For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സിനിമ ചെയ്യണമെന്ന് ആദ്യമായി തീരുമാനിച്ചത് അദ്ദേഹത്തിന്‌റെ തിരക്കഥ വായിച്ചപ്പോള്‍: പ്രിയദര്‍ശന്‍

  |

  മലയാളി പ്രേക്ഷകരുടെ എക്കാലത്തെയും പ്രിയപ്പെട്ട സംവിധായകരില്‍ ഒരാളാണ് പ്രിയദര്‍ശന്‍. വര്‍ഷങ്ങളായി ഇന്‍ഡസ്ട്രിയിലുളള അദ്ദേഹം നിരവധി സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍ പ്രേക്ഷകര്‍ക്ക് സമ്മാനിച്ചിട്ടുണ്ട്. മലയാളത്തിന് പുറമെ മറ്റ് ഇന്‍ഡസ്ട്രികളിലും സിനിമകള്‍ ചെയ്ത് പ്രിയദര്‍ശന്‍ ശ്രദ്ധിക്കപ്പെട്ടു. കോമഡി, സീരിയസ് സിനിമകള്‍ മുതല്‍ ക്ലാസ് ചിത്രങ്ങള്‍ വരെ സംവിധായകന്‌റെ കരിയറില്‍ പുറത്തിറങ്ങി. പ്രിയദര്‍ശന്‌റെ ഓരോ ചിത്രങ്ങള്‍ക്കായും വലിയ പ്രതീക്ഷകളോടെ സിനിമാ പ്രേമികള്‍ കാത്തിരിക്കാറുണ്ട്. മലയാളത്തിനൊപ്പം തന്നെ ബോളിവുഡിലും തിളങ്ങിയിട്ടുണ്ട് സംവിധായകന്‍.

  സ്റ്റൈലിഷ് ലുക്കില്‍ തിളങ്ങി പ്രിയാമണി, വൈറലായി ലേറ്റസ്റ്റ് ചിത്രങ്ങള്‍

  ബോളിവുഡില്‍ ഹംഗാമ 2 ആണ് സംവിധായകന്‌റെതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. മലയാളത്തില്‍ മരക്കാര്‍ അറബിക്കടലിന്‌റെ സിംഹവും തമിഴില്‍ നവരസയും പ്രിയദര്‍ശന്‌റെതായി റിലീസിങ്ങിന് ഒരുങ്ങുന്നു. അതേസമയം ആദ്യമായി സിനിമ ചെയ്യണമെന്ന് തോന്നിയത് ആരുടെ തിരക്കഥ വായിച്ച ശേഷമാണ് എന്ന് പറയുകയാണ് പ്രിയദര്‍ശന്‍. മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തിലാണ് സംവിധായകന്‍ മനസുതുറന്നത്.

  ഓളവും തീരവും സിനിമയുടെ എംടി വാസുദേവന്‍ നായര്‍ എഴുതിയ തിരക്കഥ വായിച്ചപ്പോഴാണ് ആദ്യമായി ഒരു സിനിമ ചെയ്യണമെന്ന് തീരുമാനിച്ചത് എന്ന് പ്രിയദര്‍ശന്‍ പറയുന്നു. അത്രയ്ക്ക് നല്ല തിരക്കഥ, പക്ഷേ അതിനെ കുറിച്ച് ഏറെ ആലോചിച്ച ശേഷം ഞാനാ സിനിമ കണ്ടു. ശരിക്കും നിരാശ തോന്നി. ഞാന്‍ മനസില്‍ സങ്കല്‍പ്പിച്ചതിന്‌റെ അടുത്ത് എത്തിയില്ല.

  പിഎന്‍ മേനോന്‍ സാര്‍ അന്ന് ചെയ്തത് അത്ഭുതമാണ്. പക്ഷേ സ്‌ക്രീനില്‍ അത്രയേ ചെയ്യാനാവൂളളൂ. എന്നാല്‍ ഇന്ന് തനിക്ക് ആ സിനിമ ചെയ്താല്‍ കൊളളാമെന്നുണ്ട്. അതൊരു മാസ്റ്റര്‍ സ്‌ക്രിപ്റ്റിംഗാണ്. അത് വായിക്കുമ്പോള്‍ ഓരോ രംഗവും മിഴിവോടെ നമ്മുടെ മുന്നില്‍ നില്‍ക്കും. വാക്കുകള്‍ക്കിടയിലായിരുന്നു അതില്‍ അര്‍ത്ഥം. എംടിയെ ഞാന്‍ നമിച്ചുപോയത് അവിടെയാണ്. പ്രിയദര്‍ശന്‍ പറഞ്ഞു.

  ആത്മാര്‍ത്ഥ സുഹൃത്തായ സമയവും പ്രിയങ്കയോട് ദേഷ്യമാണെന്ന് പറഞ്ഞ കങ്കണ, കാരണം ഇതാണ്

  സീനിയറായിട്ടുളള സംവിധായകരില്‍ പലരും ഇടയ്ക്ക് വെച്ച് പിന്മാറുന്നതായി തോന്നിയിട്ടുണ്ടോ എന്ന ചോദ്യത്തിനും സംവിധായകന്‌റെ മറുപടി വന്നു. അങ്ങനെ പിന്മാറേണ്ടി വരുന്നുവെങ്കില്‍ അതിന് കാരണം പുതിയ സാങ്കേതിക വിദ്യയുമായി പൊരുത്തപ്പെടാന്‍ തയ്യാറാവാത്തതാണ് കൊണ്ടാണ് എന്ന് പ്രിയദര്‍ശന്‍ പറയുന്നു. പുതിയ കുട്ടികളുടെ രീതികളുമായി, ടെക്‌നോളജികളുമായി നമ്മുടെ അപ്‌ഡേഷന്‍ നടന്നേ തീരൂ.

  മോഹന്‍ലാലും ജഗതിയും തിലകനും തരുന്ന അതേ ഔട്ട്പുട്ട് ബോളിവുഡില്‍ കിട്ടില്ല, വിമര്‍ശനങ്ങളെ കുറിച്ച് പ്രിയദര്‍ശന്‍

  ഞാന്‍ വളരെ താല്‍പര്യത്തോടെ ബഹുമാനത്തോടെ കണ്ടിരുന്ന എനിക്ക് ശേഷം വന്ന പല സംവിധായകരും ഇങ്ങനെ പിന്തളളിപ്പോവുന്നത് കണ്ട് സങ്കടം തോന്നിയിട്ടുണ്ട്. ടെക്‌നോളജി അപ്‌ഡേറ്റ് ചെയ്യാനുളള മടി കാരണം സര്‍ഗാത്മകത പാഴായി പോവുന്ന അവസ്ഥയാണത്. ചെന്നൈയിലുളള എന്റെ സ്റ്റുഡിയോയിലും തിയ്യേറ്ററിലുമെല്ലാം നിരന്തരം ടെക്‌നോളജി അപ്‌ഡേറ്റ് ചെയ്യുന്നത് കൊണ്ടാവണം പുതിയ മാറ്റങ്ങള്‍ അറിയാനും മനസിലാക്കാനും എനിക്ക് കഴിയുന്നു.

  ദിലീപ് വീണ്ടും ലൊക്കേഷനില്‍, കേശുവിനൊപ്പമുളള ചിത്രവുമായി നാദിര്‍ഷ, കൂടെ അനുശ്രീയും

  Director Priyadarshan shares viral video of Shashikant Pedwal lookalike of Amitabh Bachchan

  കഴിഞ്ഞ പത്ത് വര്‍ഷത്തിനുളളില്‍ സിനിമയുടെ സാങ്കേതിക വിദ്യയില്‍ വന്ന മാറ്റം അത്ഭുതകരമാണ്. ഞാന്‍ സിനിമയില്‍ വന്ന കാലത്ത് മെക്കാനിക്കലായിരുന്നു എഡിറ്റിംഗ്. അനലോഗായിരുന്നു സൗണ്ട്. ഇപ്പോള്‍ എഡിറ്റിംഗ് ഇലക്ട്രോണിക്കായി. സൗണ്ട് ഡിജിറ്റലായി. ഇതൊന്നും മനസിലാക്കാതെ, പഠിക്കാതെ സിനിമ ചെയ്യാനാവില്ല. ഇന്ന് ഒരു സംവിധായകന്‍ ആലോചിക്കുന്നത് സിനിമയില്‍ ചെയ്യാനാവും. അന്ന് ഒരു സംവിധായകന്‍ ആലോചിക്കുന്നതിന് തന്നെ പരിധിയുണ്ടായിരുന്നു, പ്രിയദര്‍ശന്‍ കൂട്ടിച്ചേര്‍ത്തു.

  അഭിനയിക്കാന്‍ അറിയില്ലെന്ന് പറഞ്ഞ് മലയാളത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്, എല്ലാവര്‍ക്കുമുളള മറുപടിയാണ് ഈ പടം

  Read more about: priyadarshan
  English summary
  director priyadarshan reveals his desire after read mt vasudevan nair;s script of olavum theeravum
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X