twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മരക്കാർ തുടങ്ങി 15 ദിവസം കൊണ്ട് ബജറ്റ് പകുതിയായി, ആന്റണി ചോദിച്ചു, ടെൻഷനെ കുറിച്ച് പ്രിയദർശൻ

    |

    പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന മോഹൻലാൽ ചിത്രമാണ് മരക്കാർ അറബിക്കടലിന്റെ സിംഹം. ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം മോഹൻലാലിനെ പ്രധാന കഥാപാത്രമാക്കി പ്രിയദർശൻ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. പ്രഖ്യാപനം മുതൽ തന്നെ മരക്കാർ പ്രേക്ഷകരിൽ ആകാംക്ഷ സൃഷ്ടിച്ചിരുന്നു. ദേശീയ പുരസ്കാരം കൂടി കിട്ടിയപ്പോൾ അത് ഇരട്ടിയാവുകയായിരുന്നു. മെയ് 13 നാണ് ചിത്രം തിയേറ്ററുകളിൽ എത്തുന്നത്.

    ഇത്രയും ഗ്ലാമറസ് ആകാമോ? മാളവിക മോഹനന്റെ ചിത്രം നോക്കൂ

    മലയാളത്തിലെ ഏറ്റവും ചിലവേറിയ ചിത്രമാണിത്.100 കോടി ബജറ്റിലാണ് മരക്കാർ ഒരുങ്ങുന്നത്. ആശിർവാദ് പ്രൊഡക്ഷന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരും സന്തോഷ് ടി കുരുവിള, റോയ് സി ജെയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ഇപ്പോഴിത ചിത്രീകരണവേളയിൽ ടെൻഷനടിച്ചതിനെ കുറിച്ച് വെളിപ്പെടുത്തുകയാണ് സംവിധായകൻ പ്രിയദർശൻ. ഏഷ്യാനെറ്റിന്റെ 'ദേശീയപുരസ്‌കാരത്തോടെ മരക്കാര്‍' എന്ന പരിപാടിയിലാണ് പ്രിയദര്‍ശന്‍ ഇക്കാര്യം വെളിപ്പെടുത്തിയത്.

    ആന്റണിയ്ക്ക് ടെൻഷൻ

    മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന ബ്രഹ്മാണ്ഡ ചിത്രത്തിന്റെ നിര്‍മ്മാതാവ് എന്ന നിലയില്‍ എപ്പോഴെങ്കിലും ആന്റണി പെരുമ്പാവൂരിന് ടെന്‍ഷന്‍ തോന്നിയിട്ടുണ്ടോ എന്ന ചോദ്യത്തിനായിരുന്നു സംവിധായകൻ പ്രിയദർശന്റെ മറുപടി. സിനിമ തുടങ്ങിയപ്പോള്‍ തന്നെ ഏറ്റവും ചിലവേറിയ പാട്ടാണ് ആദ്യം ചിത്രീകരിച്ചത്. കുറച്ച് ദിവസം കഴിഞ്ഞപ്പോൾ ബജറ്റ് പകുതിയായി. അന്ന് ടെന്‍ഷന്‍ ഉണ്ടോ എന്ന് ആന്റണിയോട് ചോദിച്ചിരുന്നു. ഇല്ലെന്നായിരുന്നു മറുപടി; പ്രിയദര്‍ശന്‍ അഭിമുഖത്തിൽ പറഞ്ഞു.

    പ്രിയദർശൻ പറഞ്ഞത്

    അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ; നല്ല ടെൻഷൻ ഉണ്ടായിരുന്നു എന്നാണ് പ്രിയദർശൻ പറയുന്നത്. ഏറ്റവും ചിലവേറിയ പാട്ടാണ് ആദ്യം ചിത്രീകരിച്ചത്. കപ്പലുമെല്ലാമായി ഷൂട്ട് ചെയ്തിട്ട് ഒരു പതിനഞ്ച് ദിവസം കഴിഞ്ഞപ്പോള്‍ തന്നെ ആന്റണിയുടെ പകുതി ബജറ്റ് കഴിഞ്ഞു. അപ്പോൾ ആന്റണി പറഞ്ഞു സാര്‍ ഇനി നൂറ് ദിവസം കൂടി ഇത് ഷൂട്ട് ചെയ്യാന്‍ പോവുകയല്ലെ? അപ്പോൾ ഞാന്‍ ചോദിച്ചു ടെന്‍ഷനുണ്ടോ എന്ന്. ഹേയ് ഇല്ല എന്തായാലും ഇറങ്ങി തിരിച്ചില്ലേ. സാർ തുടങ്ങിക്കോ എന്നാണ് പറഞ്ഞത്; പ്രിയദർശൻ പറഞ്ഞു.

    സ്വപ്നചിത്രം

    സംവിധായകൻ പ്രിയദർശന്റേയും മോഹൻലാലിന്റേയും സ്വപ്നമാണ് മരക്കാർ അറബിക്കടലിന്റെ സിഹം എന്ന ചിത്രം. 102 ദിവസമെടുത്താണ് മരക്കാർ ചിത്രീകരിച്ചിരിക്കുന്നത്. കലാപ്പാനിക്ക് ശേഷം ഏറ്റവും കൂടുതൽ സമയം എടുത്ത് ചിത്രീകരിച്ച ചിത്രമാണ് മരക്കാർ. ചിത്രീകരണത്തിന് ശേഷം ഒരുവർഷത്തിലധികമെടുത്താണ് മറ്റ് ജോലികൾ പൂർത്തിയാക്കിയതെന്നും പ്രിയദർശൻ നേരത്തെ മാതൃഭൂമി ഡോട്കോമിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു.

    Recommended Video

    സന്തോഷംകൊണ്ട് ഇരിക്കാൻ വയ്യ ആന്റണി പെരുമ്പാവൂർ ചെയ്ത കണ്ടോ | FilmIebatMalayalam
    ചിത്രത്തിലെ ആകർഷണം

    മരക്കാറിന്റെ പ്രധാന ആകർഷണങ്ങളിലൊന്ന് അതിന്റെ വിഷ്വലുകളാണെന്നും സംവിധായകൻ പറഞ്ഞിരുന്നു. കടലും മറ്റും ഗ്രാഫിക്സിലൂടെയാണ് ചിത്രീകരിച്ചിരിക്കുന്നത്. ചിത്രത്തിന്റെ മറ്റൊരു ഹൈലൈറ്റ് താരങ്ങളാണ്. മോഹൻലാലിനോടൊപ്പം വൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. ഇന്ത്യൻ താരങ്ങളോടൊപ്പം വിദേശതാരങ്ങളും ചിത്രത്തിലെത്തുന്നുണ്ട്. മോഹൻലാലിനോടൊപ്പം പ്രണവ് മോഹന്‍ലാല്‍, അര്‍ജ്ജുന്‍, മുകേഷ്, സുനില്‍ ഷെട്ടി, പ്രഭു, മഞ്ജു വാര്യര്‍, സുഹാസിനി, കീര്‍ത്തി സുരേഷ്, കല്യാണി പ്രിയദര്‍ശന്‍, ഫാസില്‍, സിദ്ദിഖ്, നെടുമുടി വേണു, ഇന്നസെന്റ് തുടങ്ങിയവരാണ് മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മലയാളത്തെ കൂടാതെ ഹിന്ദി, തമിഴ്, തെലുങ്കു, കന്നട എന്നീ ഭാഷകളിലും ചിത്രം പുറത്തിറങ്ങുന്നുണ്ട്

    English summary
    Priyadarshan reveals Antony Perumbavoor tension About Mohanlal starrer Marakkar Movie Budget,
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X