിസിയെ ഓര്‍ത്ത് പ്രിയദര്‍ശന്‍! ഓര്‍മ്മകള്‍ മരിക്കില്ല! വിവാഹ വാര്‍ഷിക ദിനത്തിലെ കുറിപ്പ് വൈറല്‍!

  |

  മലയാളികളുടെ പ്രിയപ്പെട്ട സംവിധായകനായ പ്രിയദര്‍ശന്റെ വിവാഹ വാര്‍ഷിക ദിനമാണ് വെള്ളിയാഴ്ച. ഫേസ്ബുക്കിലൂടെ അദ്ദേഹം തന്നെയായിരുന്നു ഈ സന്തോഷം പങ്കുവെച്ച് എത്തിയത്. അഭിനേത്രിയായ ലിസിയെയായിരുന്നു അദ്ദേഹം ജീവിതസഖിയാക്കിയത്. സംവിധായകനും നായികയും ജീവിതത്തിലും ഒരുമിക്കാനായി തീരുമാനിച്ചപ്പോള്‍ സുഹൃത്തുക്കളായിരുന്നു ശക്തമായ പിന്തുണ നല്‍കിയത്. കടുത്ത എതിര്‍പ്പുകളെ അവഗണിച്ചായിരുന്നു ഇരുവരും വിവാഹിതരായത്. വിവാഹത്തോടെ ലിസി സിനിമയില്‍ നിന്നും ഇടവേളയെടുക്കുകയായിരുന്നു. 1990 ഡിസംബര്‍ 13നായിരുന്നു ഇവരുടെ വിവാഹം.

  24 വര്‍ഷത്തിന് ശേഷം 2014 ഡിസംബര്‍ 1ന് പ്രിയദര്‍ശനും ലിസിയും വേര്‍പിരിയുകയായിരുന്നു. ആരാധകരെ ഞെട്ടിച്ച വിവാഹമോചനങ്ങളിലൊന്നായിരുന്നു ഇവരുടേത്. ഒരുമിച്ച് കഴിയാനാവില്ലെന്ന് മനസ്സിലാക്കിയതിന് പിന്നാലെയായിരുന്നു ഇരുവരും വഴിപിരിഞ്ഞത്. മക്കളായ കല്യാണിയും സിദ്ധാര്‍ത്ഥും ഈ തീരുമാനത്തെ പിന്തുണയ്ക്കുകയായിരുന്നു.

  മാതാപിതാക്കള്‍ക്ക് പിന്നാലെയായി മക്കളും സിനിമയില്‍ സജീവമായിരിക്കുകയാണ് ഇപ്പോള്‍. അമ്മയെപ്പോലെ നടിയാവാന്‍ കല്യാണി തീരുമാനിച്ചപ്പോള്‍ വിഎഫ്എക്‌സിലായിരുന്നു സിദ്ധാര്‍ത്ഥ് താല്‍പര്യം പ്രകടിപ്പിച്ചത്. പ്രിയദര്‍ശന്റെ പുതിയ സിനിമയായ മരക്കാര്‍ അറബിക്കടലിന്‍രെ സിംഹത്തില്‍ ഇരുവരും അച്ഛനൊപ്പം പ്രവര്‍ത്തിക്കുന്നുണ്ട്.

  ഓര്‍മ്മകള്‍ മരിക്കില്ല

  ഓര്‍മ്മകള്‍ മരിക്കില്ല

  ഓര്‍മ്മകള്‍ ഒരിക്കലും മരിക്കില്ലെന്ന കുറിപ്പുമായാണ് പ്രിയദര്‍ശന്‍ വിവാഹ ഫോട്ടോ പോസ്റ്റ് ചെയ്തത്. ഇനിയും നിങ്ങള്‍ക്ക് ഒരുമിച്ചൂടേയെന്ന തരത്തിലുള്ള ചോദ്യങ്ങളാണ് ചിത്രത്തിന് കീഴില്‍ ഉയര്‍ന്നുവന്നിട്ടുള്ളത്. നേരത്തെ ലിസിയുടെ പിറന്നാള്‍ ദിനത്തില്‍ ആശംസ അറിയിച്ചും പ്രിയദര്‍ശന്‍ എത്തിയിരുന്നു. പേരെടുത്ത് പറയാതെയായിരുന്നു അദ്ദേഹത്തിന്‍രെ പോസ്റ്റ്. വിവാഹ ഫോട്ടോയും കുറിപ്പും ഇതിനകം തന്നെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്.

  അച്ഛനൊപ്പം മക്കളും

  അച്ഛനൊപ്പം മക്കളും

  മാതാപിതാക്കള്‍ക്ക് പിന്നാലെയായി മക്കളും സിനിമയില്‍ സജീവമായിരിക്കുകയാണ് ഇപ്പോള്‍. അമ്മയെപ്പോലെ നടിയാവാന്‍ കല്യാണി തീരുമാനിച്ചപ്പോള്‍ വിഎഫ്എക്‌സിലായിരുന്നു സിദ്ധാര്‍ത്ഥ് താല്‍പര്യം പ്രകടിപ്പിച്ചത്. പ്രിയദര്‍ശന്റെ പുതിയ സിനിമയായ മരക്കാര്‍ അറബിക്കടലിന്‍രെ സിംഹത്തില്‍ ഇരുവരും അച്ഛനൊപ്പം പ്രവര്‍ത്തിക്കുന്നുണ്ട്.

  പൂര്‍ണിമയ്ക്ക് സുപ്രിയയുടെ സ്‌നേഹോപദേശം! വലിയ പാര്‍ട്ടി തന്നെ വേണം! പോസ്റ്റ് വൈറലാവുന്നു!

  അച്ഛന്‍റെ നിലപാട്

  അച്ഛന്‍റെ നിലപാട്

  പ്രിയദര്‍ശന്റെയും ലിസിയുടെയും മക്കളായ കല്യാണിയുടെയും ചന്തുവിന്റെയും പാഷന്‍ സിനിമ തന്നെയായിരുന്നു. എന്നാല്‍ വിദ്യാഭാസത്തിനായിരുന്നു ഇരുവരും മുന്‍തൂക്കം നല്‍കിയത്. അച്ഛന്റെ സിനിമയിലൂടെ അരങ്ങേറാന്‍ അവസരമുണ്ടായിരുന്നിട്ട് കൂടി തെലുങ്കിലൂടെയായിരുന്നു കല്യാണി അരങ്ങേറിയത്. മറ്റ് താരപുത്രികളെയും താരപുത്രന്‍മാരെയും പരിചയപ്പെടുത്തുന്നത് പോലെ സ്വന്തം മക്കളെ പരിചയപ്പെടുത്തുന്നതിനോട് തനിക്ക് താല്‍പര്യമില്ലെന്ന് അച്ഛന്‍ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നതായി താരപുത്രി പറഞ്ഞിരുന്നു.

  ശോഭനയ്‌ക്കൊപ്പമുള്ള സിനിമ പൂര്‍ത്തിയായി!! അനൂപ് സത്യനെ കെട്ടിപ്പിടിച്ച് സന്തോഷം പങ്കുവെച്ച് കല്യാണി

  വിജയത്തിന് പിന്നില്‍

  വിജയത്തിന് പിന്നില്‍

  ഏതൊരു പുരുഷന്റെ വിജയത്തിന് പിന്നിലും ശക്തയായൊരു സ്ത്രീയുടെ സാന്നിധ്യമുണ്ടെന്ന പ്രയോഗത്തെ പ്രിയദര്‍ശന്‍ പലപ്പോഴും ശരിവെച്ചിരുന്നു. തന്റെ വിജയത്തിന് പിന്നിലെ ശക്തി ലിസിയാണെന്ന് അദ്ദേഹം തുറന്നുപറഞ്ഞിരുന്നു. തിരക്കിട്ട സിനിമാജീവിതത്തിനിടയില്‍ മറ്റ് കാര്യങ്ങള്‍ മാനേജ് ചെയ്യാന്‍ സമയം കിട്ടാറില്ല. എന്നാല്‍ പല കാര്യങ്ങളും ലിസി അറിഞ്ഞു ചെയ്യാറുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു.

  ബോക്സോഫീസിനെ മലര്‍ത്തിയടിച്ച് മാമാങ്കം! ആദ്യദിനത്തില്‍ റെക്കോര്‍ഡ്! കലക്ഷന്‍ റിപ്പോര്‍ട്ട് പുറത്ത്!

  ആദ്യം പറഞ്ഞത് ലിസി

  ആദ്യം പറഞ്ഞത് ലിസി

  പ്രിയദര്‍ശനുമായുള്ള വിവാഹജീവിതത്തില്‍ നിന്നും വേര്‍പിരിയുകയാണെന്നുള്ള കാര്യത്തെക്കുറിച്ച് ആദ്യം വ്യക്തമാക്കിയത് ലിസിയാണ്. മക്കള്‍ പക്വതയാവുന്നത് വരെ കാത്തിരിക്കുകയായിരുന്നുവെന്നും അവരോട് ആലോചിച്ചതിന് ശേഷമാണ് താന്‍ ഈ തീരുമാനമെടുത്തതെന്നും താരം തുറന്നുപറഞ്ഞിരുന്നു.

  English summary
  Priyadarshan remembering Lissy, See the post.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X