Don't Miss!
- News
പ്രധാനമന്ത്രിയെ തീരുമാനിക്കാനുളളതായിരുന്നില്ല, ഭാരത് ജോഡോ യാത്രയിൽ ചേരാത്ത പാർട്ടികളോട് ഒമർ അബ്ദുളള
- Lifestyle
ഓരോ രാശിക്കാരും പണം ഇപ്രകാരം സൂക്ഷിക്കൂ: ഫലം നിങ്ങളെ അതിശയിപ്പിക്കും
- Automobiles
ടൊയോട്ട പ്രേമികളെ സന്തോഷവാർത്ത; ക്രിസ്റ്റ സ്വന്തമാക്കാം ഉടൻ തന്നെ
- Travel
തെയ്യങ്ങളുടെയും താലപ്പൊലിയുടെയും കുംഭമാസം..കേരളത്തിലെ ഫെബ്രുവരി ആഘോഷങ്ങൾ
- Sports
IND vs AUS: സെലക്ടര്‍മാര്‍ കണ്ണുപൊട്ടന്മാരോ? തലപ്പത്തുള്ള സഞ്ജുവില്ല! പകരം ഭരതും ഇഷാനും
- Technology
രണ്ടും കൽപ്പിച്ചുതന്നെ! നിരക്ക് കുറച്ച് പുതിയ പ്ലാൻ ഇറക്കി വിഐ, ആവേശക്കൊടുമുടിയിൽ വരിക്കാർ
- Finance
യുപിഐ പണമിടപാടിന് പേടിഎം ആണോ ഉപയോഗിക്കുന്നത്; ക്യാഷ്ബാക്ക് നേടാന്‍ ചെയ്യേണ്ടത് ഇപ്രകാരം
രജനികാന്തിനെ നായകനാക്കി സിനിമ ചെയ്യാതിരുന്നതിന്റെ കാരണം വെളിപ്പെടുത്തി പ്രിയദർശൻ..!
ഇന്ത്യൻ സിനിമ പ്രേമികളുടെ പ്രിയ സംവിധായകനാണ് പ്രിയദർശൻ. ഒരു പിടി മികച്ച ചിത്രങ്ങളായിരുന്നു പ്രിയൻ ഒരുക്കിയത്. മലയാളത്തിലൂടെ സിനിമയിൽ ചുവട് വെച്ച പ്രിയദർശൻ വളരെ പെട്ടെന്ന് തന്നെ ഇന്ത്യൻ സിനിമയിലെ മുൻ നിര സംവിധായകനായി മാറുകയായിരുന്നു. ഇന്ത്യൻ സിനിമയിലെ മുൻനിര താരങ്ങളെല്ലാം പ്രിയദർശൻ ചിത്രത്തിൽ എത്തിയിട്ടുണ്ട് . എന്നാൽ തമിഴിൽ സ്റ്റൈൽ മന്നൻ രജനികാന്തിനെ വെച്ച് ഇതുവരെ സിനിമ ചെയ്തിട്ടില്ല. ഇപ്പോഴിത അതിന്റെ കാരണം വ്യക്തമാക്കുകയാണ് താരം. ദി ന്യൂസ് മിനിട്ടിനു നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം പറഞ്ഞത്.

ഈ വാക്കുകൾ കേള്‍ക്കുമ്പോള്‍ റൊമാന്റിക് ആയി തോന്നുന്നു, പ്രിയ വാര്യരോട് ഒരു അഭ്യർഥന
താനും രജനികാന്തിന്റെ ഒരാരാധകൻ ആണ്. എന്നാൽ വർഷങ്ങൾക്കു മുമ്പ് തങ്ങൾ ചർച്ച ചെയ്ത പോലെ ഒരു ചിത്രം നടന്നിരുന്നെങ്കിൽ പോലും തനിക്കു ഒരിക്കലും രജനികാന്തിൽ നിന്ന് പ്രേക്ഷകർ പ്രതീക്ഷിക്കുന്നത് നല്‍കാൻ കഴിയില്ലായിരുന്നു. രജനികാന്തിനെ നായകനാക്കി ചിത്രം സംവിധാനം ചെയ്യാൻ രണ്ടു മൂന്നു തവണ ഓഫർ വന്നെങ്കിലും താനത് ചെയ്യാതിരുന്നത് അദ്ദേഹത്തിന്റെ പ്രേക്ഷകരെ തൃപ്തിപ്പെടുത്തുന്ന ശൈലിയിൽ ചിത്രമൊരുക്കാൻ തനിക്കു കഴിയില്ല എന്ന ഉത്തമ ബോധമുണ്ടെന്ന് പ്രിയദർശൻ പറഞ്ഞു.
ആദ്യം പലരും നിരസിച്ചിരുന്നു, പ്രേക്ഷകർക്ക് മുന്നിൽ എത്തിയ അനുഭവം വെളിപ്പെടുത്തി തമന്ന
രജിനികാന്തിൻരെ ഏറ്റവും വലിയ ആരാധകനാണ് ഞാൻ.ഇപ്പോഴും താൻ സ്‌ക്രീനിൽ കാണാൻ ഏറ്റവും ഇഷ്ടപ്പെടുന്ന താരങ്ങളിൽ ഒരാളാണ് തലൈവർ എന്നാൽ അദ്ദേഹത്തെ സ്‌ക്രീനിൽ കാണുമ്പോൾ കൈയടിക്കുകയും വിസിലടിക്കുകയും ആവേശം കൊള്ളുകയുമൊക്കെ ചെയ്യുന്ന ഒരു ആരാധകൻ മാത്രമായിരിക്കാനാണ് താൻ ഇപ്പോഴും ആഗ്രഹിക്കുന്നത്.
നടി സുഹാസിനിയുടെ ചിത്രത്തിൽ അഹാന, ഐ ഫോണിൽ ചിത്രീകരിച്ച കുഞ്ഞ് സിനിമ...
ഒരു സംവിധായകനെന്ന നിലയിൽ തന്റെ ചിന്തകൾക്കും ശൈലിക്കുമൊക്കെ അപ്പുറമാണ് അദ്ദേഹം. രജനികാന്തിന് ഏറെ ഇഷ്ടമുള്ള സംവിധായകരിൽ ഒരാളാണ് പ്രിയദർശൻ.
താൻ വളരെയധികം ഇഷ്ടപെടുന്ന ഒരു സംവിധായകനാണെന്നു രജനി നേരത്തെ പറഞ്ഞിരുന്നു. പ്രിയദർശൻ സംവിധാനം ചെയ്ത മോഹൻലാൽ ചിത്രമായ ഒപ്പം റിലീസിന് മുമ്പേ തന്നെ രജനി കണ്ടിരുന്നു. ആ ചിത്രം റീമേക്ക് ചെയ്യാനുള്ള താത്പര്യം പ്രകടിപ്പിച്ചുവെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു.
എന്റെ ചിത്രങ്ങൾ ലാല്‍ കണ്ടതിനെക്കാളും അദ്ദേഹത്തിന്റെ സിനിമകള്‍ ഞാന്‍ കണ്ടിട്ടുണ്ടാവും